താരമായി സുബ്രഹ്മണ്യൻ സ്വാമി!! 'ജനാധിപത്യത്തിൻറെ കാവലാൾ'; 'സ്വാമി സേനയുടെ' വിളയാട്ടം

  • Posted By:
Subscribe to Oneindia Malayalam

ചെന്നൈ: മുഖ്യമന്ത്രി സ്ഥാനം കൊതിച്ച ശശികല ജയിലിലേക്ക്. അധികാരവും, പണവും, സ്വാധീനവും ഒന്നും ചിന്നമ്മയെ രക്ഷിച്ചില്ല. ഇതിനെല്ലാം കാരണക്കാരന്‍ ആയ ഒരാള്‍ ഉണ്ട്. അയാളുടെ നിരന്തര പരിശ്രമാണ് ശശികലയ്ക്ക് ജയില്‍ ശിക്ഷ ഒരുക്കിയക്. ആരാണ് ആ ആള്‍ എന്നല്ലേ...

ബിജെപി എംപിയും സുപ്രീംകോടതി അഭിഭാഷകനുമായ സുബ്രഹ്മണ്യന്‍ സ്വാമിയാണ് ശശികലയ്ക്ക് കുരുക്ക് ഒരുക്കിയത്. സ്വാമിയാണ് അനധികൃത സ്വത്ത് സമ്പാദനക്കേസിലെ ഹര്‍ജിക്കാരന്‍. ജയലളിതതെയും ശശികലയും എന്ന് പിന്തുടര്‍ന്നതാണ് ഈ കേസ്. ഇതേ തുടര്‍ന്ന് ജയലളിത ജയില്‍ശിക്ഷ വരെ അനുഭവിച്ചിട്ടുണ്ട്.

സ്വാമിയുടെ വിജയം

ശശികലയുടെ ജയില്‍ ശിക്ഷ സുബ്രഹ്മണ്യന്‍ സ്വാമിയുടെ വിജയം ആയാണ് വിലയിരുത്തുന്നത്. 20 വര്‍ഷമായി അദ്ദേഹം ഈ കേസിന് പിന്നാലെയാണ്.

കേസിന്റെ നാള്‍ വഴി

തമിഴ്‌നാട് മുഖ്യമന്ത്രി ആയിരുന്ന ജയലളിതയ്ക്ക് എതിരെ 1996 ജൂണ്‍ 14നാണ് സുബ്രഹ്മണ്യന്‍ സ്വാമി ചെന്നൈ പ്രിന്‍സിപ്പള്‍ സെഷന്‍സ് കോടതിയില്‍ കേസ് ഫയല്‍ ചെയ്യുന്നത്. സെപ്റ്റംബറില്‍ വിജിലന്‍സ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തു.

കോടികള്‍ സന്പാദിച്ചു

1991നും 96നും ഇടയില്‍ ജയലളിത തമിഴ്‌നാട് മുഖ്യമന്ത്രിയായിരിക്കെ ജയലളിത അനധികൃതമായി 66.65 കോടി രൂപ സമ്പാദിച്ചു എന്നാണ് കേസ് . 2001ല്‍ ജയലളിത വീണ്ടും മുഖ്യമന്ത്രി ആയതോടെ കേസ് നിഷ്പക്ഷമായി നടക്കില്ലെന്ന് കാണിച്ച് ഡിഎംകെ നേതാവ് ഹര്‍ജി നല്‍കി. തുടര്‍ന്ന് കേസ് കര്‍ണാടകയിലേക്ക് മാറ്റി.

കര്‍ണാടക കോടതി ജയില്‍ ശിക്ഷ വിധിച്ചതോടെ തനിക്ക് വധഭീഷണി ഉണ്ടെന്ന് സുബ്രഹ്മണ്യന്‍ സ്വാമി പറഞ്ഞിരുന്നു. തമിഴ് വംശജനാണെങ്കിലും സ്വാമിയുടെ തട്ടം ദില്ലിയാണ്. തമിഴ്‌നാട്ടില്‍ ബിജെപിയ്ക്ക് പ്രമുഖ നേതാക്കള്‍ ഒന്നും ഇല്ലാതിരുന്നിട്ടും ചെന്നൈയ്ക്ക് തട്ടകം മാറ്റാന്‍ സ്വാമി തയ്യാറായിരുന്നില്ല.

സ്വാമി സേന

സ്വാമിയുടെ വിജയം ആഘോഷിക്കുകയാണ് ആരാധകന്‍. ജനാധിപത്യത്തിന്‌റെ കാവലാലാണ് സുബ്രഹ്മണ്യന്‍ സ്വാമി എന്നാണ് ആളുകള്‍ ട്വീറ്റ് ചെയ്യുന്നത്. ഇതിനായി സ്വാമി സേന എന്ന ട്വിറ്റര്‍ പേജും തുടങ്ങിയിട്ടുണ്ട്.

English summary
Sasikala to Jail, Is it BJP leader Subramanian Swami's victory.
Please Wait while comments are loading...