സൗദിയില്‍ മാറ്റത്തിന്റെ അലയൊലി തുടരുന്നു! ടൂറിസ്റ്റുകള്‍ ഒഴുകും, ദുബായ് നാണംകെടും..

  • Posted By:
Subscribe to Oneindia Malayalam

റിയാദ്: ടൂറിസം രംഗത്ത് വിപ്ലവകരമായ മാറ്റത്തിന് സൗദി അറേബ്യ തയ്യാറെടുക്കുന്നു. സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാനാണ് ടൂറിസം രംഗത്തെ സുപ്രധാനമായ തീരുമാനം പ്രഖ്യാപിച്ചത്.

കനത്ത മഴ തുടരുന്നു; എട്ട് മരണം, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ബുധനാഴ്ചയും അവധി

85കാരനായ ബിജെപി നേതാവ് വീട്ടമ്മയെ പീഡിപ്പിച്ചെന്ന് ! സംഭവം കണ്ണൂരില്‍, മകന്‍ ബിജെപി സംസ്ഥാന നേതാവ്..

നിലവില്‍ ടൂറിസ്റ്റ് വിസ അനുവദിക്കാത്ത ഗള്‍ഫ് രാജ്യങ്ങളിലൊന്നാണ് സൗദി അറേബ്യ. യുഎഇ ഉള്‍പ്പെടെയുള്ള ഗള്‍ഫ് രാജ്യങ്ങള്‍ ടൂറിസത്തിലൂടെ കോടികള്‍ കൊയ്യുന്നത് കണ്ടാണ് സൗദിയും നിബന്ധനകളില്‍ അയവു വരുത്താന്‍ പോകുന്നത്. ഇനി മുതല്‍ രാജ്യത്ത് ടൂറിസ്റ്റ് വിസ അനുവദിക്കാനാണ് സൗദി അറേബ്യ തീരുമാനിച്ചിരിക്കുന്നത്. ഇതിലൂടെ ലോകമെമ്പാടുമുള്ള വിനോദസഞ്ചാരികളെ രാജ്യത്തെത്തിക്കാനാണ് സൗദി തയ്യാറെടുക്കുന്നത്.

അന്താരാഷ്ട്ര ടൂറിസ്റ്റകള്‍..

അന്താരാഷ്ട്ര ടൂറിസ്റ്റകള്‍..

ലോക ടൂറിസം ഭൂപടത്തില്‍ നിര്‍ണ്ണായക സ്ഥാനം നേടാനാണാ സൗദി അറേബ്യ തയ്യാറെടുക്കുന്നത്. ടൂറിസ്റ്റ് വിസ അനുവദിക്കുന്നതിലൂടെ അന്താരാഷ്ട്ര ടൂറിസ്റ്റുകളെ രാജ്യത്തേക്ക് ആകര്‍ഷിക്കാമെന്നാണ് സൗദിയുടെ കണക്കുക്കൂട്ടല്‍.

ടൂറിസവും...

ടൂറിസവും...

എണ്ണ വ്യവസായത്തിലൂടെ മാത്രം ഇനി പിടിച്ചുനില്‍ക്കാനാകില്ലെന്ന് കണ്ടെത്തിയതിനാലാണ് ടൂറിസം രംഗത്ത് കൂടുതല്‍ ശ്രദ്ധ ചെലുത്താന്‍ സൗദി അറേബ്യ തീരുമാനിച്ചത്.

വിസ...

വിസ...

ടൂറിസം രംഗത്ത് വളര്‍ച്ച കൈവരിക്കാന്‍ ഉദ്ദേശിക്കുന്നതിന്റെ ഭാഗമായാണ് ടൂറിസ്റ്റ് വിസകള്‍ അനുവദിക്കാന്‍ സൗദി തീരുമാനിച്ചിരിക്കുന്നത്. ടൂറിസ്റ്റ് വിസകള്‍ ഉടന്‍ അവതരിപ്പിക്കുമെന്ന് ടൂറിസം അതോറിറ്റി തലവന്‍ സല്‍മാന്‍ ബിന്‍ അബ്ദുള്‍ അസീസും അറിയിച്ചിട്ടുണ്ട്.

കൃത്യമായി...

കൃത്യമായി...

എന്നാല്‍ ഏത് ദിവസം മുതല്‍ ടൂറിസ്റ്റ് വിസകള്‍ നിലവില്‍ വരുമെന്നോ എന്നുമുതല്‍ അനുവദിക്കുമെന്നോ എന്ന കാര്യത്തില്‍ ഇതുവരെ വ്യക്തതയില്ല.

ദ്വീപുകള്‍...

ദ്വീപുകള്‍...

ടൂറിസം രംഗത്ത് വന്‍ കുതിച്ചുചാട്ടത്തിനൊരുങ്ങുന്ന സൗദി അറേബ്യ ചെങ്കടലിലെ അന്‍പതോളം ദ്വീപുകളെ ഉള്‍ക്കൊള്ളിച്ചുള്ള ടൂറിസം പദ്ധതി നേരത്തെ പ്രഖ്യാപിച്ചിരുന്നു. ആഢംബര റിസോര്‍ട്ടുകളടക്കം ഉള്‍പ്പെടുന്നതാണ് ഈ ടൂറിസം പദ്ധതി.

ഇസ്ലാമിക ചരിത്രവും...

ഇസ്ലാമിക ചരിത്രവും...

മക്കയും മദീനയും മാത്രമല്ല, ഇസ്ലാമിക ചരിത്രവുമായി ബന്ധപ്പെട്ട ഒട്ടേറെ സ്ഥലങ്ങളും സൗദിയിലുണ്ട്. ഈ പ്രദേശങ്ങളെല്ലാം ടൂറിസത്തിനു കൂടി പ്രയോജനപ്പെടുത്താനും സൗദി ആലോചിക്കുന്നുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.

സിനിമ...

സിനിമ...

മദ്യത്തിനും സിനിമ തിയേറ്ററുകള്‍ക്കും വിലക്കുള്ള രാജ്യമാണ് സൗദി അറേബ്യ. എന്നാല്‍ ഈ നിയന്ത്രണങ്ങള്‍ക്കിടയിലും പരമാവധി ടൂറിസ്റ്റുകളെ രാജ്യത്തേക്ക് ആകര്‍ഷിക്കാനാകുമെന്ന ആത്മവിശ്വാസത്തിലാണ് സൗദി അറേബ്യ.

Saudi Arabia Employment Ministry's Report Out | Oneindia Malayalam
സൗദിയിലേക്ക്...

സൗദിയിലേക്ക്...

വന്‍കിട ടൂറിസം പദ്ധതികളിലൂടെ രാജ്യത്തേക്ക് കൂടുതല്‍ വിദേശ നിക്ഷേപം എത്തിക്കാനാകുമെന്നും സൗദി കണക്കു കൂട്ടുന്നുണ്ട്.

English summary
saudi arabaia plans to issue tourist visa.
Please Wait while comments are loading...