• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പാകിസ്താനില്‍ സൗദി അറേബ്യ 'പണം നിറയ്ക്കുന്നു'... കൂടെ ചൈനയും; ബുള്ളറ്റ് പ്രൂഫ് കാര്‍ കരാര്‍

Google Oneindia Malayalam News

ഇസ്ലമാബാദ്: സാമ്പത്തിക പ്രതിസന്ധിയില്‍ ഉഴലുകയാണ് പാകിസ്താന്‍. സൗഹൃദ രാജ്യങ്ങളോട് സഹായം തേടി പ്രധാനമന്ത്രി ഷഹ്ബാസ് ഷെരീഫ് വിദേശ പര്യടനം നടത്തിയിരുന്നു. ഈ യാത്രയ്ക്ക് ഫലം ലഭിച്ചിരിക്കുകയാണിപ്പോള്‍. സൗദി അറേബ്യയും ചൈനയും പാകിസ്താന്റെ രക്ഷയ്ക്ക് എത്തിയിരിക്കുന്നു. അതേസമയം, ചൈന അതിര്‍ത്തി മേഖലയില്‍ തങ്ങളുടെ ജീവനക്കാരുടെ സുരക്ഷ ശക്തമാക്കുന്ന കരാര്‍ പാകിസ്താനുമായി ഒപ്പുവച്ചുവെന്നാണ് റിപ്പോര്‍ട്ട്.

എല്ലാ ജീവനക്കാരും ഇനി യാത്ര ചെയ്യുക ബുള്ളറ്റ് പ്രൂഫ് കാറിലായിരിക്കുമത്രെ. സൗദി അറേബ്യയും ചൈനയും 1300 കോടി ഡോളര്‍ നല്‍കിയാണ് പാകിസ്താനെ സഹായിക്കുന്നത്. അതിര്‍ത്തി മേഖലയിലെ പാക്-ചൈനാ നീക്കം ഇന്ത്യ സസൂക്ഷ്മം നിരീക്ഷിച്ചുവരികയാണ്. വിശദാംശങ്ങള്‍ ഇങ്ങനെ...

1

സാമ്പത്തിക പ്രതിസന്ധിയിലായ പാകിസ്താന്റെ കറന്‍സി മൂല്യം കുത്തനെ ഇടിഞ്ഞിരുന്നു. വിദേശ നാണയ ശേഖരം കുറഞ്ഞുവന്ന പാകിസ്താന് വലിയ ആശ്വാസമാണ് സൗദിയുടെയും ചൈനയുടെയും സഹായം. ഇരു രാജ്യങ്ങളും ചേര്‍ന്ന് 1300 കോടി ഡോളറിന്റെ സഹായമാണ് പാകിസ്താന് നല്‍കുന്നത്. 570 കോടി ഡോളറിന്റെ പുതിയ വായ്പയും ഇതില്‍പ്പെടും.

2

നടപ്പ് സാമ്പത്തിക വര്‍ഷം പാകിസ്താന് ആവശ്യമുള്ള വിദേശ സാമ്പത്തിക സഹായത്തിന്റെ 38 ശതമാനമാണ് സൗദിയും ചൈനയും നല്‍കുന്നത്. അന്താരാഷ്ട്ര നാണയ നിധി (ഐഎംഎഫ്) പാകിസ്താന് ഫണ്ട് നല്‍കാത്തതാണ് അവര്‍ക്ക് വെല്ലുവിളിയായത്. ഫണ്ട് നല്‍കണമെങ്കില്‍ ചില നിബന്ധനകള്‍ പാലിക്കണമെന്ന് ഐഎംഎഫ് പാകിസ്താനോട് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ പണം ഇതുവരെ നല്‍കിയിട്ടില്ല.

3

പാകിസ്താന്റെ കാര്യത്തില്‍ ചില വിട്ടുവീഴ്ചകള്‍ ചെയ്യുമെന്ന് ചൈനീസ് പ്രധാനമന്ത്രി ഉറപ്പ് നല്‍കിയിട്ടുണ്ടെന്ന് പാകിസ്താന്‍ ധനമന്ത്രി ഇസ്ഹാഖ് ദര്‍ പറഞ്ഞു. വായ്പകള്‍ അനുവദിച്ചും ചില കടങ്ങളുടെ തിരിച്ചടവ് കാലാവധി നീട്ടി നല്‍കിയുമാണ് ചൈനയുടെ സഹായം. സൗദി അറേബ്യയോട് 420 കോടി ഡോളറിന്റെ പുതിയ വായ്പയും ആവശ്യപ്പെട്ടിട്ടുണ്ടെന്ന് ദര്‍ പറഞ്ഞു.

4

സൗദി അറേബ്യ പാകിസ്താനുമായും ഇന്ത്യയുമായും ഒരുപോലെ സൗഹൃദം കാത്തുസൂക്ഷിക്കുന്നുണ്ട്. ഈ മാസം സൗദി കിരീടവകാശിയും പ്രധാനമന്ത്രിയുമായ മുഹമ്മദ് ബിന്‍ സല്‍മാന്‍ ഇരുരാജ്യങ്ങളും സന്ദര്‍ശിക്കുമെന്നാണ് വിവരം. ലോകത്തെ പ്രധാന വിപണി എന്ന നിലയില്‍ ഇന്ത്യയെ ഒഴിച്ച് നിര്‍ത്തി സൗദി അറേബ്യയ്ക്ക് മുന്നേറ്റം സാധ്യമല്ല. പാകിസ്താന്‍ കൂടെ നില്‍ക്കേണ്ടത് സൗദിയുടെ ആവശ്യവുമാണ്.

5

അതേസമയം, ചൈന പാകിസ്താനെ സഹായിക്കുന്നത് ഇന്ത്യ സൂക്ഷ്മമായി നിരീക്ഷിക്കുന്നുണ്ട്. രണ്ടു രാജ്യങ്ങളും ഇന്ത്യയുമായി സൗഹൃദത്തിലല്ല. അതിര്‍ത്തിയില്‍ ചൈന പാകിസ്താനിലേക്ക് സാമ്പത്തിക ഇടനാഴി പണിയുന്നുണ്ട്. ഇതിനെതിരെ തദ്ദേശ വാസികള്‍ പ്രതിഷേധിക്കുന്നുണ്ടെങ്കിലും ചൈനയും പാകിസ്താനും പദ്ധതിയുമായി മുന്നോട്ട് പോകുകയാണ്.

കെസി വേണുഗോപാല്‍ എത്തില്ല; കോണ്‍ഗ്രസില്‍ രണ്ടാം പദവി പ്രിയങ്ക ഗാന്ധിക്ക്... നിര്‍ദേശവുമായി ഖാര്‍ഗെകെസി വേണുഗോപാല്‍ എത്തില്ല; കോണ്‍ഗ്രസില്‍ രണ്ടാം പദവി പ്രിയങ്ക ഗാന്ധിക്ക്... നിര്‍ദേശവുമായി ഖാര്‍ഗെ

6

ചൈനയിലെ കഷ്ഗറില്‍ നിന്ന് പ്രത്യേക പാത പാകിസ്തനിലെ ഗാദ്വാര്‍ തുറമുഖത്തേക്ക് നിര്‍മിക്കുകയാണ് ചെയ്യുന്നത്. ചൈനയുടെ ഉല്‍പ്പന്നങ്ങള്‍ വിദേശത്തേക്ക് എത്തിക്കുന്നതിനുള്ള എളുപ്പ വഴിയാകുമിത്. സാമ്പത്തിക ലക്ഷ്യത്തോടെയാണ് ചൈനയുടെ നീക്കം. എന്നാല്‍ ചില പാക് എംപിമാര്‍ പദ്ധതിക്കെതിരാണ്. ചൈനീസ് പാത ഒരുക്കുന്ന ജോലിക്കാര്‍ക്കെതിരെ ആക്രമണം നടക്കുകയും ചെയ്തിരുന്നു.

7

ഈ സാഹചര്യത്തിലാണ് ബുള്ളറ്റ് പ്രൂഫ് കാര്‍ കരാറില്‍ ചൈനയും പാകിസ്താനും ഒപ്പുവച്ചിരിക്കുന്നത്. പാകിസ്താനിലെ ചൈനീസ് ജീവനക്കാരുടെ യാത്രകള്‍ ഇനി ഈ കാറുകളിലായിരിക്കും. ഇവരുടെ സുരക്ഷ ഉറപ്പാക്കാന്‍ വേണ്ടിയാണിത്. ചൈന പാകിസ്താനെ കോളനിയാക്കുന്നു എന്നാണ് അതിര്‍ത്തി മേഖലയിലെ പാകിസ്താന്‍കാര്‍ പറയുന്നത്. ചില എംപിമാരും ഈ നിലപാട് പരസ്യമായി പറഞ്ഞിരുന്നു.

സാനിയ മിര്‍സ-ഷുഹൈബ് മാലിക് വേര്‍പ്പിരിയുന്നു? ടിവി ഷോയില്‍ പറഞ്ഞത് കേട്ട് ഞെട്ടി വഖാര്‍ യൂനുസ്സാനിയ മിര്‍സ-ഷുഹൈബ് മാലിക് വേര്‍പ്പിരിയുന്നു? ടിവി ഷോയില്‍ പറഞ്ഞത് കേട്ട് ഞെട്ടി വഖാര്‍ യൂനുസ്

English summary
Saudi Arabia And China Give Financial Help to Pakistan As Amount of 13 Billion Dollar
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X