Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇന്ത്യയില്‍ സൗദി അറേബ്യക്കും ഇറാഖിനും നേട്ടം: നാല് മാസത്തിനിടയിലെ ഏറ്റവും വലിയ വർധനവ്; പതിവ് പോലെ റഷ്യ

ഡല്‍ഹി: രാജ്യത്തെ ക്രൂഡ് ഓയില്‍ ഇറക്കുമതിയില്‍ വീണ്ടും വർധനവ്. നവംബറിൽ റഷ്യ, സൗദി അറേബ്യ, ഇറാഖ്, യുഎസ് എന്നിവയുൾപ്പെടെയുള്ള വിതരണക്കാരിൽ നിന്ന് ഇന്ത്യ പ്രതിദിനം 4.7 ദശലക്ഷം ബാരൽ (ബി പി ഡി) ക്രൂഡ് ഓയിൽ ഇറക്കുമതി ചെയ്തതുവെന്നാണ് ചരക്ക് മാർക്കറ്റ് അനലിറ്റിക്സ് സ്ഥാപനമായ കെപ്ലർ വ്യക്തമാക്കുന്നത്.

ഒക്ടോബറിലെ 4.4 ദശലക്ഷം ബി പി ഡിയായിരുന്നു ഇന്ത്യയുടെ ഇറക്കുമതി. ഇതില്‍ നിന്നും 6.8 ശതമാനം വർധനവാണ് ഉണ്ടായിരിക്കുന്നത്. കഴിഞ്ഞ നാല് മാസത്തിനിടയിലെ ഏറ്റവും ഉയർന്ന തോതിലുള്ള ഇറക്കുമതിയുമാണിതെന്നും കെപ്ലർ പുറത്തുവിട്ട ഡാറ്റ പറയുന്നു. പല റിഫൈനറികളിലും ഒക്ടോബറില്‍ അറ്റകുറ്റപണികള്‍ നടന്നതും നവംബറിലെ ശക്തമായ ആഭ്യന്തര ഡിമാന്‍ഡാണ് ഇറക്കുമതിയിലെ വർധനവിന് പ്രധാനമായും കാരണമായത്.

crude-oil

'ഇന്ത്യയുടെ ക്രൂഡ് ഇറക്കുമതിയില്‍ നവംബറിൽ ശ്രദ്ധേയമായ മുന്നേറ്റമാണുണ്ടയത്. കൊച്ചി, ഹാൽദിയ, ചെന്നൈ, പാരദീപ് തുടങ്ങിയ റിഫൈനറികളില്‍ അറ്റകുറ്റപ്പണികളും ഒക്ടോബറിലെ ഇറക്കുമതി ഇടിവില്‍ പ്രതിഫലിച്ചു. എന്നാല്‍ നവംബറില്‍ ആഭ്യന്തര വിപണിയില്‍ നിന്നും ശക്തമായ ഡിമാന്‍ഡുണ്ടായി. ഉത്സവ സീസണ്‍ പോലുള്ള ഘടകങ്ങള്‍ ഡിമാന്‍ഡിലെ വർധനവിന് കാരണമായി' ക്ലപ്പറിലെ സീനിയർ ഓയിൽ റിഫൈനിംഗ് അനലിസ്റ്റ് സുമിത് റിട്ടോലിയ പറയുന്നു.

മിക്കവാറും എല്ലാ പ്രധാനപ്പെട്ട വിതരണക്കാരിൽ നിന്നും നവംബറില്‍ ഇന്ത്യ എണ്ണ ഇറക്കുമതി വർധിപ്പിച്ചു. നിലവിൽ ഇന്ത്യയിലെ ഏറ്റവും വലിയ ക്രൂഡ് വിതരണക്കാരായ റഷ്യയിൽ നിന്നുള്ള അസംസ്‌കൃത എണ്ണയുടെ ഇറക്കുമതി നവംബറിൽ ഏകദേശം രണ്ട് ശതമാനം വർധിച്ചു. നവംബറില്‍ റഷ്യയില്‍ നിന്നും 1.78 ദശലക്ഷം ബി പി ഡി ക്രൂഡ് ഓയിലാണ് ഇന്ത്യ ഇറക്കുമതി ചെയ്തത്. ഒക്ടോബറില്‍ ഇന്ത്യന്‍ വിപണിയിലെ റഷ്യന്‍ വിഹിതം 1.75 ദശലക്ഷം ബി പി ഡി ആയിരുന്നു.

പഴയത് പോലെ വിലക്കിഴിവ് ഇല്ലെങ്കിലും ഇന്ത്യന്‍ കമ്പനികളില്‍ റഷ്യയില്‍ നിന്നും വലിയ തോതില്‍ ക്രൂഡ് ഓയില്‍ വാങ്ങുന്നത് തുടരുകയാണ്. ഉക്രൈന്‍ അധിനിവേശത്തിന് മുമ്പ് റഷ്യയുടെ ഇന്ത്യന്‍ വിവിഹിതം നാമമാത്രമായിരുന്നു. അതായത് ആകെ ഇറക്കുമതിയില്‍ 0.2 ശതമാനത്തോളമായിരുന്നു റഷ്യയില്‍ നിന്നുള്ള ഇറക്കുമതി. എന്നാല്‍ ഉക്രൈന്‍ അധിനിവേശത്തെ തുടർന്നുണ്ടായ പാശ്ചാത്യ ഉപരോധം മറികടക്കാന്‍ റഷ്യ വലിയ തോതില്‍ ഇളവ് നല്‍കിയതോടെ ഇന്ത്യന്‍ കമ്പനികള്‍ ഈ അവസരം മുതലെടുത്തു. ഇതോടെ ഇന്ത്യയുടെ പ്രധാന ക്രൂഡ് വിതരണക്കാരായി റഷ്യ മാറി.

2022 ഫെബ്രുവരിക്ക് ശേഷം ഇന്ത്യയുടെ ക്രൂഡ് ഓയില്‍ ഇറക്കുമതിയില്‍ ശരാശരി 40 ശതമാനത്തോളം റഷ്യയില്‍ നിന്നാണ്. സൗദി അറേബ്യയും ഇറാഖും ഉൾപ്പെടെയുള്ള പരമ്പരാഗത വിതരണക്കാരിൽ നിന്നുള്ള ഇന്ത്യയുടെ എണ്ണ ഇറക്കുമതിയും നവംബറിൽ വലിയ തോതില്‍ വർദ്ധിച്ചു. ഒക്ടോബറിൽ 866000 ബി പി ഡിയിൽ ആയിരുന്ന ഇറാഖിന്റെ വിഹിതം നവംബറില്‍ 870000 ബി പി ഡിയായി. സൗദി അറേബ്യയുടെ നവംബറിലെ വിഹിതം 620000 ബി പി ഡി ആയിരുന്നു. ഒക്ടോബറില്‍ ഗള്‍ഫ് രാഷ്ട്രത്തില്‍ നിന്നുള്ള വിവിഹിതം 618000 ബി പി ഡിയാണ്.

ആവശ്യമായതിന്റെ 85 ശതമാനത്തോളം ഇറക്കുമതി ചെയ്യുന്ന രാജ്യമാണ് ഇന്ത്യ. ഈ സാഹചര്യത്തില്‍ സമീപകാലത്ത് അന്താരാഷ്ട്ര വിണപിയിലുണ്ടായി വിലയിടിവ് ഇന്ത്യക്ക് വളരെ ഗുണകരമാണ്. നിലവില്‍ ബെഞ്ച്മാർക്ക് ബ്രെൻ്റ് ബാരലിന് 72.44 ഡോളറാണ് വില. 2024 ഏപ്രിലിലെ വില ബാരലിന് 90 ഡോളറായിരുന്നു എന്നതാണ് ശ്രദ്ധേയം. അന്താരാഷ്ട്ര വിപണയില്‍ വിലക്കുറവുണ്ടായിട്ടും രാജ്യത്തെ റീട്ടെയിൽ ഇന്ധന വില കുറയ്ക്കാന്‍ ഇതുവരെ തയ്യാറായിട്ടില്ല. ഇതിലൂടെ കോടിക്കണക്കിന് രൂപയുടെ ലാഭമാണ് എണ്ണക്കമ്പനികള്‍ക്ക് പ്രതിദിനം ലഭിക്കുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+