Get Updates
Get notified of breaking news, exclusive insights, and must-see stories!

മക്കയിലെ ഗ്രാന്‍ഡ് മോസ്ക്കില്‍ പ്രാര്‍ത്ഥനയ്ക്കിടെ യുവതി ആണ്‍കുഞ്ഞിനെ പ്രസവിച്ചു

മക്ക: മക്കയിലെ ഗ്രാന്‍ഡ് മോസ്‌ക്കില്‍ പ്രാര്‍ത്ഥന നടത്തുന്നതിനിടെ യുവതി പ്രസവിച്ചതായി റിപ്പോര്‍ട്ട്. ഉംറ തീര്‍ത്ഥാടനത്തിനായി മക്കിയിലെത്തിയ ഇന്തൊനേഷ്യക്കാരിയായ യുവതിയാണ് പ്രാര്‍ത്ഥനയ്ക്കിടെ പള്ളിയില്‍ വച്ച് ആണ്‍കുഞ്ഞിന് ജന്മം നല്‍കിയത്. എമിറേറ്റ്‌സ് 24/7 ആണ് പ്രാദേശിക മാധ്യമങ്ങളെ ഉദ്ധരിച്ച് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്യുന്നത്. റംസാന്‍ മാസത്തിലെ പ്രാര്‍ത്ഥനയ്ക്കിടെയാണ് പ്രസവം. എന്നാല്‍ ഏത് ദിവസമാണ് പ്രസവം നടന്നതെന്ന് എമിറേറ്റ്‌സ് റിപ്പോര്‍ട്ട് ചെയ്യുന്നില്ല.

മതവിശ്വാസികളുടെ പുണ്യസ്ഥലമാണ് പ്രശസ്തമായ മക്കയിലെ ഗ്രാന്‍ഡ് മോസ്‌ക്ക്. റംസാനോട് അനുബന്ധിച്ച് വിദേശികളടക്കം ലക്ഷക്കണക്കിന് ആളുകളാണ് ഉംറ തീര്‍ത്ഥാടനത്തിനായി ഗ്രാന്‍ഡ് മോസ്‌ക്കില്‍ എത്തുന്നത്. ഇത്തരത്തില്‍ എത്തിയതായിരുന്നു ഇന്തൊനേഷ്യക്കാരിയായ സ്ത്രീയും. പ്രാര്‍ത്ഥനയ്ക്കിടെ യുവതിയ്ക്ക് പ്രസവവേദന ഉണ്ടായി.

grant-mosque-mecca

ഉടന്‍ തന്നെ വനിതകളുടെ വൈദ്യസഹായ സംഘം സ്ഥലത്തെത്തുകയും അധികം വൈകാതെ യുവതി ആണ്‍കുഞ്ഞിന് ജന്മം നല്‍കുകയും ചെയ്തു. പ്രാദേശിക പത്രമായ സാബ്ഖിനെ ഉദ്ധരിച്ചാണ് എമിറേറ്റ്‌സ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്യുന്നത്. പ്രസവം നടന്ന തീയതി വ്യക്തമല്ല. ചെറിയ പെരുന്നാളിന് മുന്നോടിയായി ഒട്ടേറെ വിശ്വാസികള്‍ ഗ്രാന്‍ഡ് മോസ്‌ക്കില്‍ എത്തി പ്രാര്‍ത്ഥന കര്‍മ്മങ്ങള്‍ നടത്താറുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+