വികാരം പ്രകടിപ്പിക്കും, സംസാരിക്കും!!! ഒടുവില്‍ സോഫിയക്ക് സൗദി പൗരത്വം... ലോകത്തെ ഞെട്ടിച്ച് സൗദി

Subscribe to Oneindia Malayalam

റിയാദ്: സൗദി അറേബ്യയില്‍ പൗരത്വം കിട്ടുക എന്നത് അത്ര എളുപ്പമുള്ള കാര്യമൊന്നും അല്ല. സൗദി പൗരത്വം കിട്ടാന്‍ കൊതിക്കുന്ന അനേകായിരങ്ങള്‍ ഉണ്ടെങ്കിലും അവര്‍ക്കൊന്നും ചിലപ്പോള്‍ അങ്ങനെ പൗരത്വം കിട്ടിക്കോളണം എന്നില്ല.

കവിൾ കീറി ചിരിപ്പിച്ചു, വയറ് കീറിമുറിച്ചു, മാറിടംമുറിച്ച് രഹസ്യഭാഗത്ത് തള്ളി... നടിയുടെ കൊലപാതകത്തിൽ

പക്ഷേ സോഫിയയ്ക്ക് സൗദി അറേബ്യ പൗരത്വം നല്‍കി. അതും ലോക ചരിത്രത്തിലെ തന്നെ ആദ്യത്തെ സംഭവം!!!

മത്തിക്ക് അജ്ഞാത രോഗം! കഴിച്ചാല്‍ പണികിട്ടും... വാട്‌സ് ആപ്പിൽ ചിത്രം സഹിതം ഭീഷണി; മത്തിക്ക് എന്ത്?

ആരാണ് സോഫിയ എന്ന് കൂടി അറിയണം. അവള്‍ ജീവനല്ലാത്ത ഒരു റോബോട്ട് ആണ്!!!

സോഫിയ

സോഫിയ

ഒരു ഹ്യൂമനോയ്ഡ് റോബോട്ട് ആണ് സോഫിയ. കൃത്രിമ ബുദ്ധി അടിസ്ഥാനമാക്കിയാണ് ഈ റോബോട്ടിനെ നിര്‍മിച്ചിരിക്കുന്നത്.

വികാരങ്ങള്‍ പ്രകടിപ്പിക്കും

വികാരങ്ങള്‍ പ്രകടിപ്പിക്കും

മനുഷ്യരെ പോലെ സംസാരിക്കാനും വികാരങ്ങള്‍ പ്രകടമാക്കാനും ഉള്ള കഴിവുണ്ട് സോഫിയയ്ക്ക് എന്നതാണ് പ്രത്യേകത. എന്നാല്‍ അതിലും അപ്പുറം ഉള്ള കാര്യങ്ങളാണ് ഇപ്പോള്‍ നടക്കുന്നത്.

പൗരത്വം നല്‍കി

പൗരത്വം നല്‍കി

ഇങ്ങനെ മനുഷ്യരെ പോലെ പെരുമാറാന്‍ കഴിവുള്ള റോബോട്ടിന് സൗദി അറേബ്യ പൗരത്വം നല്‍കി എന്നതാണ് ഞെട്ടിപ്പിക്കുന്ന വാര്‍ത്ത. ഫ്യൂച്ചര്‍ ഇന്‍വെസ്റ്റ്‌മെന്റ് ഇനീഷ്യേറ്റീവ് കോണ്‍ഫറന്‍സില്‍ വച്ചായിരുന്നു പ്രഖ്യാപനം.

ലോക ചരിത്രത്തില്‍ ആദ്യം

ലോക ചരിത്രത്തില്‍ ആദ്യം

റോബോട്ടിന് പൗരത്വം നല്‍കുക എന്നത് ലോകചരിത്രത്തില്‍ ഇതുവരെ സംഭവിക്കാത്ത ഒന്നാണ്. അങ്ങനെ സൗദി അറേബ്യ ഇക്കാര്യത്തില്‍ ചരിത്രത്തില്‍ ഇടം നേടിയിരിക്കുകയാണ്.

പര്‍ദ്ദ ഇടേണ്ടി വരുമോ വരുമോ?

പര്‍ദ്ദ ഇടേണ്ടി വരുമോ വരുമോ?

സൗദി അറേബ്യയില്‍ സ്ത്രീകളുടെ വസ്ത്രധാരണത്തില്‍ കര്‍ശന നിയന്ത്രണങ്ങളുണ്ട്. പേരിലെങ്കിലും സ്ത്രീയായ സോഫിയയ്ക്കും ഇനി വസ്ത്രധാരണത്തില്‍ നിയന്ത്രണങ്ങള്‍ ഉണ്ടാകുമോ എന്നാണ് അറിയേണ്ടത്!!!

സോഫിയക്ക് സന്തോഷം!!!

സോഫിയക്ക് സന്തോഷം!!!

തനിക്ക് പൗരത്വം നല്‍കിയതിലുള്ള സന്തോഷവും പ്രകടമാക്കി സോഫിയ. തനിക്ക് ഏറെ അഭിമാനകരമാണ് ഈ നേട്ടം എന്നായിരുന്നു സോഫിയയുടെ പ്രതികരണം.

ചോദ്യങ്ങള്‍ക്ക് മറുപടി

ചോദ്യങ്ങള്‍ക്ക് മറുപടി

തന്റെ കഴിവുകള്‍ പ്രകടിപ്പിക്കാന്‍ കൂടി സോഫിയ ആ ചടങ്ങ് ഉപയോഗിച്ചു എന്നതാണ് സത്യം. മോഡറേറ്റര്‍ ചോദിച്ച ചോദ്യങ്ങള്‍ക്കെല്ലാം കൃത്യമായ മറുപടി നല്‍കി.

ചിരിയും ദേഷ്യവും

ചിരിയും ദേഷ്യവും

സാധാരണ മനുഷ്യരെ പോലെ സോഫിയയും ചിരിക്കും. ചില ചോദ്യങ്ങള്‍ കേട്ടാല്‍ ദേഷ്യം വരികയും ചെയ്യും. ഇതെല്ലാം അവള്‍ പ്രകടിപ്പിക്കുകയും ചെയ്തു.

സോഫിയയുടെ വീഡിയോ കാണാം

ഫ്യൂച്ചര്‍ ഇന്‍വെസ്റ്റ്‌മെന്റ് ഇനീഷ്യേറ്റീവ് കോണ്‍ഫറന്‍സില്‍ സോഫിയ സംസാരിക്കുന്നത് കാണാം

English summary
A humanoid robot took the stage at the Future Investment Initiative yesterday and had an amusing exchange with the host to the delight of hundreds of delegates.

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്