സൗദിയില്‍ 'രക്തക്കറയുള്ള വാളി'ല്‍ 5000 പേര്‍; ബിന്‍ സല്‍മാന്റെ പോരാളികള്‍!! നിയന്ത്രണം ഇവര്‍ക്ക്

 • Written By:
Subscribe to Oneindia Malayalam
cmsvideo
  സൗദിയിൽ അറസ്റ്റുകളുടെ പിന്നിൽ ബിൻ സൽമാന്റെ പോരാളികൾ | Oneindia Malayalam

  റിയാദ്: സൗദി അറേബ്യയില്‍ അടുത്തിടെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട പ്രമുഖരുടെ അറസ്റ്റിന് പിന്നില്‍ ആരായിരുന്നു. രാജ്യത്തെ ഏറ്റവും പ്രധാന വ്യക്തിത്വങ്ങളെയാണ് അറസ്റ്റ് ചെയ്തു ജയിലിലിട്ടത്. കിരീടവകാശി മുഹമ്മദ് ബിന്‍ സല്‍മാന്റെ നേതൃത്വത്തിലുള്ള അഴിമതി വിരുദ്ധ സംഘത്തിന്റെ നിര്‍ദേശ പ്രകാരമായിരുന്നു അറസ്റ്റുകളെല്ലാം. പ്രമുഖരെ അറസ്റ്റ് ചെയ്യാനെത്തിയ സംഘത്തെ കുറിച്ചുള്ള വിവരങ്ങളാണിപ്പോള്‍ പുറത്തുവരുന്നത്. രക്തക്കറയുള്ള വാള്‍ എന്നര്‍ഥം വരുന്ന അല്‍ അജ്‌റബ് സ്വോര്‍ഡ് എന്ന സംഘത്തില്‍പ്പെട്ട സൈനികരെ ഉപയോഗിച്ചായിരുന്നു അറസ്റ്റ്. കഴിഞ്ഞിദിവസം പ്രതിഷേധിക്കാന്‍ ഒത്തുചേര്‍ന്ന രാജകുമാരന്‍മാരെ അറസ്റ്റ് ചെയ്തതും ഇവരാണത്രെ. മുഹമ്മദ് ബിന്‍ സല്‍മാന്റെ കീഴിലാണ് ഈ സംഘമുള്ളതെന്ന് അല്‍ ജസീറ റിപ്പോര്‍ട്ട് ചെയ്യുന്നു.

  വിമത ശബ്ദങ്ങള്‍ ഇല്ലാതാക്കാന്‍

  വിമത ശബ്ദങ്ങള്‍ ഇല്ലാതാക്കാന്‍

  രാജകുടുംബത്തില്‍ ഉയരുന്ന വിമത ശബ്ദങ്ങള്‍ ഇല്ലാതാക്കാനാണ് അജ്‌റബ് സ്വോര്‍ഡ് സംഘം പ്രവര്‍ത്തിക്കുന്നതത്രെ. ഇവരുടെ നീക്കങ്ങള്‍ കിരീടവകാശി മുഹമ്മദ് ബിന്‍ സല്‍മാന്റെ നിര്‍ദേശ പ്രകാരമാണ്. മറ്റാര്‍ക്കും ഇവരുടെ നിയന്ത്രണമില്ല. രാജ്യത്ത് നടക്കുന്ന സുപ്രധാന നീക്കങ്ങള്‍ക്ക് പിന്നിലെല്ലാം ഇവരാണെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.

  അസാമാന്യ ധൈര്യം

  അസാമാന്യ ധൈര്യം

  നവംബറില്‍ അല്‍ വലീദ് ബിന്‍ തലാല്‍, മയ്തിബ് ബിന്‍ അബ്ദുല്ല ഉള്‍പ്പെടെയുള്ള രാജ്യത്തെ പ്രമുഖരെ അറസ്റ്റ് ചെയ്തത് ഈ സംഘമായിരുന്നു. അന്നുതന്നെ ഈ വിഷയം ഏറെ ചര്‍ച്ച ചെയ്യപ്പെട്ടിരുന്നു. സാധാരണ പോലീസുകാര്‍ക്കും സൈനികര്‍ക്കും പ്രമുഖരെ അറസ്റ്റ് ചെയ്യാന്‍ ധൈര്യം കാണില്ലെന്നും വാര്‍ത്തകളുണ്ടായിരുന്നു.

  കഴിഞ്ഞാഴ്ച നടന്നത്

  കഴിഞ്ഞാഴ്ച നടന്നത്

  കഴിഞ്ഞാഴ്ച 11 സൗദി രാജകുമാരന്‍മാരെയാണ് അറസ്റ്റ് ചെയ്തത്. സാമ്പത്തിക അച്ചടക്ക നടപടികളുടെ ഭാഗമായി കടുത്ത ചെലവ് ചുരുക്കല്‍ പദ്ധതി സര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്നു. ഇതില്‍ പ്രതിഷേധിച്ച് ഒത്തുചേര്‍ന്ന രാജകുമാരന്‍മാരെയാണ് അറസ്റ്റ് ചെയ്തത്. അറസ്റ്റിന് പിന്നില്‍ മറ്റു ചില കഥകളും പ്രചരിക്കുന്നുണ്ട്.

  ശക്തമായ സുരക്ഷയുള്ള ജയില്‍

  ശക്തമായ സുരക്ഷയുള്ള ജയില്‍

  അറസ്റ്റിലായ എല്ലാ രാജകുമാരന്‍മാരെയും തെക്കന്‍ റിയാദിലെ അല്‍ ഹായിര്‍ ജയിലിലേക്ക് മാറ്റുകയായിരുന്നു. സൗദിയില്‍ ഏറ്റവും കനത്ത സുരക്ഷയുള്ള ജയിലാണിത്. ഈ അറസ്റ്റിന് പിന്നിലും അല്‍ അജ്‌റബ് സേനയായിരുന്നുവെന്നാണ് റിപ്പോര്‍ട്ടിലുള്ളത്.

   രൂപീകരിച്ചത് സല്‍മാന്‍ രാജാവ്

  രൂപീകരിച്ചത് സല്‍മാന്‍ രാജാവ്

  സല്‍മാന്‍ രാജാവ് അധികാരത്തിലെത്തിയ ശേഷം 2015 ജനുവരിയിലാണ് അല്‍ അജ്‌റബ് സ്വോര്‍ഡ് ബ്രിഗേഡ് രൂപീകരിച്ചത്. സൗദി സൈന്യത്തിന്റെ വിവിധ വിഭാഗങ്ങളില്‍ നിന്ന് തിരഞ്ഞെടുത്ത 5000ത്തിലധികം പേരാണ് ഈ ബ്രിഗേഡിലുള്ളത്. മറ്റു സൈനികര്‍ക്ക് ലഭിക്കാത്ത പരിശീലനങ്ങള്‍ ഇവര്‍ക്ക് നല്‍കിയിട്ടുണ്ട്.

  സംഘത്തെ ഇറക്കുന്നത്

  സംഘത്തെ ഇറക്കുന്നത്

  കര, നാവിക, വ്യോമ സേനകളില്‍ നിന്ന് പ്രത്യേക കഴിവുള്ളവരെ മാത്രം രൂപീകരിച്ചതാണ് അല്‍ അജ്‌റബ് ബ്രിഗേഡ്. രാജകുടുംബവുമായി ബന്ധപ്പെട്ട അച്ചടക്ക നടപടികള്‍ സ്വീകരിക്കുമ്പോള്‍ മാത്രമാണ് ഈ സംഘത്തെയാണ് ഉപയോഗിക്കുന്നത്. ഇപ്പോള്‍ ഇവരെ നിയന്ത്രിക്കുന്നത് മുഹമ്മദ് ബിന്‍ സല്‍മാനാണെന്ന് റിപ്പോര്‍ട്ടുകളില്‍ പറയുന്നു.

  ആര്‍ക്കും അറിയില്ല

  ആര്‍ക്കും അറിയില്ല

  ഈ സൈനിക വിഭാഗം റിപ്പോര്‍ട്ട് ചെയ്യേണ്ടത് മുഹമ്മദ് ബിന്‍ സല്‍മാനോടാണ്. മറ്റു ഒരു ഏജന്‍സി ഉദ്യോഗസ്ഥര്‍ക്കും ഈ സംഘത്തിന് മേല്‍ നിയന്ത്രണമില്ല. എന്നാല്‍ ഇവര്‍ക്ക് നല്‍കിയിട്ടുള്ള ദൗത്യം എന്താണെന്ന് രാജകുടുംബത്തില്‍ തന്നെയുള്ള അധികമാളുകള്‍ക്കും അറിയില്ല.

  രാജാവിനും മകനും

  രാജാവിനും മകനും

  സല്‍മാന്‍ രാജാവിന് വേണ്ട എല്ലാ സുരക്ഷയും ഒരുക്കുന്നത് ഈ സംഘമാണ്. കൂടാതെ കിരീടവകാശി മുഹമ്മദ് ബിന്‍ സല്‍മാനും. രാജ്യത്തിനകത്തും പുറത്തും രാജാവിന്റെയും കിരീടവകാശിയുടെയും പൂര്‍ണ ചുമതല ഇവര്‍ക്കായിരിക്കും. കഴിഞ്ഞാഴ്ച നടന്ന അറസ്റ്റ് മുഹമ്മദ് ബിന്‍ സല്‍മാന്റെ നിര്‍ദേശ പ്രകാരമാണെന്നും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.

  ബിന്‍ നായിഫിനെ അനുകൂലികള്‍

  ബിന്‍ നായിഫിനെ അനുകൂലികള്‍

  ഈ അറസ്റ്റിന് പിന്നിലും പല റിപ്പോര്‍ട്ടുകളും വരുന്നുണ്ട്. സര്‍ക്കാര്‍ ആനുകൂല്യങ്ങള്‍ വെട്ടിക്കുറച്ചതില് പ്രതിഷേധിച്ചതാണ് ഇവരെ അറസ്റ്റ് ചെയ്യാന്‍ കാരണമെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍. എന്നാല്‍ മുന്‍ കിരീടവകാശി മുഹമ്മദ് ബിന്‍ നായിഫിനെ അനുകൂലിക്കുന്നവരെയാണ് പിടികൂടിയതെന്ന് സൗദിയിലെ സാമൂഹിക പ്രവര്‍ത്തകര്‍ സോഷ്യല്‍ മീഡിയയില്‍ പ്രതികരിക്കുന്നു.

  ഇമാം തുര്‍ക്കി ബിന്‍ അബ്ദുല്ല

  ഇമാം തുര്‍ക്കി ബിന്‍ അബ്ദുല്ല

  ബ്രിഗേഡിനിട്ട പേരുമായി ബന്ധപ്പെട്ടും വിവിധ റിപ്പോര്‍ട്ടുകളുണ്ട്. സൗദിയിലെ പ്രമുഖനായി അറിയപ്പെടുന്ന വ്യക്തിയാണ് ഇമാം തുര്‍ക്കി ബിന്‍ അബ്ദുല്ല ആല്‍ സൗദ്. ഇദ്ദേഹത്തിന്റെ വാളിനെ സൂചിപ്പിച്ചാണത്രെ സൈനിക വിഭാഗത്തിന് പേരിട്ടിരിക്കുന്നത്. സൗദിയുടെ പതാകയില്‍ കാണുന്ന വാളുമായി ബന്ധപ്പെട്ടും സൈനികരുടെ പേര് എടുത്തുപറയുന്നുണ്ട്.

  ബഹ്‌റൈനിലെ വാള്‍

  ബഹ്‌റൈനിലെ വാള്‍

  അല്ലാഹു അല്ലാതെ ആരാധ്യനില്ല എന്ന് അറബിയില്‍ എഴുതിയതിന് താഴെ ഒരു വാള്‍ പതാകയില്‍ കാണാം. പ്രത്യേക സേനക്ക് പേരിട്ടത് ഈ വാളുമായി ബന്ധപ്പെടുത്തിയാണെന്നും കരുതപ്പെടുന്നു. 150 വര്‍ഷത്തിലധികം ബഹ്‌റൈനില്‍ സൂക്ഷിച്ചിരുന്ന പ്രധാനപ്പെട്ട വാള്‍ ബഹ്‌റൈന്‍ രാജാവ് കിങ് ഹമദ് ബിന്‍ ഈസ അല്‍ ഖലീഫ 2010ല്‍ സൗദിയിലെ അബ്ദുല്ലാ രാജാവിന് സമ്മാനമായി കൊടുത്തിട്ടുണ്ട്. ആ വാളാണ് ബ്രിഗേഡിന്റെ പേരില്‍ സൂചിപ്പിക്കുന്നതെന്നും അഭിപ്രായപ്പെടുന്നവരുണ്ട്.

  സദ്ദാമിനും ഖദ്ദാഫിക്കും ഉണ്ടായിരുന്നു

  സദ്ദാമിനും ഖദ്ദാഫിക്കും ഉണ്ടായിരുന്നു

  ഇത്തരം സേന അറബ് ലോകത്തെ പല ഭരണാധികാരികള്‍ക്കുമുണ്ട്. ഇറാഖ് മുന്‍ ഭരണാധികാരി സദ്ദാം ഹുസൈന്‍ തന്റെ സുരക്ഷയ്ക്ക് പ്രത്യേക സംഘം രൂപീകരിച്ചിരുന്നു. സദ്ദാം പിടിയിലായതോടെ ഈ സംഘമാണ് സുന്നി വിഭാഗങ്ങളുടെ പോരാട്ടത്തിന് നേതൃത്വം കൊടുത്തത്. ലിബിയയിലെ മുഅമ്മര്‍ ഖദ്ദാഫിയും സമാനമായ രീതിയില്‍ ഒരു സംഘം രൂപീകരിച്ചിരുന്നു.

  ലക്ഷങ്ങളിൽ നിന്ന് തിരഞ്ഞെടുക്കൂ കേരള മാട്രിമോണിയിലൂടെ - രജിസ്ട്രേഷൻ സൗജന്യം!

  English summary
  Saudi Arabia Blood-rusted Sword: Elite force of Saudi crown prince

  Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
  ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്