ഇറാനുമായുള്ള നയതന്ത്രബന്ധം സൗദി അവസാനിപ്പിച്ചു, സംഘര്‍ഷത്തിന് സാധ്യത?
റിയാദ്: തീവ്രാവാദ ബന്ധം ആരോപിച്ച് 47 പേരെ വധശിക്ഷയ്ക്ക് വിധിച്ചതില്‍ ഇറാനില്‍ പ്രതിഷേധം ആളിക്കത്തുന്നു. ഇതോടെ ഇറാനും സൌദിയും തമ്മിലുള്ള ബന്ധം ഉലയുന്നു . ഇറാനുമായുള്ള നയതന്ത്ര ബന്ധം സൗദി അറേബ്യ അവസാനിപ്പിക്കുകയാണെന്ന് അറിയിച്ചു.
ഷിയാ പുരോഹിതന്‍ നിമര്‍ അല്‍ നിമറിനെ സൗദി അറേബ്യ വധിച്ചതിന് പിന്നാലെയാണ് പ്രശ്‌നങ്ങളുടെ തുടക്കം. ഇതേതുടര്‍ന്ന് ഇറാന്‍ തലസ്ഥാനമായ തെഹ്‌റാനില്‍ പ്രതിഷേധ പ്രകടനം നടത്തിയവര്‍ സൗദി എംബസി ആക്രമിച്ചിരുന്നു.

നയതന്ത്ര ബന്ധം അവസാനിപ്പിച്ചു
ഇറാനുമായുള്ള ബന്ധം അവസാനിപ്പിക്കുന്നതായി സൗദി അറേബ്യ അറിയിച്ചു. ഷിയാ പുരോഹിതന്‍ നിമര്‍ അല്‍ നിമറിനെ സൗദി വധിച്ചതിന് പിന്നാലെയാണ് ഇരുരാജ്യങ്ങളും തമ്മില്‍ പ്രശ്‌നം രൂക്ഷമാകുന്നത്.

സൗദി എംബസി ആക്രമിച്ചത്
തീവ്രവാദ കുറ്റം ആരോപിച്ചാണ് ഷിയാ പുരോഹിതന്‍ നിമര്‍ അല്‍ നിമറിനെ സൗദി അറേബ്യ വധിച്ചത്. വധശിക്ഷയ്‌ക്കെതിരെ ഇറാന്‍ തലസ്ഥാനമായ തെഹറാനില്‍ പ്രതിഷേധ പ്രകടനം നടന്നിരുന്നു. ഇവര്‍ തന്നെ സൗദി എംബസി ആക്രമിച്ചിരുന്നു.

സൗദിയെ പ്രകോപിപ്പിച്ചത്
എംബസി ആക്രമിച്ചതാണ് ഇറാനുമായുള്ള ബന്ധം ഉലയാന്‍ സൗദിയെ പ്രകോപിപ്പിച്ചത്. ഇറാന്‍ നയതന്ത്ര ഉദ്യോഗസ്ഥരോട് 48 മണിക്കൂറിനകം രാജ്യം വിടാന്‍ സൗദി വിദേശ കാര്യ മന്ത്രി അറിയിച്ചു.

അറബ് മേഖലയെ അസ്ഥിരപ്പെടുത്തുന്നു
ഇറാന്‍ നയതന്ത്ര ഉദ്യോഗസ്ഥരോട് രാജ്യം വിടാന്‍ നിര്‍ദേശിച്ചതിനോടപ്പം തെഹ്‌റാനിലെ നയതന്ത്ര ഉദ്യോഗസ്ഥരെ തിരികെ വിളിക്കുകയും ചെയ്യും. അറബ് മേഖലയെ ഇറാന്‍ അസ്ഥിരപ്പെടുത്തുകയാണെന്ന് സൗദി കുറ്റപ്പെടുത്തി.

മുന്നറിയിപ്പ്
ഷിയാ പുരോഹിതനായ അല്‍ നിമറിനെ രക്തസാക്ഷിയെന്ന് വിശേഷിപ്പിച്ച ഇറാന്‍ സൗദി ദൈവികമായ പ്രതികാരം നേരിടേണ്ടി വരുമെന്ന് മുന്നറിയിപ്പ് നല്‍കി.

പ്രതിഷേധം അറിയിച്ച് രാജ്യങ്ങള്‍
ഷിയാ പുരോഹിതന്റെ വധശിക്ഷയില്‍ പ്രതിഷേധിച്ച് ഷിയാ മേഖലയില്‍ സൗദിവിരുദ്ധ വികാരം ശക്തമാക്കി. ബെഹ്‌റൈനും ഇറാനും ഇതില്‍ പ്രതിഷേധം അറിയിച്ചു.

ബന്ധം വഷളായത് ആശങ്കപ്പെടുത്തുന്നു
സിറിയ, യെമന്‍ വിഷയങ്ങളില്‍ നിലയുറപ്പിച്ചിട്ടുള്ള ഇറാന്‍ ,സൗദി ബന്ധം കൂടുതല്‍ വഷളായത് മധ്യപൂര്‍വ്വ ദേശത്തെ ആശങ്കപ്പെടുത്തുന്നുണ്ട്. സംഘര്‍ഷം ഇല്ലാതാക്കാന്‍ ശ്രമം നടത്തുമെന്ന് അമേരിക്കന്‍ വിദേശകാര്യമന്ത്രാലയം അറിയിച്ചു.












Click it and Unblock the Notifications