കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സൗദിയില്‍ ഇന്ത്യ എത്തും മുമ്പേ ചൈന; വ്യവസായങ്ങള്‍ കീഴടക്കുന്നു; 4000 കോടി, ഞെട്ടിത്തരിച്ച് മോദി

2016ല്‍ ചൈനയും സൗദി അറേബ്യയും തമ്മില്‍ നടത്തിയ വ്യവസായ ഇടപാടുകള്‍ 4236 കോടി അമേരിക്കന്‍ ഡോളറിന്റേതാണ്.

  • By Ashif
Google Oneindia Malayalam News

റിയാദ്: സൗദി അറേബ്യയിലെ വിപണികള്‍ കീഴടക്കി ചൈന മുന്നേറ്റം തുടരുന്നു. ലോകത്തെ വറ്റാത്ത മാര്‍ക്കറ്റുകള്‍ തേടി നടക്കുന്ന ചൈനയുടെ ഗള്‍ഫിലെ തേരോട്ടം ഇന്ത്യയ്ക്ക് കനത്ത തിരിച്ചടിയാണ്. സൗദിയിലെ എണ്ണ മേഖലയില്‍ വന്‍ നിക്ഷേപം നടത്താന്‍ ഇന്ത്യ ഒരുങ്ങുന്നതിനിടെയണ് ഇന്ത്യയെ മറിച്ചിട്ട് ചൈന പിടിമുറുക്കുന്നത്.

2000 കോടി അമേരിക്കന്‍ ഡോളറിന്റെ പ്രത്യേക നിക്ഷേപ ഫണ്ട് ഒരുക്കാന്‍ ചൈനയും സൗദി അറേബ്യയും ധാരണയിലെത്തി. ഇരുരാജ്യങ്ങള്‍ക്കും തുല്യ പങ്കാളിത്തമാണ് ഈ ഫണ്ടിലുള്ളതെന്ന് സൗദി ഊര്‍ജ മന്ത്രി ഖാലിദ് അല്‍ ഫാലിഹ് റോയിട്ടേഴ്‌സിനോട് പറഞ്ഞു.

സുപ്രധന യോഗം റിയാദില്‍

സുപ്രധന യോഗം റിയാദില്‍

സൗദി അറേബ്യയുടെയും ചൈനയുടെയും ഉന്നത ഉദ്യോഗസ്ഥരും വ്യവസായികളും പങ്കെടുക്കുന്ന യോഗം റിയാദില്‍ തുടരുകയാണ്. ഈ യോഗത്തിലാണ് പ്രത്യേക ഫണ്ട രൂപീകരിക്കാന്‍ ധാരണയായത്.

മൊത്തം 4000 കോടി

മൊത്തം 4000 കോടി

2000 കോടി രൂപയുടെ ഫണ്ട് തയ്യാറാക്കുന്നതിന് പുറമെ 2000 കോടി ഡോളറിന്റെ വ്യവസായങ്ങള്‍ ആരംഭിക്കാനും സൗദിയും ചൈനയും തീരുമാനിച്ചിട്ടുണ്ട്. സാമ്പത്തിക പ്രതിന്ധിയില്‍ നിന്ന് കരകയറുക എന്ന ലക്ഷ്യത്തോടെയാണ് സൗദി ചൈനയുമായി അടുക്കുന്നത്.

ഇന്ത്യയ്ക്ക് കനത്ത തിരിച്ചടി

ഇന്ത്യയ്ക്ക് കനത്ത തിരിച്ചടി

എന്നാല്‍ ഇന്ത്യയ്ക്ക് കനത്ത തിരിച്ചടിയാണ് ചൈനയുടെ നീക്കം. സൗദിയിലെ പ്രമുഖ എണ്ണ കമ്പനിയായ സൗദി അരാംകോയുടെ ഓഹരി വാങ്ങാന്‍ ഇന്ത്യ നേരത്തെ പദ്ധതിയിട്ടിരുന്നു. ഈ പദ്ധതിയും പാളുന്ന കാഴ്ചയാണിപ്പോള്‍.

 വന്‍ നിക്ഷേപം നടത്താനും ചൈന

വന്‍ നിക്ഷേപം നടത്താനും ചൈന

സൗദിയുടെ ഊര്‍ജമേഖലയില്‍ വന്‍ നിക്ഷേപം നടത്താനും സൗദിയും ചൈനയും ധാരണയിലെത്തിയിട്ടുണ്ട്. സൗദിയില്‍ നിന്നു ഏറ്റവും കൂടുതല്‍ എണ്ണ വാങ്ങുന്ന ഏഷ്യന്‍ രാജ്യമാണ് ചൈന. തൊട്ടുപിന്നിലാണ് ഇന്ത്യ.

നിരവധി കരാറുകള്‍ ഒപ്പുവച്ചു

നിരവധി കരാറുകള്‍ ഒപ്പുവച്ചു

വ്യാഴാഴ്ച നിരവധി കരാറുകള്‍ ചൈനയും സൗദി അറേബ്യയും തമ്മില്‍ ഒപ്പുവച്ചിട്ടുണ്ട്. ഇതിന്റെ വിശദീകരണം ഇരുരാജ്യങ്ങളും പുറത്തുവിട്ടിട്ടില്ല. സൗദി ഊര്‍ജമന്ത്രി ഖാലിദ് ഇതുസംബന്ധിച്ച് സൂചനകള്‍ നല്‍കുക മാത്രമാണ് ചെയ്തത്.

പ്രസിഡന്റ് സൗദിയില്‍

പ്രസിഡന്റ് സൗദിയില്‍

കഴിഞ്ഞവര്‍ഷം ചൈനീസ് പ്രസിഡന്റി സി ജിന്‍പിങ് സൗദി അറേബ്യ സന്ദര്‍ശിച്ചിരുന്നു. ഇരുരാജ്യങ്ങളും ബന്ധം ശക്തിപ്പെടുത്തേണ്ടതിന്റെ ആവശ്യകതയാണ് അന്ന് നേതാക്കള്‍ ചര്‍ച്ച ചെയ്തത്. അമേരിക്കയ്ക്കും ചൈനയുടെ വരവില്‍ ആശങ്കയുണ്ട്.

സല്‍മാന്‍ രാജാവ് ചൈനയില്‍

സല്‍മാന്‍ രാജാവ് ചൈനയില്‍

സല്‍മാന്‍ രാജാവ് ഉള്‍പ്പടെയുള്ള സൗദിയിലെ ഉന്നത നേതാക്കള്‍ ഈവര്‍ഷം ചൈന സന്ദര്‍ശിച്ചിരുന്നു. ഒരുമാസം നീണ്ട വിദേശ പര്യടനത്തിന്റെ ഭാഗമായാണ് സൗദി നേതൃത്വങ്ങള്‍ ചൈനയിലുമെത്തിയത്. ഈ കൂടിക്കാഴ്ചകളിലെല്ലാം ഇരുരാജ്യങ്ങളും സാമ്പത്തിക സഹകരണം ശക്തമാക്കുമെന്ന ധാരണയാണുണ്ടാക്കിയത്.

 4236 കോടിയുടെ ഇടപാട്

4236 കോടിയുടെ ഇടപാട്

2016ല്‍ ചൈനയും സൗദി അറേബ്യയും തമ്മില്‍ നടത്തിയ വ്യവസായ ഇടപാടുകള്‍ 4236 കോടി അമേരിക്കന്‍ ഡോളറിന്റേതാണ്. 140 ചൈനീസ് കമ്പനികള്‍ സൗദി വിപണികളില്‍ സജീവമാണിപ്പോള്‍.

ഊര്‍ജ മേഖല ലക്ഷ്യം

ഊര്‍ജ മേഖല ലക്ഷ്യം

സൗദിയിലെ ഊര്‍ജ മേഖല ലക്ഷ്യമിട്ടാണ് ചൈനീസ് കമ്പനികള്‍ എത്തിയിട്ടുള്ളത്. പിന്നെ ഭവന, നിര്‍മാണ, ടെലികമ്യൂണിക്കേഷന്‍ രംഗത്തും ചൈനീസ് കമ്പനികള്‍ പിടിമുറുക്കുകയാണ്.

സൗദിയെ പുകഴ്ത്തി ചൈന

സൗദിയെ പുകഴ്ത്തി ചൈന

പാകിസ്താനിലൂടെ ചൈന നിര്‍മിക്കുന്ന പ്രത്യേക സാമ്പത്തിക ഇടനാഴി യാഥാര്‍ഥ്യമായാല്‍ സൗദിക്കാകും നേട്ടമെന്ന് സൗദിയിലെ ചൈനീസ് അംബാസഡര്‍ ലി ഹുവാസിന്‍ പറഞ്ഞു. സാമ്പത്തികം മാത്രമല്ല ചൈനയുടെ ലക്ഷ്യമെന്നും സാംസ്‌കാരികവും വിദ്യാഭ്യാസപരവുമായ പുരോഗതിയുമാണെന്നും അംബാസഡര്‍ കൂട്ടിച്ചേര്‍ത്തു.

മോദിയുടെ സന്ദര്‍ശനം ഫലം കണ്ടില്ലേ?

മോദിയുടെ സന്ദര്‍ശനം ഫലം കണ്ടില്ലേ?

പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഈവര്‍ഷം സൗദി സന്ദര്‍ശിച്ച് ബന്ധം ശക്തമാക്കുമെന്ന് അറിയിച്ചിരുന്നു. എന്നാല്‍ ചൈന ഇന്ത്യയെ മറികടന്നുള്ള നീക്കമാണ് നടത്തുന്നത്. മോദിയുടെ സന്ദര്‍ശനം വേണ്ടത്ര ഫലം ചെയ്തില്ലെന്നാണ് വിലയിരുത്തല്‍. അരാംകോയുടെ ഓഹരി വില്‍ക്കുമ്പോഴും ചൈനയെ ആദ്യം പരിഗണിക്കുമെന്ന് സൗദി അറിയിച്ചിട്ടുണ്ട്.

English summary
Saudi Arabia, China plan joint US$20 billion investment fund
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X