സൗദി രാജകുമാരന്‍ മണിക്കൂറുകള്‍ മാത്രം ഇന്ത്യയിലുണ്ടാകും... ശേഷം മോദിക്കൊപ്പം ഇന്തോനേഷ്യയിലേക്ക്

റിയാദ്: സൗദി കിരീടവകാശിയും പ്രധാനമന്ത്രിയുമായ മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരന്‍ ഇന്ത്യ സന്ദര്‍ശിച്ചേക്കുമെന്ന് റിപ്പോര്‍ട്ട്. അടുത്ത മാസം 14ന് അദ്ദേഹം ഡല്‍ഹിയിലെത്തുമെന്നാണ് വാര്‍ത്തകള്‍. കുറച്ച് നേരം മാത്രമേ അദ്ദേഹം ഡല്‍ഹിയില്‍ തങ്ങൂ. പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി മാത്രമായിട്ടായിരിക്കും ചര്‍ച്ച.

കഴിഞ്ഞ മാസം വിദേശകാര്യ മന്ത്രി എസ് ജയശങ്കര്‍ സൗദി അറേബ്യ സന്ദര്‍ശിച്ചിരുന്നു. ബിന്‍ സല്‍മാനെ ഇന്ത്യയിലേക്ക് ക്ഷണിച്ചുള്ള നരേന്ദ്ര മോദിയുടെ കത്ത് അദ്ദേഹം കൈമാറുകയും ചെയ്തു. ഇതിന് പിന്നാലെയാണ് മണിക്കൂറുകള്‍ മാത്രം നീളുന്ന സന്ദര്‍ശനത്തിന് ബിന്‍ സല്‍മാന്‍ വരുന്നത്. എന്നാല്‍ ഇക്കാര്യത്തില്‍ ചില ആശങ്കള്‍ ബാക്കിയാണ്...

1

അടുത്ത മാസം 15, 16 തിയ്യതികളിലാണ് ജി-20 രാജ്യങ്ങളുടെ ഉച്ചകോടി. ഇന്തോനേഷ്യയിലാണ് സമ്മേളനം. പ്രധാനമന്ത്രി നരേന്ദ്ര മോദിയും സൗദി പ്രധാനമന്ത്രി മുഹമ്മദ് ബിന്‍ സല്‍മാനുമെല്ലാം പങ്കെടുക്കേണ്ട സമ്മേളനമാണിത്. ഇവിടേക്കുള്ള യാത്രയ്ക്കിടെയാണ് ബിന്‍ സല്‍മാന്‍ ഇന്ത്യയിലെത്തുക. നവംബര്‍ 14ന് അദ്ദേഹം ഇന്ത്യയിലെത്താണ് സാധ്യതയെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

2

നവംബര്‍ 14ന് മണിക്കൂറുകള്‍ മാത്രമായിരിക്കും ബിന്‍ സല്‍മാന്‍ ഡല്‍ഹിയിലുണ്ടാകുക. നരേന്ദ്ര മോദിയുമായി മാത്രമായിരിക്കും ചര്‍ച്ച. ശേഷം ഇന്തോനേഷ്യയിലെ ബാലിയിലേക്ക് യാത്രയാകും. നരേന്ദ്ര മോദിയും ബാലിയിലേക്ക് പോകും. അതേസമയം, നരേന്ദ്ര മോദി ഈ ദിവസം ഇന്ത്യയിലുണ്ടാകുമോ എന്ന കാര്യത്തില്‍ സംശയം നിലനില്‍ക്കുന്നു. മറ്റു രണ്ടു സമ്മേളനത്തില്‍ അദ്ദേഹത്തിന് പങ്കെടുക്കേണ്ടതുണ്ട്.

3

പത്ത് രാജ്യങ്ങളുടെ കൂട്ടായ്മയായ ആസിയാന്‍, 18 രാജ്യങ്ങള്‍ അംഗങ്ങളായുള്ള ഈസ്റ്റ് ഏഷ്യന്‍ സമ്മിറ്റ് എന്നിവയുടെ പരിപാടികള്‍ ഇതേ വേളയില്‍ നടക്കുന്നുണ്ട്. നവംബര്‍ 10 മുതല്‍ 13 വരെ കംബോഡിയിയലാണ് ഈ സമ്മേളനങ്ങള്‍. നരേന്ദ്ര മോദി ഇവിടേക്ക് പുറപ്പെട്ടാല്‍ സൗദി രാജകുരമാരന്റെ ഇന്ത്യാ സന്ദര്‍ശനം മാറ്റിയേക്കും. ഒരുപക്ഷേ കംബോഡിയയിലേക്ക് ഇന്ത്യയുടെ പ്രതിനിധിയായി മറ്റാരെങ്കിലും പോകാനുള്ള സാധ്യതയുമുണ്ട്.

4

ഊര്‍ജ സുരക്ഷയായിരിക്കും മോദി-ബിന്‍ സല്‍മാന്‍ ചര്‍ച്ചയിലെ പ്രധാന വിഷയമെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. റഷ്യ-യുക്രൈന്‍ യുദ്ധത്തിന്റെ പശ്ചാത്തലത്തില്‍ അമേരിക്ക നടത്തുന്ന ഇടപെടല്‍ സൗദിയെ ആശങ്കയിലാഴ്ത്തുന്നു. റഷ്യയ്‌ക്കെതിരെ അമേരിക്ക ഉപരോധം പ്രഖ്യാപിച്ചിട്ടുണ്ട്. യൂറോപ്പ് പിന്തുണയ്ക്കുകയും ചെയ്യുന്നു. എന്നാല്‍ ഇന്ത്യയും സൗദിയും ഉപരോധത്തില്‍ ഭാഗമായിട്ടില്ല.

5

റഷ്യയുമായി വളരെ അടുപ്പം നിലനിര്‍ത്തുന്ന രാജ്യങ്ങളാണ് സൗദിയും ഇന്ത്യയും. എണ്ണ ഉല്‍പ്പാദനം വെട്ടിക്കുറയ്ക്കാനുള്ള ഒപെക് രാജ്യങ്ങളുടെ തീരുമാനം അമേരിക്കക്ക് തിരിച്ചടിയാണ്. റഷ്യയ്ക്ക് നേട്ടവും. എണ്ണ വില ഉയരാന്‍ ഇത് കാരണമായേക്കും. റഷ്യയെ സഹായിക്കാന്‍ സൗദി നടത്തുന്ന നീക്കമാണിതെന്ന് അമേരിക്ക ആരോപിക്കുന്നു. എന്നാല്‍ ഇക്കാര്യം സൗദി തള്ളുകയും ചെയ്തു.

6

2016ലും 2019ലും നരേന്ദ്ര മോദി സൗദി അറേബ്യ സന്ദര്‍ശിച്ചിരുന്നു. 2019ല്‍ മുഹമ്മദ് ബിന്‍ സല്‍മാന്‍ ഇന്ത്യയിലെത്തുകയും ചെയ്തു. അന്ന് 100 കോടി ഡോളറിന്റെ നിക്ഷേപം ഇന്ത്യയില്‍ നടത്തുമെന്ന് അദ്ദേഹം പ്രഖ്യാപിച്ചിരുന്നു. ഇതുമായി ബന്ധപ്പെട്ട കാര്യങ്ങളും ബിന്‍ സല്‍മാന്റെ ഇന്ത്യാ സന്ദര്‍ശനത്തിനിടെ ചര്‍ച്ചയാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

7

അടുത്ത വര്‍ഷം ഇന്ത്യയിലാണ് ജി-20 രാജ്യങ്ങളുടെ ഉച്ചകോടി. 2020ല്‍ സൗദിയിലായിരുന്നു. അതുകൊണ്ടുതന്നെ ഇന്തോനേഷ്യയില്‍ നടക്കാനിരിക്കുന്ന ജി-20 ഉച്ചകോടയില്‍ സ്വീകരിക്കേണ്ട നിലപാടുകള്‍ മോദിയും ബിന്‍ സല്‍മാനും ചര്‍ച്ച ചെയ്യാന്‍ സാധ്യതയുണ്ട്. ഇന്ത്യയുടെ പിന്തുണ നിലനിര്‍ത്തുക എന്നതാണ് സൗദിയുടെ ലക്ഷ്യം. സൗദി ഊര്‍ജ വകുപ്പ് മന്ത്രിയും ഇന്ത്യ സന്ദര്‍ശിക്കുമെന്നാണ് മറ്റൊരു പ്രധാന വാര്‍ത്ത.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+