സൗദി ഞെട്ടിച്ചു; എണ്ണയില്‍ വഴുതി വീണ് അമേരിക്ക; തടസങ്ങളെല്ലാം നീക്കി, ഗള്‍ഫിലേക്ക് പറന്നെത്തും!!

  • Written By:
Subscribe to Oneindia Malayalam

വാഷിങ്ടണ്‍: ഗള്‍ഫ് പ്രതിസന്ധി അമേരിക്കയില്‍ ആകെ ആശയക്കുഴപ്പം സൃഷ്ടിച്ചിരിക്കുന്നു. പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഒരു നിലപാടെടുത്തു. ഇത് തള്ളിയാണ് വിദേശകാര്യ മന്ത്രാലയവും പെന്റഗണും പ്രസ്താവന ഇറക്കിയത്.

ഒടുവില്‍ സൗദി ഒരു നടപടി കൈക്കൊണ്ടു. അതോടെ അമേരിക്കയില്‍ സൗദിക്കെതിരേ നടന്നിരുന്ന എല്ലാ നീക്കങ്ങളും നിലച്ചു. ട്രംപിന്റെയും സൗദിയുടെയും ആഗ്രഹം പോലെ ആവട്ടെ എന്നാണ് കോണ്‍ഗ്രസിലെ അധോസഭയായ സെനറ്റ് തീരുമാനമെടുത്തത്.

ആയുധങ്ങള്‍ കൈമാറാം

ആയുധങ്ങള്‍ കൈമാറാം

ഡൊണാള്‍ഡ് ട്രംപ് കഴിഞ്ഞ മാസം സൗദിയില്‍ സന്ദര്‍ശനത്തിനെത്തിയപ്പോള്‍ 11000 കോടി ഡോളറിന്റെ ആയുധ കരാറില്‍ ഇരുരാജ്യങ്ങളും ഒപ്പുവച്ചിരുന്നു. ഇത് അംഗീകരിക്കരുതെന്നും തടയണമെന്നുമായിരുന്നു ഒരു വിഭാഗം സെനറ്റ് അംഗങ്ങളുടെ അഭിപ്രായം. എന്നാല്‍ ഒടുവില്‍ വിഷയം വോട്ടിനിട്ടപ്പോള്‍ സൗദിക്കനുകൂലമായിരുന്നു തീരുമാനം.

അമേരിക്കയിലേക്കുള്ള എണ്ണ കയറ്റുമതി സൗദി കുറച്ചു

അമേരിക്കയിലേക്കുള്ള എണ്ണ കയറ്റുമതി സൗദി കുറച്ചു

അതിന് കാരണം സൗദിക്കെതിരായ നീക്കത്തില്‍ അമേരിക്കന്‍ സെനറ്റില്‍ ചര്‍ച്ച നടക്കുന്നതിനിടെയാണ് അമേരിക്കയിലേക്ക് സൗദി കയറ്റുമതി ചെയ്യുന്ന എണ്ണ വെട്ടിക്കുറയ്ക്കുമെന്ന പ്രഖ്യാപനം വന്നത്. മുമ്പെങ്ങുമില്ലാത്ത വിധം വന്‍തോതില്‍ എണ്ണ കയറ്റുമതി വെട്ടിക്കുറയ്ക്കാനാണ് സൗദിയുടെ തീരുമാനം. ഇത് സെനറ്റിലെ വോട്ടെടുപ്പിനെ സ്വാധീനിക്കാനാണെന്ന ആരോപണം ഉയര്‍ന്നിട്ടുണ്ട്.

30 വര്‍ഷത്തിനിടെ ആദ്യം

30 വര്‍ഷത്തിനിടെ ആദ്യം

30 വര്‍ഷത്തിനിടെ ആദ്യമായാണ് അമേരിക്കയിലേക്കുള്ള എണ്ണ കയറ്റുമതിയില്‍ സൗദി അറേബ്യ ഇത്രയധികം കുറവ് വരുത്തുന്നതെന്ന് വാള്‍സ്ട്രീറ്റ് ജേണല്‍ റിപ്പോര്‍ട്ട് ചെയ്തു. എണ്ണ ഉല്‍പ്പാദ രാജ്യങ്ങളുടെ കൂട്ടായ്മയായ ഒപകിന്റെ മുന്‍ തീരുമാനത്തിന്റെ അടിസ്ഥാനത്തിലാണ് തങ്ങളുടെ നടപടിയെന്നു സൗദി പറയുന്നു.

 അരാംകോ പറയുന്നത്

അരാംകോ പറയുന്നത്

എണ്ണ ഉല്‍പ്പാദനം ആഗോളതലത്തില്‍ കുറയ്ക്കാന്‍ ഒപക് തീരുമാനിച്ചിരുന്നു. ഇതിന്റെ ഭാഗമായാണ് തങ്ങള്‍ എണ്ണ ഉല്‍പ്പാദനം കുറയ്ക്കുന്നതെന്നും അമേരിക്കയിലേക്കുള്ള കയറ്റുമതി കുറയ്ക്കുന്നതെന്നും സൗദി അരാംകോ വൃത്തങ്ങള്‍ പറയുന്നു. സൗദിയിലെ സര്‍ക്കാര്‍ ഉടസ്ഥതയിലുള്ള എണ്ണ കമ്പനിയാണ് അരാംകോ.

 കുറവ് വരുത്തുന്നത് ഇങ്ങനെ

കുറവ് വരുത്തുന്നത് ഇങ്ങനെ

ജൂണില്‍ 10 ലക്ഷം ബിബിഎല്‍ മാത്രമേ ഒരു ദിവസം അമേരിക്കക്ക് നല്‍കൂവെന്ന് സൗദി അറിയിച്ചു. ജൂലൈയില്‍ 850000 ബിബിഎല്‍ ആക്കി കുറയ്ക്കും. 1988ന് ശേഷം ആദ്യമായാണ് ഇത്രയധികം കുറവ് സൗദി അറേബ്യ വരുത്തുന്നത്. ആഗസ്തില്‍ 750000 ബിബിഎല്‍ ആക്കുകയും ചെയ്യും.

അമേരിക്ക ഉല്‍പ്പാദനം കൂട്ടും

അമേരിക്ക ഉല്‍പ്പാദനം കൂട്ടും

അതേസമയം, അമേരിക്കയിലെ ആഭ്യന്തര ഉല്‍പ്പാദനം വര്‍ധിപ്പിച്ചായിരിക്കും ഈ പ്രതിസന്ധി ട്രംപ് ഭരണകൂടം മറികടക്കുക. അമേരിക്ക ആഭ്യന്തര ഉല്‍പ്പാദനം വര്‍ധിപ്പിച്ചത് മൂലമാണ് ആഗോള എണ്ണ വിപണി വിലയില്‍ കനത്ത ഇടിവ് നേരിട്ടത്. അത് എണ്ണ വരുമാനത്തെ ആശ്രയിക്കുന്ന രാജ്യങ്ങളുടെ സമ്പദ് വ്യവസ്ഥയെ കാര്യമായി ബാധിച്ചിരുന്നു.

എങ്കിലും തിരിച്ചടിയാണ്

എങ്കിലും തിരിച്ചടിയാണ്

എങ്കിലും സൗദി എണ്ണ കയറ്റുമതി കുറയ്ക്കുന്നത് അമേരിക്കക്ക് ഒരു തരത്തില്‍ തിരിച്ചടിയാണ്. സൗദിയെ പിണക്കുന്നത് തിരിച്ചടിയാകുമെന്ന് കണ്ടാണ് ആ രാജ്യത്തിന് നല്‍കാമെന്നേറ്റ ആയുധം തടയേണ്ടെന്ന് അമേരിക്കന്‍ സെനറ്റ് തീരുമാനമെടുത്തത്. സെനറ്റംഗങ്ങള്‍ സൗദിക്ക് ആയുധം നല്‍കുന്നതിനെ ശക്തമായി എതിര്‍ത്തു.

ട്രംപിന്റെ നെഞ്ചിടിപ്പ് കൂട്ടി

ട്രംപിന്റെ നെഞ്ചിടിപ്പ് കൂട്ടി

സെനറ്റില്‍ പ്രമേയം വന്നത് ട്രംപ് ഭരണകൂടത്തിന് ആശങ്കക്കിടയാക്കിയിരുന്നു. പ്രമേയം പരാജയപ്പെടുത്താന്‍ എല്ലാ ശ്രമവും അവര്‍ നടത്തി. മണിക്കൂറുകള്‍ നീണ്ട ചര്‍ച്ചകള്‍ക്കു ശേഷം നടന്ന വോട്ടെടുപ്പില്‍ 47 നെതിരേ 53 വോട്ടുകള്‍ക്ക് പ്രമേയം തള്ളപ്പെട്ടു.

 ഗള്‍ഫ് പ്രതിസന്ധിയും ട്രംപും

ഗള്‍ഫ് പ്രതിസന്ധിയും ട്രംപും

അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് സൗദി അറേബ്യയില്‍ എത്തിയതിന് ശേഷമാണ് ഗള്‍ഫ് ലോകത്ത് പ്രതിസന്ധി രൂപപ്പെട്ടത്. സൗദിയിലെത്തിയ ട്രംപ് 11000 കോടി ഡോളറിന്റെ ആയുധ കരാറില്‍ ഒപ്പുവച്ചു. ഞെട്ടലോടെയാണ് ലോകമാധ്യമങ്ങള്‍ ഈ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്.

 യമനിലെ ആക്രമണം

യമനിലെ ആക്രമണം

യമനിലെ ഹൂഥി വിമതര്‍ക്കെതിരേയാണ് സൗദി സൈന്യം കാര്യമായും അവരുടെ ആയുധങ്ങള്‍ ഉപയോഗിക്കുന്നതെന്ന് സെനറ്റംഗങ്ങള്‍ പറയുന്നു. കഴിഞ്ഞ ഒക്ടോബറില്‍ സഖ്യസേനയുടെ ആക്രമണം വന്‍ വിവാദമായിരുന്നു. ഒരുസംസ്‌കാര ചടങ്ങ് നടക്കുന്ന സ്ഥലത്തായിരുന്നു ആക്രമണം.

ആയുധം കൈമാറുന്നത് തടഞ്ഞിരുന്നു

ആയുധം കൈമാറുന്നത് തടഞ്ഞിരുന്നു

ഈ സംഭവത്തെ തുടര്‍ന്ന് സൗദി അറേബ്യക്കും മറ്റ് ഗള്‍ഫ് രാജ്യങ്ങള്‍ക്കും ആയുധങ്ങള്‍ കൈമാറുന്നത് ഒബാമ ഭരണകൂടം താല്‍ക്കാലികമായി റദ്ദാക്കുകയായിരുന്നു. എന്നാല്‍ ട്രംപ് പ്രസിഡന്റായതോടെ എല്ലാ വിലക്കും നീക്കി. തുടര്‍ന്നാണ് നടപടികള്‍ വേഗത്തിലായത്. ട്രംപ് അധികാരത്തിലെത്തിയപ്പോള്‍ ആദ്യം ചെയ്തത് സൗദിക്കെതിരേ ആയുധ കൈമാറ്റത്തിനുള്ള വിലക്ക് നീക്കുകയായിരുന്നു. തുടര്‍ന്ന് സൗദിയുമായി വന്‍ ആയുധ കരാര്‍ ഒപ്പിടുമെന്ന് പ്രഖ്യാപിക്കുകയും ചെയ്തു. അതാണ് കഴിഞ്ഞ മാസം റിയാദ് സന്ദര്‍ശനത്തിനിടെ നടന്നത്.

English summary
Saudi Arabia is cutting its U.S. oil exports to a near three-decade low for this time of the year, WSJ reports, a move it hopes will reinforce OPEC's production cuts and work down the global supply glut.
Please Wait while comments are loading...