സൗദി-ട്രംപ് മധുവിധു കഴിയുന്നു; ട്രംപിന് സല്‍മാൻ രാജാവിന്റെ മുന്നറിയിപ്പ്... എന്തിനും കൂടെനിന്നവർ

  • By: Desk
Subscribe to Oneindia Malayalam
cmsvideo
അമേരിക്കക്കും ട്രംപിനും മുന്നറിയിപ്പ് നല്‍കി സൗദി | Oneindia Malayalam

റിയാദ്: ഖത്തറിനെതിരെ വിലക്കേര്‍പ്പെടുത്തിയപ്പോഴും രാജകുമാരന്‍മാരെ അടക്കം അറസ്റ്റ് ചെയ്ത് തടവറയില്‍ തള്ളിയപ്പോഴും സൗദിക്കൊപ്പം നിന്ന ആളാണ് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ബരാക്ക് ഒബാമയ്ക്ക് ശേഷം അധികാരത്തിലെത്തിയ ട്രംപിന്റെ നിലപാടുകള്‍ സൗദിക്ക് എതിരായിരിക്കും എന്ന വിലയിരുത്തലുകളെ പൊളിച്ചടുക്കുന്നതായിരുന്നു ട്രംപിന്റെ നീക്കങ്ങള്‍.

അങ്ങനെ ആ രഹസ്യവും പുറത്ത്!!! സൗദിയുമായി തങ്ങള്‍ക്ക് ഗുപ്ത ബന്ധങ്ങളെന്ന് ഇസ്രായേൽ... ഇറാന്‍ മാത്രമല്ല

എന്നാല്‍ ട്രംപുമായുള്ള ആ നല്ല ബന്ധം അവസാനിക്കുകയാണോ എന്ന ചോദ്യമാണ് ഇപ്പോള്‍ ഉയരുന്നത്. അതിന് കാരണം ഇസ്രായേലുമായി ബന്ധപ്പെട്ട് അമേരിക്ക നടത്തുന്ന പുതിയ നീക്കങ്ങള്‍ തന്നെ ആണ്.

സൗദി രാജവംശത്തിന് 'ജൂത പാരമ്പര്യം'; വഹാബിസം എവിടെ നിന്ന്... അതിലും ജൂതരഹസ്യം? ഞെട്ടിപ്പിക്കുന്ന കഥകൾ

ജറുസലേമിനെ ഇസ്രായേല്‍ തലസ്ഥാനമായി അമേരിക്ക അംഗീകരിച്ചിരിക്കുകയാണ്. അമേരിക്കന്‍ എംബസി ടെല്‍ അവീവില്‍ നിന്ന് ജറുസലേമിലേക്ക് മാറ്റാനുള്ള നടപടികള്‍ തുടങ്ങുകയും ചെയ്തു. കടുത്ത ഭാഷയില്‍ ആണ് സൗദി ഇതിനോട് പ്രതികരിച്ചിരിക്കുന്നത്.

നിരാശപ്പെടുത്തുന്നത്...

നിരാശപ്പെടുത്തുന്നത്...

ജറുസലേമിനെ ഇസ്രായേല്‍ തലസ്ഥാനമായി അംഗീകരിക്കുന്ന ഡൊണാള്‍ഡ് ട്രംപിന്‌റെ നടപടി നിരാശപ്പെടുത്തുന്നതാണ് എന്നാണ് സൗദി അറേബ്യ പ്രതികരിച്ചിരിക്കുന്നത്. അമേരിക്കന്‍ എംബസി ജറുസലേമിലേക്ക് മാറ്റുന്ന നടപിയും ഞെട്ടിപ്പിക്കുന്നതാണ് എന്നാണ് സൗദിയുടെ പ്രതികരണം.

ഗുരുതര പ്രത്യാഘാതങ്ങള്‍

ഗുരുതര പ്രത്യാഘാതങ്ങള്‍

നിരുത്തരവാദപരവും അനാവശ്യവുമായ തീരുമാനം എന്നാണ് സൗദി റോയല്‍ കോര്‍ട്ട് ഇതിനോട് പ്രതികരിച്ചിരിക്കുന്നത്. ഇത്തരം നടപടികള്‍ ഉണ്ടായാല്‍ ഗുരുതരമായ പ്രത്യാഘാതങ്ങള്‍ ഉണ്ടാകും എന്ന് നേരത്തെ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട് എന്നും സൗദി റോയല്‍ കോര്‍ട്ട് പ്രസ്താവനയില്‍ വ്യക്തമാക്കി.

സല്‍മാന്‍ രാജിവിന്‌റെ മുന്നറിയിപ്പ്

സല്‍മാന്‍ രാജിവിന്‌റെ മുന്നറിയിപ്പ്

സൗദി ഭരണാധികാരിയായ സല്‍മാന്‍ രാജാവ് തന്നെ ഈ വിഷയത്തില്‍ പരസ്യ പ്രതികരണവുമായി രംഗത്ത് വന്നിട്ടുണ്ട്. അപകടകരമായ നീക്കം എന്നാണ് ട്രംപിന് നല്‍കിയിട്ടുള്ള മുന്നറിയിപ്പ്. ലോകത്താകെയുള്ള മുസ്ലീങ്ങളുടെ കോപം കുത്തിയിളക്കുന്നതാണ് ഇപ്പോഴത്തെ നടപടി എന്നും അദ്ദേഹം വ്യക്തമാക്കുന്നുണ്ട്.

പക്ഷപാതപരം

പക്ഷപാതപരം

അമേരിക്കയുടെ തീരുമാനം പക്ഷപാതപരമാണ് എന്നാണ് സൗദിയുടെ നിലപാട്. ജറുസലേമിലുള്ള പലസ്തീന്‍ ജനതയുടെ ചരിത്രപരവും സ്ഥായിയായതും ആയ അവകാശങ്ങളെ ഹനിക്കുന്നതാണ് തീരുമാനം എന്നും സൗദി വ്യക്തമാക്കുന്നുണ്ട്. അന്താരാഷ്ട്ര തലത്തില്‍ തിരിച്ചറിയപ്പെടുകയും പിന്തുണയ്ക്കപ്പെടുകയും ചെയ്യുന്ന പലസ്തീന്‍ ജനതയുടെ അവകാശങ്ങള്‍ വിലക്കുന്നതാണ് അമേരിക്കയുടെ തീരുമാനം എന്നാണ് സൗദിയുടെ ആരോപണം.

പ്രതിസന്ധി രൂക്ഷമാക്കും

പ്രതിസന്ധി രൂക്ഷമാക്കും

അമേരിക്കയുടെ ഇപ്പോഴത്തെ നീക്കം ഇസ്രായേല്‍-പലസ്തീന്‍ പ്രശ്‌നം രൂക്ഷമാക്കാനേ വഴിവയ്ക്കൂ എന്നാണ് സൗദിയുടെ വിലയിരുത്തല്‍. ഏറെ നാളായി മേഖലയില്‍ വലിയ പ്രതിസന്ധികള്‍ ഒന്നും ഇല്ലാതിരിക്കുകയായിരുന്നു.

പിന്‍വലിക്കണം

പിന്‍വലിക്കണം

ജറുസലേമിനെ ഇസ്രായേല്‍ തലസ്ഥാനമായി അംഗീകരിക്കുന്ന നടപടി പിന്‍വലിക്കണം എന്നാണ് സൗദി അറേബ്യ അമേരിക്കയോട് ആവശ്യപ്പെടുന്നത്. പലസ്തീന്‍ പ്രശ്‌നത്തിന് ശാശ്വതമായ ഒരു പരിഹാരം കണ്ടെത്തണം എന്ന ആവശ്യവും സൗദി ഉന്നയിക്കുന്നുണ്ട്.

എംബിഎസും ഇസ്രായേലും

എംബിഎസും ഇസ്രായേലും

കീരാടാവകാശിയായി മുഹമ്മദ് ബിന്‍ സല്‍മാന്‍ നിയോഗിതനായതിന് ശേഷം സൗദിയും ഇസ്രായേലും തമ്മില്‍ സൗഹൃദ ബന്ധം തുടങ്ങി എന്ന ആരോപണവും ഉയര്‍ന്നിരുന്നു. സൗദിയുമായി തങ്ങള്‍ക്ക് രഹസ്യ ബന്ധമുണ്ട് എന്ന രീതിയില്‍ ഇസ്രായേല്‍ മന്ത്രിയുടെ പ്രതികരണവും പുറത്ത് വന്നിരുന്നു.

നിഷേധിച്ചിരുന്നു

നിഷേധിച്ചിരുന്നു

എന്നാല്‍ ഇസ്രായേലുമായി രഹസ്യ ബന്ധം എന്ന ആരോപണം സൗദി അറേബ്യ നിഷേധിച്ചിരുന്നു. സമാധാന ദൗത്യങ്ങളുമായി ബന്ധപ്പെട്ട് ആശയ വിനിമയങ്ങള്‍ നടന്നിട്ടുണ്ടാകാം. എന്നാല്‍ പലസ്തീന്‍ പ്രശ്‌നം പരിഹരിക്കാതെ ഇസ്രായേലുമായി ഒരു തരത്തിലും ഉള്ള ബന്ധങ്ങള്‍ ഉണ്ടാകില്ല എന്നായിരുന്നു സൗദി വിദേശകാര്യ മന്ത്രി ആദേല്‍ ബുബൈര്‍ വ്യക്തമാക്കിയത്.

ഇറാനെ തറപറ്റിക്കാന്‍

ഇറാനെ തറപറ്റിക്കാന്‍

പശ്ചിമേഷ്യയില്‍ സൗദിക്കും ഇസ്രായേലിനും ഒരുപോലെ ഭീഷണിയാണ് ഇറാന്‍. അങ്ങനെയുള്ള ഇറാനെ തറ പറ്റിക്കാന്‍ സൗദിയും ഇസ്രായേലും കൈകോര്‍ക്കുന്നു എന്ന രീതിയിലും വാര്‍ത്തകള്‍ ഉണ്ടായിരുന്നു. എന്നാല്‍ ഇതിനൊന്നും ഔദ്യോഗിക സ്ഥിരീകരണം ഇല്ല.

English summary
Saudi Arabia denounces Trump’s Jerusalem move as ‘irresponsible and unwarranted’.
Please Wait while comments are loading...

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്