Get Updates
Get notified of breaking news, exclusive insights, and must-see stories!

സൗദി അറേബ്യ തകര്‍ന്നടിയുന്നു; വിദേശ കരുതല്‍ ധനം കുത്തനെ താഴ്ന്നു, 2011ന് ശേഷം ആദ്യം!!

ഈ പ്രതിസന്ധി പരിഹരിക്കാന്‍ സൗദി ഭരണകൂടം ബോണ്ടുകള്‍ ഇറക്കുന്നുണ്ടെങ്കിലും പ്രയോജനം ലഭിക്കുന്നില്ല.

റിയാദ്: മലയാളികളുടെ ആശ്രയ കേന്ദ്രമായ സൗദി അറേബ്യയുടെ ആസ്തിയില്‍ വന്‍ ഇടിവ്. രാജ്യം പ്രതിസന്ധി നേരിടുമ്പോള്‍ ഉപയോഗിക്കുന്ന കരുതല്‍ ധനമെല്ലാം തീരുകയാണ്. പുതിയ വരുമാന മാര്‍ഗങ്ങള്‍ കാണാനുള്ള സൗദിയുടെ നീക്കവും ഫലം കണ്ടില്ല. വിദേശികളെ ഒഴിവാക്കാനും ലെവി കൂട്ടാനും തീരുമാനിച്ച സൗദിക്ക് കനത്ത തിരിച്ചടി ലഭിക്കുന്ന കാഴ്ചയാണിപ്പോള്‍.

വിദേശകരുതല്‍ ധനത്തില്‍ വന്‍ കുറവുണ്ടായെന്ന് സെന്‍ട്രല്‍ ബാങ്ക് പുറത്തുവിട്ട കണക്കുകള്‍ വ്യക്തമാക്കുന്നു. കഴിഞ്ഞ ആഗസ്തിന് ശേഷം ഇക്കഴിഞ്ഞ ജൂലൈ വരെ നോക്കുമ്പോള്‍ വന്‍ തകര്‍ച്ചയാണ് വിദേശകരുതല്‍ ധനത്തില്‍ ഉണ്ടായിട്ടുള്ളത്. കരകയറാന്‍ ഇനി എന്തുമാര്‍ഗം സൗദി സ്വീകരിക്കുമെന്ന് കാത്തിരുന്നു കാണാം. എന്താണ് ഇത്രയും വലിയ തകര്‍ച്ച സൗദി അറേബ്യയ്ക്ക് നേരിടാന്‍ കാരണം.

തല പുകഞ്ഞ് ആലോചിക്കുന്നു

തല പുകഞ്ഞ് ആലോചിക്കുന്നു

എണ്ണ വില ആഗോള വിപണയില്‍ കുറഞ്ഞതാണ് സൗദി അറേബ്യയ്ക്ക് കനത്ത തിരിച്ചടിയായത്. ഇതില്‍ നിന്നു എങ്ങനെ രക്ഷനേടും എന്ന് സൗദി ഭരണകൂടം തല പുകഞ്ഞ് ആലോചിച്ചുവരികയാണ്.

മറ്റു മാര്‍ഗങ്ങള്‍ തേടിയെങ്കിലും

മറ്റു മാര്‍ഗങ്ങള്‍ തേടിയെങ്കിലും

തുടര്‍ന്നാണ് വിനോദ സഞ്ചാര മേഖലയും എണ്ണ ഇതര വരുമാന മാര്‍ഗങ്ങളും പ്രോല്‍സാഹിപ്പിക്കാന്‍ സൗദി ഭരണകൂടം തീരുമാനിച്ചത്. അതോടൊപ്പം വിദേശികളുടെ എണ്ണം പരമാവധി കുറയ്ക്കാനും തീരുമാനിച്ചു.

വിദേശികളും നാടുവിടുന്നു

വിദേശികളും നാടുവിടുന്നു

നിതാഖാത്തിന്റെ പുതിയ ഘട്ടം അടുത്ത മാസം നടപ്പാക്കാന്‍ പോകുകയാണ്. വിദേശികള്‍ക്കും ആശ്രിതര്‍ക്കുമുള്ള ലെവി കുത്തനെ വര്‍ധിപ്പിക്കുകയും ചെയ്തു. പക്ഷേ, ഇതെല്ലാം വിദേശികളെ നാടുകടത്താനേ ഉപകരിച്ചിട്ടുള്ളൂ.

നടപടികള്‍ ഉപകാരപ്പെട്ടില്ല

നടപടികള്‍ ഉപകാരപ്പെട്ടില്ല

സൗദിയുടെ സാമ്പത്തിക ഭദ്രതയ്ക്ക് ഇതുവരെ സ്വീകരിച്ച നടപടികള്‍ ഉപകാരപ്പെട്ടില്ല എന്നുവേണം കരുതാന്‍. കഴിഞ്ഞ ആഗസ്തിന് ശേഷം സൗദിയുടെ വിദേശ കരുതല്‍ ധനം ഇടിവ് തുടരുകയാണ്. ഇത് പിടിച്ചുനിര്‍ത്താന്‍ സര്‍ക്കാരിന് സാധിച്ചിട്ടില്ല.

73700 കോടിയില്‍ നിന്ന്

73700 കോടിയില്‍ നിന്ന്

വിദേശ കരുതല്‍ ധനം സൗദി അറേബ്യ ഉപയോഗിക്കാന്‍ തുടങ്ങിയത് 2014 അവസാനത്തിലാണ്. 2014 ആഗസ്തില്‍ സൗദിയുടെ വിദേശ കരുതല്‍ 73700 കോടി അമേരിക്കന്‍ ഡോളറായിരുന്നു. എന്നാല്‍ പിന്നീട് തുടര്‍ച്ചയായി കുറയുന്ന കാഴ്ചയാണ് കണ്ടത്.

ജൂലൈയില്‍ മാത്രം 630 കോടി കുറഞ്ഞു

ജൂലൈയില്‍ മാത്രം 630 കോടി കുറഞ്ഞു

കേന്ദ്രബാങ്ക് കഴിഞ്ഞ ദിവസം പുറത്തുവിട്ട കണക്കുകള്‍ സൗദി സാമ്പത്തിക വിദഗ്ധരെ ഞെട്ടിക്കുന്നതാണ്. ജൂലൈയില്‍ മാത്രം 630 കോടി ഡോളറിന്റെ ഇടിവുണ്ടായി. ഇപ്പോള്‍ 48700 കോടിയാണ് വിദേശ കരുതല്‍.

2011ന് ശേഷം ഇങ്ങനെ ആദ്യം

2011ന് ശേഷം ഇങ്ങനെ ആദ്യം

പുതിയ കണക്കുകള്‍ പ്രകാരം 2011ന് ശേഷമുള്ള ഏറ്റവും കുറഞ്ഞ കരുതല്‍ ധനമാണ് സൗദിയുടെ കൈവശമുള്ളത്. ജൂലൈ വരെയുള്ള കഴിഞ്ഞ ഒരുവര്‍ഷത്തെ കണക്കുകള്‍ പരിശോധിച്ചാല്‍ 12.8 ശതമാനത്തിന്റെ ഇടിവുണ്ടായി.

ബോണ്ടുകള്‍ ഇറക്കുന്നുണ്ടെങ്കിലും

ബോണ്ടുകള്‍ ഇറക്കുന്നുണ്ടെങ്കിലും

ഈ പ്രതിസന്ധി പരിഹരിക്കാന്‍ സൗദി ഭരണകൂടം ബോണ്ടുകള്‍ ഇറക്കുന്നുണ്ടെങ്കിലും പ്രയോജനം ലഭിക്കുന്നില്ല. ജൂലൈ വരയെയുള്ള കണക്കു പ്രകാരം 1700 കോടി റിയാലിന്റെ ബോണ്ടാണ് സൗദി ആഭ്യന്തര വിപണിയില്‍ ഇറക്കിയത്.

വിദേശികള്‍ക്കും ആശങ്ക

വിദേശികള്‍ക്കും ആശങ്ക

വിദേശ കരുതല്‍ ധനത്തില്‍ കുറവ് വരാനുണ്ടായ കാരണം ഇതുവരെ ഔദ്യോഗികമായി സൗദി അറിയിച്ചിട്ടില്ല. പക്ഷേ, വ്യത്യസ്തമായ അഭിപ്രായങ്ങള്‍ പുറത്തുവരുന്നുണ്ട്. എന്തൊക്കെ ആയാലും സൗദിക്കാര്‍ക്കും ആ രാജ്യത്തുള്ള വിദേശികള്‍ക്കും ഒരുപോലെ തിരിച്ചടിയാണ് പുതിയ വിവരങ്ങള്‍.

സ്വകാര്യമേഖല ചെലവ് കൂടി

സ്വകാര്യമേഖല ചെലവ് കൂടി

സര്‍ക്കാര്‍ മേഖലയില്‍ ചെലവ് വര്‍ധിച്ചിട്ടില്ല. സ്വകാര്യമേഖലയില്‍ ചെലവ് വര്‍ധിച്ചതാണ് നിലവിലെ പ്രതിസന്ധിക്ക് കാരണമെന്ന് സാമ്പത്തിക നിരീക്ഷകര്‍ പറയുന്നു. സ്വകാര്യമേഖലയെ സൗദി ഇപ്പോള്‍ പ്രോല്‍സാഹിപ്പിക്കുന്നുണ്ട്.

സൈനിക ചെലവ് കൂടിയതും തിരിച്ചടി

സൈനിക ചെലവ് കൂടിയതും തിരിച്ചടി

അതേസമയം, യമനിലെ സൈനിക ഇടപെടലാണ് സൗദിയുടെ സാമ്പത്തിക ചെലവ് കൂട്ടിയതെന്ന ഒരു അഭിപ്രായമുണ്ട്. സൈനികാവശ്യങ്ങള്‍ക്ക് സൗദി കോടികളാണ് ചെലവഴിക്കുന്നത്. അമേരിക്കയില്‍ നിന്നും മറ്റു കോടികളുടെ ആയുധങ്ങള്‍ വാങ്ങാന്‍ സൗദി തീരുമാനിച്ചിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+