ലോകത്തെ ഞെട്ടിക്കാനുറച്ച് സൗദി... നിയോം അതിവേഗം ഒരുങ്ങുന്നു; അമ്പരപ്പിക്കുന്ന സവിശേഷതകള്‍
മുഹമ്മദ് ബിന്‍ സല്‍മാന്റെ സ്വപ്‌ന പദ്ധതിയാണ് നിയോം. നിര്‍മാണം പൂര്‍ത്തിയായാല്‍ സൗദി നിര്‍മാണ മികവിന്റെ മറ്റൊരു ഉദാഹരണമാകും നിയോം സിറ്റി

റിയാദ്: സൗദി അറേബ്യയുടെ മുഖച്ഛായ തന്നെ മാറ്റാനൊരുങ്ങുന്ന നിയോം സിറ്റി നിര്‍മാണം അതിവേഗത്തില്‍ പുരോഗമിക്കുന്നു. ഇതിനോടകം നിയോ സിറ്റിയുടെ ഇന്‍ഫ്രാസ്ട്രക്ചറിന്റെ 20 ശതമാനവും പൂര്‍ത്തിയായി കഴിഞ്ഞിട്ടുണ്ട്. സൗദിയുടെ ചെങ്കടല്‍ തീരത്തും കടലിലുമായി നിര്‍മിക്കുന്ന ഹൈടെക് നഗരമാാണ് നിയോം സിറ്റി. ബില്യണ്‍ ഡോളര്‍ ചെലവിട്ടാണ് സൗദി കിരീടവകാശി മുഹമ്മദ് ബിന്‍ സല്‍മാന്റെ സ്വപ്‌ന പദ്ധതി ഒരുങ്ങുന്നത്.
നിയോം സിറ്റിയുടെ ഇതുവരെയുള്ള നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ കാണിച്ച് കൊണ്ടുള്ള ഒരു വീഡിയോ അധികൃതര്‍ പുറത്ത് വിട്ടിട്ടുണ്ട്. ഭാവി നഗരം എന്നാണ് നിയോമിനെ അധികൃതര്‍ വിശേഷിപ്പിക്കുന്നത്. 26,500 ചതുരശ്ര കിലോമീറ്ററില്‍ വ്യാപിച്ച് കിടക്കുന്നതായിരിക്കും ഹൈടെക് സിറ്റി. നിയോം നഗരത്തിന്റെ സവിശേഷതകളെ കുറിച്ച് കൂടുതല്‍ വിശദാംശങ്ങള്‍ ഇങ്ങനെയാണ്...

2 ദശലക്ഷം പേര്‍ക്ക് താമസിക്കാം
ഫ്‌ളോട്ടിംഗ് പോര്‍ട്ട്, സര്‍വാത് പര്‍വത നിരകളിലെ സ്‌കീ റിസോര്‍ട്ട്, മിറര്‍ഡ് സിറ്റി എന്നിങ്ങനെ 10 വ്യത്യസ്ത മേഖലകളില്‍ ആയിട്ടാണ് നിയോം സിറ്റി ഉണ്ടാകുക. 2026 ആകുമ്പോഴേക്കും നിയോമില്‍ ഏകദേശം 450,000 പേര്‍ക്ക് താമസിക്കാനാകും എന്നാണ് പ്രതീക്ഷിക്കുന്നത്. 2030 ആകുമ്പോഴേക്കും ഇത് 2 ദശലക്ഷം വരെ ആളുകള്‍ക്ക് താമസിക്കാനാകുന്ന വന്‍ നഗരമായി മാറും. ദി ലൈന്‍ എന്ന ഗതാഗത പദ്ധതിയില്‍ ബുള്ളറ്റ് ട്രെയിന്‍ ഉള്‍പ്പടെയുണ്ടായിരിക്കും.

5 കിലോമീറ്ററില്‍ എന്തും ലഭിക്കും
നഗരത്തിലെ നിവാസികള്‍ക്ക് ആവശ്യമായ എല്ലാ കാര്യങ്ങളും അഞ്ച് കിലോമീറ്റര്‍ ചുറ്റളവില്‍ ലഭ്യമാക്കും. സൂര്യന്‍, കാറ്റ്, ഹൈഡ്രജന്‍ എന്നിവയില്‍ നിന്നുള്ള ഊര്‍ജ സ്രോതസുകളായിരിക്കും നഗരത്തിന്റെ മുഖമുദ്ര. കാര്‍ബണ്‍ ബഹിര്‍ഗമനം കുറക്കുക എന്ന ലക്ഷ്യത്തിനാണ് പദ്ധതിയില്‍ പ്രാധാന്യം നല്‍കുന്നത്.

വിമാനസര്‍വീസും വാഗ്ദാനം ചെയ്യുന്നു
കൂടാതെ വിമാന സര്‍വീസും നിയോം സിറ്റിയുടെ ആകര്‍ഷണമായിരിക്കും. ലണ്ടനിലേക്കും ദുബായിലേക്കും നേരിട്ടുള്ള വിമാനങ്ങള്‍ ആണ് നിയോമില്‍ നിന്നുണ്ടാകുക. 100 മീറ്റര്‍ ഉയരവും 200 മീറ്റര്‍ വീതിയും 170 കിലോമീറ്റര്‍ നീളവുമുള്ള പാത നിയോമില്‍ ഉണ്ടാകും. ലോകത്തിലെ ഏറ്റവും ഭക്ഷ്യ സ്വയംപര്യാപ്ത നഗരം എന്നതും നിയോമിന്റെ ലക്ഷ്യമാണ്.

മുഹമ്മദ് ബിന്‍ സല്‍മാന്റെ സ്വപ്നം
2017 ലാണ് നിയോം എന്ന ആശയം ആദ്യമായി പൊതുസമക്ഷത്തിലേക്ക് കൊണ്ടുവരുന്നത്. എന്നാല്‍ ചില വാസ്തുശില്പികളും സാമ്പത്തിക വിദഗ്ധരും ഇതിന്റെ സാധ്യതയെ ചോദ്യം ചെയ്ത് രംഗത്തെത്തിയിരുന്നു. എന്നാല്‍ എല്ലാ പ്രതിബന്ധങ്ങളെയും അതിജീവിച്ച് പദ്ധതി നടപ്പിലാക്കാന്‍ തന്നെയായിരുന്നു മുഹമ്മദ് ബിന്‍ സല്‍മാന്റെ തീരുമാനം.












Click it and Unblock the Notifications