സൗദിയിൽ ചരിത്ര സംഭവം; മുഹമ്മദ് ബിൻ രാജകുമാരന്റെ വാഗ്ദാനങ്ങൾ നടപ്പിലാകുന്നു? വനിത ബാസ്‌കറ്റ് ബോൾ

  • Posted By: Desk
Subscribe to Oneindia Malayalam

റിയാദ്: സൗദിയില്‍ സ്ത്രീകളുടെ സ്വാതന്ത്ര്യത്തിന് ഒരുപാട് നിയന്ത്രണങ്ങളുണ്ട്. എന്നാല്‍ അതില്‍ നിര്‍ണായകമായ മാറ്റങ്ങള്‍ ഉടന്‍ വരും എന്നാണ് റിപ്പോര്‍ട്ടുകള്‍. സ്ത്രീകള്‍ക്ക് ഡ്രൈവിങ് അനുവദിക്കുന്നതിലേക്ക് കാര്യങ്ങള്‍ എത്തിക്കഴിഞ്ഞിരിക്കുന്നു. മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരന്‍ സ്ത്രീകള്‍ക്കുള്ള നിയന്ത്രണങ്ങളില്‍ ചില നിര്‍ണായക മാറ്റങ്ങള്‍ കൊണ്ടുവരുന്നു എന്നും റിപ്പോര്‍ട്ടുകളുണ്ട്.

സൗദിയില്‍ നിന്ന് വീണ്ടും ഞെട്ടിപ്പിക്കുന്ന വിവരം; മകന് വേണ്ടി സല്‍മാന്‍ രാജാവ് സ്ഥാനമൊഴിയില്ല

ഇത്തരം വാര്‍ത്തകള്‍ക്കിടയിലാണ് സൗദിയില്‍ നിന്ന് മറ്റൊരു വാര്‍ത്ത പുറത്ത് വരുന്നത്. ചരിത്രത്തില്‍ ആദ്യമായി രാജ്യത്ത് സ്ത്രീകള്‍ക്കായുള്ള ബാസ്‌കറ്റ് ബോള്‍ ചാമ്പ്യന്‍ഷിപ്പ് സംഘടിപ്പിച്ചു. ജിദ്ദയിലെ റെഡ് സീ സിറ്റിയില്‍ വച്ചായിരുന്നു മത്സരം നടത്തിയത്.

വിളറി വെളുത്ത്, ക്ഷീണിതനായി സാദ് ഹരീരി, കണ്ണുകള്‍ക്ക് താഴെ കറുത്തപാടുകള്‍; സൗദിയിൽ സംഭവിക്കുന്നത് ?

സ്‌പോര്‍ട്‌സില്‍ സ്ത്രീ പങ്കാളിത്തം കൂട്ടാനുള്ള നടപടികള്‍ സൗദി തുടങ്ങിക്കഴിഞ്ഞിട്ടുണ്ട്. ജിദ്ദയിലേയും റിയാദിലേയും ദമാമിലേയും പ്രധാന സ്റ്റേഡിയങ്ങളില്‍ സ്ത്രീകളെ കായിക മത്സരങ്ങള്‍ കാണാന്‍ അനുവദിക്കുമെന്ന് കഴിഞ്ഞ മാസം അധികൃതര്‍ പ്രഖ്യാപിച്ചിരുന്നു. 

ചരിത്രത്തില്‍ ആദ്യം

ചരിത്രത്തില്‍ ആദ്യം

ചരിത്രത്തില്‍ ആദ്യമായാണ് സൗദി അറേബ്യയില്‍ സ്ത്രീകളുടെ ഒരു ബാസ്‌കറ്റ് ബോള്‍ ചാമ്പ്യന്‍ഷിപ്പ് സംഘടിപ്പിച്ചത്. ജിദ്ദയിലെ റെഡ് സീ സിറ്റിയിലെ സ്റ്റേഡിയത്തില്‍ വച്ചായിരുന്നു മത്സരം നടത്തിയത്. സ്ത്രീകളുടെ സ്വാതന്ത്ര്യത്തിന്റെ കാര്യത്തില്‍ സൗദി കൊണ്ടുവരാന്‍ പോകുന്ന നിര്‍ണായക തീരുമാനങ്ങളുടെ തുടക്കമാണോ ഇത്?

സ്ത്രീകള്‍ക്ക് മാത്രം

സ്ത്രീകള്‍ക്ക് മാത്രം

സ്ത്രീകളുടെ ബാസ്‌കറ്റ് ബോള്‍ ടൂര്‍ണമെന്റ് കാണാനും സ്ത്രീകള്‍ക്ക് മാത്രമായിരുന്നു അവകാശം. പുരുഷന്‍മാരെ ആരേയും തന്നെ ഈ വേദിയിലേക്ക് അനുവദിച്ചിരുന്നില്ല എന്നാണ് റിപ്പോര്‍ട്ടുകള്‍. ദാര്‍ അല്‍ ഹെക്മ യൂണിവേഴ്‌സിറ്റിയെ പരാജയപ്പെടുത്തി യൂണിവേഴ്‌സിറ്റി ഓഫ് ബിസിനസ് ആന്റ് ടെക്‌നോളജി കിരീടം സ്വന്തമാക്കി.

എട്ട് ടീമുകള്‍

എട്ട് ടീമുകള്‍

എട്ട് ടീമുകള്‍ ആയിരുന്നു ചരിത്രപ്രധാനമായ ഈ ടൂര്‍ണമെന്റില്‍ പങ്കെടുത്തത്. ജിദ്ദ യുണൈറ്റഡും സദാദും തമ്മിലായിരുന്നു ഉദ്ഘാടന മത്സരം. എന്തായാലും സംഗതി ലോക മാധ്യമങ്ങള്‍ പോലും വലിയ പ്രാധാന്യത്തോടെ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.

കനത്ത സുരക്ഷയില്‍

കനത്ത സുരക്ഷയില്‍

കനത്ത സുരക്ഷയില്‍ തന്നെ ആയിരുന്നു മത്സരങ്ങള്‍ നടത്തിയത്. കൃത്യമായ പരിശോധനകള്‍ക്ക് ശേഷം മാത്രമായിരുന്നു കാണികളെ സ്‌റ്റേഡിയത്തിന് അകത്തേക്ക് പ്രവേശിപ്പിച്ചത്. വലിയ ആവേശത്തോടെ ആയിരുന്നു സ്ത്രീകള്‍ ബാസ്‌കറ്റ് ബോള്‍ ടൂര്‍ണമെന്റിനെ സ്വാഗതം ചെയ്തത്. നല്ല പങ്കാളിത്തവും ഉണ്ടായിരുന്നു.

ലീന അല്‍ മയീന

ലീന അല്‍ മയീന

ശൂറ കൗണ്‍സില്‍ അംഗമാണ് ലീന അല്‍ മയീന. ജിദ്ദ യുണൈറ്റഡ് ബാസ്‌കറ്റ് ബോള്‍ ടീമിന്റെ സ്ഥാപക അംഗം കൂടിയാണ് ഇവര്‍. തന്റെ ടീമിനെ പ്രോത്സാഹിപ്പിക്കാന്‍ ലീന അല്‍ മയീന എത്തിയത് തന്റെ ഔദ്യോഗിക സ്ഥിരം വേഷത്തില്‍ ആയിരുന്നില്ല എന്ന പ്രത്യേകതയും ഉണ്ട്. ടീമംഗങ്ങളെ പ്രോത്സാഹിപ്പിക്കാന്‍ വേണ്ടി ടീമിന്റെ തന്നെ ജേഴ്‌സി അണിഞ്ഞായിരുന്നു അവര്‍ എത്തിയത്.

വന്‍ മാറ്റത്തിന്

വന്‍ മാറ്റത്തിന്

താന്‍ ഒരു മോഡറേറ്റ് ഇസ്ലാം ആണ് എന്നാണ് കിരീടാവകാശിയായ മുഹമ്മദ് ബിന്ഡ സല്‍മാന്‍ വ്യക്തമാക്കിയിട്ടുള്ളത്. സൗദിയില്‍ സ്ത്രീ സ്വാതന്ത്ര്യത്തിന്‍റെ കാര്യത്തില്‍ ചില ചരിത്രപരമായ തീരുമാനങ്ങള്‍ അധികം വൈകാതെ തന്നെ ഉണ്ടാകും എന്ന സൂചനയും നേരത്തേ പുറത്ത് വന്നിട്ടുണ്ട്.

English summary
Saudi Arabia held its first basketball tournament for women in the Red Sea city of Jeddah on Saturday — a first for the country.

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്