കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഗള്‍ഫില്‍ വന്‍മാറ്റം; ഞങ്ങള്‍ റെഡി എന്ന് സൗദി അറേബ്യയോട് ഇറാന്‍, ഉദ്യോഗസ്ഥര്‍ ജിദ്ദയിലേക്ക്...

Google Oneindia Malayalam News

റിയാദ്/ടെഹ്‌റാന്‍: ഗള്‍ഫ് മേഖല നേരിടുന്ന പ്രധാന വെല്ലുവിളിക്ക് പരിഹാരമാകുന്നു. സൗദി അറേബ്യയുമായി അടുക്കാന്‍ ഇറാന്‍ സന്നദ്ധത അറിയിച്ചു. ഇറാന്‍ മന്ത്രി തന്നെയാണ് ഇക്കാര്യം തുറന്നുപറഞ്ഞത്. ഇറാന്റെ ഉന്നതതല സംഘം ജിദ്ദയിലേക്ക് പുറപ്പെടാനിരിക്കുന്നു. ഖത്തറുമായുള്ള ഭിന്നത സൗദി അറേബ്യ മാറ്റിവച്ചതിന് പിന്നാലെ ഉയര്‍ന്ന ചോദ്യമായിരുന്നു എപ്പോഴാണ് ഇറാനുമായി ഐക്യപ്പെടുക എന്നത്.

ഖത്തര്‍ ജിസിസി രാജ്യമാണെങ്കില്‍ ഇറാന്‍ ആ പരിധിക്ക് പുറത്താണ്. എന്നാല്‍ ഗള്‍ഫിലെ എല്ലാപ്രശ്‌നങ്ങള്‍ക്കും കാരണവും ഈ അകല്‍ച്ചയാണ്. അവിടെയാണ് പുതിയ മാറ്റങ്ങള്‍ സംഭവിക്കുന്നത്. വിശദാംശങ്ങള്‍ ഇങ്ങനെ...

'പള്‍സര്‍ സുനിയുടെ കത്തിന് കടലാസ് വില മാത്രം; ബാലചന്ദ്രന്റെ മൊഴിയില്‍ എന്ത് കാര്യം', പക്ഷേ...'പള്‍സര്‍ സുനിയുടെ കത്തിന് കടലാസ് വില മാത്രം; ബാലചന്ദ്രന്റെ മൊഴിയില്‍ എന്ത് കാര്യം', പക്ഷേ...

1

ഇസ്ലാമിലെ രണ്ട് പ്രധാന ആശയധാരകളാണ് സുന്നി, ഷിയ. സുന്നി ആശയമാണ് സൗദി അറേബ്യ പിന്തുടരുന്നത്. ഇറാനാകട്ടെ, ഷിയാ ആശയവും. ഇരുരാജ്യങ്ങളുടെ അകല്‍ച്ചയ്ക്ക് പ്രധാന കാരണം ഈ ആശയ വ്യത്യാസമാണ്. ഇത് മുതലെടുത്താണ് അമേരിക്ക ഉള്‍പ്പെടെയുള്ള രാജ്യങ്ങള്‍ മേഖലയില്‍ സ്വാധീനമുറപ്പിച്ചത്. സൗദി പക്ഷത്താണ് അമേരിക്കയും സഖ്യകക്ഷികളും നിലയുറപ്പിച്ചിട്ടുള്ളത്.

2

പശ്ചിമേഷ്യയിലെ പ്രധാന ശക്തിയാണ് ഇറാന്‍. സൈനികമായി ഇറാന് ശക്തി കൂടുതലാണ്. മാത്രമല്ല, ഇറാന്റെ സഹായത്തോടെ പ്രവര്‍ത്തിക്കുന്ന ഒട്ടേറെ സായുധ സംഘങ്ങള്‍ പശ്ചിമേഷ്യയിലുണ്ട്. ഇറാഖിലും ലബ്‌നാനിലും സിറിയയിലും യമനിലും തുടങ്ങി ബഹ്‌റൈനിലും സൗദിയിലും വരെ ഇറാനെ പിന്തുണയ്ക്കുന്നവരുണ്ട് എന്നാണ് വാര്‍ത്തകള്‍.

3

2017 ജൂണിലാണ് ഖത്തറിനെതിരെ സൗദി സഖ്യം ഉപരോധം പ്രഖ്യാപിച്ചത്. കഴിഞ്ഞ വര്‍ഷം നീണ്ട ചര്‍ച്ചകള്‍ക്ക് ശേഷം ഭിന്നത മറന്ന് ഉപരോധം പിന്‍വലിച്ച് ജിസിസി രാജ്യങ്ങള്‍ ഐക്യപ്പെട്ടു. ഇറാനുമായി വളരെ അടുപ്പം നിലനിര്‍ത്തുന്ന രാജ്യമാണ് ഖത്തര്‍. സൗദിയും ഇറാനും തമ്മിലുള്ള തര്‍ക്കം പരിഹരിക്കുന്നതിന് മധ്യസ്ഥത വഹിക്കാന്‍ തയ്യാറാണ് എന്ന് ഖത്തര്‍ അറിയിച്ചിരുന്നു.

4

മാസങ്ങള്‍ക്ക് മുമ്പാണ് സൗദിയും ഇറാനും തമ്മിലുള്ള ചര്‍ച്ചകള്‍ ആരംഭിച്ചത്. ഇരുരാജ്യങ്ങളും തമ്മില്‍ ഇപ്പോള്‍ നയതന്ത്ര ബന്ധമില്ല. ബന്ധം സ്ഥാപിക്കാന്‍ ഇറാന്‍ തയ്യാറാണ് എന്ന് വിദേശകാര്യ മന്ത്രി ഹുസൈന്‍ അമിര്‍ അബ്ദുല്ലഹിയാന്‍ അറിയിച്ചു. ഏത് സമയവും ബന്ധം പുനസ്ഥാപിക്കാന്‍ തയ്യാറാണ് എന്നായിരുന്നു അല്‍ ജസീറയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ ഇറാന്‍ മന്ത്രി പറഞ്ഞത്.

പൊത്തുകളില്‍ ഇഴജന്തുക്കള്‍ കയറിക്കൂടി... ഉദ്യോഗസ്ഥ വീഴ്ച പറഞ്ഞ് സുരേഷ് ഗോപി, 'സല്യൂട്ട്' മറുപടിയുംപൊത്തുകളില്‍ ഇഴജന്തുക്കള്‍ കയറിക്കൂടി... ഉദ്യോഗസ്ഥ വീഴ്ച പറഞ്ഞ് സുരേഷ് ഗോപി, 'സല്യൂട്ട്' മറുപടിയും

5

സൗദിയുമായി തങ്ങള്‍ ചര്‍ച്ച നടത്തിയിരുന്നു. നല്ല രീതിയിലാണ് തുടര്‍ ചര്‍ച്ചകള്‍ മുന്നോട്ട് പോകുന്നത്. ഇസ്ലാമിക രാജ്യങ്ങളുടെ കൂട്ടായ്മയായ ഒഐസിയില്‍ ഇറാനും അംഗമാണ്. ഒഐസിയിലെ ഇറാന്‍ പ്രതിനിധികള്‍ ദിവസങ്ങള്‍ക്കുള്ളില്‍ ജിദ്ദയിലേക്ക് തിരിക്കും. തുടര്‍ ചര്‍ച്ചകള്‍ക്ക് വേഗത കൂട്ടാനാണിതെന്നും മന്ത്രി അബ്ദുല്ലഹിയാന്‍ സൂചിപ്പിച്ചു.

6

മേഖലയില്‍ ഒട്ടേറെ പ്രശ്‌നങ്ങളുണ്ട്. വിശാലമായ ചര്‍ച്ചകളാണ് ആവശ്യമെന്ന് ഇറാന്‍ കരുതുന്നു. സൗദി അറേബ്യ, ഈജിപ്ത്, തുര്‍ക്കി എന്നിവര്‍ക്കെല്ലാം മുഖ്യ റോളുണ്ട്. എല്ലാവരും ചര്‍ച്ചയുടെ ഭാഗമാകണം. ഉഭയകക്ഷി ബന്ധം ശക്തിപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാണ് സൗദി അറേബ്യ ഇറാനുമായി ചര്‍ച്ച നടത്തുന്നത് എന്നും ഇറാന്‍ വിദേശകാര്യമന്ത്രി ഹുസൈന്‍ അമിര്‍ അബ്ദുല്ലഹിയാന്‍ അല്‍ജസീറയോട് പറഞ്ഞു.

പുതുവര്‍ഷത്തില്‍ നടി മീനയെ തേടി വന്ന അതിഥി ചില്ലറക്കാരനല്ല; പറപ്പിക്കുമെന്ന് തുറന്ന് പറഞ്ഞ് നടി

7

ജോര്‍ദാനില്‍ വച്ചാണ് സൗദി-ഇറാന്‍ ചര്‍ച്ചകള്‍ നടന്നത് എന്നാണ് റിപ്പോര്‍ട്ടുകള്‍. പശ്ചിമേഷ്യയിലെ പ്രശ്‌നങ്ങള്‍ക്ക് കാരണം ഇറാനാണെന്ന് സൗദി വിശ്വസിക്കുന്നു. മേഖലയുടെ സുരക്ഷയ്ക്ക് ഭീഷണിയാകുന്ന ഒരു നടപടികളും ഇറാന്റെ ഭാഗത്ത് നിന്നുണ്ടാകരുത് എന്നാണ് സൗദി ചര്‍ച്ചയില്‍ ഉന്നയിച്ചത്. ഇറാന്‍ വിഷയം ജോര്‍ദാന്‍ വിദേശകാര്യ മന്ത്രി ഐമന്‍ സഫദിയുമായി സൗദി വിദേശകാര്യ മന്ത്രി ഫൈസല്‍ ബിന്‍ ഫര്‍ഹാന്‍ ചര്‍ച്ച നടത്തിയിരുന്നു. പിന്നാലെയാണ് ഇറാന്‍ പ്രതിനിധികള്‍ ജിദ്ദയിലേക്ക് വരാനിരിക്കുന്നത്.

Recommended Video

cmsvideo
ഏത് അടിയന്തര സാഹചര്യവും നേരിടാന്‍ തയ്യാറാകണം, സംസ്ഥാനങ്ങള്‍ക്ക് മുന്നറിയിപ്പ് | Oneindia Malayalam

English summary
Saudi Arabia-Iran Relation: Iran Officials To Go Jeddah Soon, Says Iran Minister To Media
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X