കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇന്ത്യയടക്കമുള്ള രാജ്യങ്ങളിലേക്ക് ഏര്‍പ്പെടുത്തിയ യാത്രാ നിയന്ത്രണം നീക്കി സൗദി അറേബ്യ

Google Oneindia Malayalam News

റിയാദ്: സൗദി അറേബ്യ തങ്ങളുടെ പൗരന്മാര്‍ക്കുള്ള കൊവിഡ് -19 യാത്രാ നിയന്ത്രണങ്ങള്‍ നീക്കിയതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. ഇന്ത്യ അടക്കമുള്ള രാജ്യങ്ങള്‍ക്കുള്ള നിയന്ത്രണം ആണ് പിന്‍വലിച്ചത്. തുര്‍ക്കി, എത്യോപ്യ, വിയറ്റ്നാം, ഇന്ത്യ എന്നീ സ്ഥലങ്ങളില്‍ യാത്രാ നിയന്ത്രണങ്ങള്‍ നീക്കിയതായി അല്‍ അറേബ്യ റിപ്പോര്‍ട്ട് ചെയ്തു. ഇന്‍ഡോര്‍ സ്ഥലങ്ങളിലും പൊതുയിടങ്ങളിലും പ്രവേശിക്കുന്നതിന് മാസ്‌ക് ധരിക്കുന്നതും വാക്‌സിനേഷന്‍ എടുത്തതിന്റെ തെളിവ് നല്‍കുന്നതും ഉള്‍പ്പെടെയുള്ള ചില മുന്‍കരുതല്‍ നടപടികള്‍ രാജ്യം ഉപേക്ഷിച്ച് ഒരാഴ്ചയ്ക്ക് ശേഷമാണ് ഈ പുതിയ തീരുമാനം.

DSQD

അതേസമയം കൊവിഡ് -19 നടപടികളില്‍ ഇളവ് നല്‍കിയിട്ടുണ്ട് എങ്കിലും മക്കയിലെ ഗ്രാന്‍ഡ് മോസ്‌കിലും സൗദി പബ്ലിക് ഹെല്‍ത്ത് അതോറിറ്റി വെഖയ നിയന്ത്രിക്കുന്ന സ്ഥലങ്ങളിലും അവരുടേതായ സ്ഥലങ്ങളിലും സാഹചര്യങ്ങളിലും ആളുകള്‍ ഇപ്പോഴും മാസ്‌ക് ധരിക്കണമെന്ന് ആഭ്യന്തര മന്ത്രാലയം പറഞ്ഞു. വിദേശയാത്ര ആഗ്രഹിക്കുന്ന സൗദി അറേബ്യന്‍ പൗരന്മാര്‍ക്കുള്ള വാക്‌സിനേഷന്‍ സമയപരിധിയും നീട്ടിയതായി അല്‍ അറേബ്യ റിപ്പോര്‍ട്ട് ചെയ്തു.

ഇസ്രായേല്‍ പാര്‍ലമെന്റ് പിരിച്ചുവിടുന്നു; യയര്‍ ലപീഡ് കാവല്‍ പ്രധാനമന്ത്രിഇസ്രായേല്‍ പാര്‍ലമെന്റ് പിരിച്ചുവിടുന്നു; യയര്‍ ലപീഡ് കാവല്‍ പ്രധാനമന്ത്രി

യാത്രക്കാര്‍ക്ക് മുമ്പ് കൊവിഡ് ബൂസ്റ്റര്‍ ഡോസ് രണ്ടാമത്തേതിന്റെ മൂന്ന് മാസത്തിനുള്ളില്‍ ലഭിക്കേണ്ടതായിരുന്നു. എന്നാല്‍ ആ സമയപരിധി ഇപ്പോള്‍ എട്ട് മാസമായി നീട്ടിയിട്ടുണ്ട്. ഔട്ട്ഡോര്‍ മാസ്‌ക് നിര്‍ബന്ധങ്ങള്‍, സാമൂഹിക അകലം പാലിക്കല്‍ നടപടികള്‍, ഇന്‍ബൗണ്ട് യാത്രക്കാര്‍ക്കുള്ള പി സി ആര്‍ ടെസ്റ്റുകള്‍, ക്വാറന്റൈന്‍ - ഓണ്‍ - അറൈവല്‍ നിയമങ്ങള്‍ എന്നിവ ഒഴിവാക്കിയ ഈ വര്‍ഷം മാര്‍ച്ചില്‍ തന്നെ രാജ്യത്ത് ചില താവിഡ് നിയന്ത്രണങ്ങള്‍ പിന്‍വലിച്ചിരുന്നു.

അതേസമയം രാജ്യത്ത് ഇന്ന് 1232 പുതിയ കേസുകള്‍ രേഖപ്പെടുത്തിയതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. കഴിഞ്ഞ ആഴ്ചകളില്‍ രാജ്യത്ത് കൊവിഡ് കേസുകള്‍ 700-നും 1000-നും ഇടയിലാണ് റിപ്പോര്‍ട്ട് ചെയ്തിരുന്നത്. ആരോഗ്യ മന്ത്രാലയത്തിന്റെ പ്രസ്താവന പ്രകാരം കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ കൊവിഡ് ബാധിച്ച് ഒരാള്‍ മരിച്ചു.

എന്തിനേറെ ക്യാപ്ഷന്‍..? ഈ ഫോട്ടോ തന്നെ മതിയല്ലോ; അന്ന രാജന്റെ കലക്കന്‍ ചിത്രങ്ങള്‍

ഇതോടെ രാജ്യത്ത് സ്ഥിരീകരിച്ച രോഗബാധിതരുടെ എണ്ണം 786,069 ആയും മരണങ്ങള്‍ 9,189 ആയും ഉയര്‍ന്നു. ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കനുസരിച്ച്, കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 1152 പേര്‍ സുഖം പ്രാപിച്ചു. ഇതോടെ രാജ്യത്തെ രോഗമുക്തി നിരക്ക് 767,042 ആയി. രാജ്യത്ത് ആക്ടീവായ രോഗികളില്‍ 124 പേരുടെ നില ഗുരുതരമാണ്. രാജ്യത്തുടനീളം നല്‍കിയ കൊവിഡ് വാക്‌സിനേഷന്‍ ഡോസുകളുടെ എണ്ണം 66.682,259 ദശലക്ഷത്തിലെത്തി.

Recommended Video

cmsvideo
Covid 19 | Indiaയില്‍ covid കേസുകള്‍ കൂടുന്നു | *Health

English summary
Saudi Arabia lifts travel restrictions on countries including India
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X