Get Updates
Get notified of breaking news, exclusive insights, and must-see stories!

സൗദി അറേബ്യ മുഖം തിരിച്ചു; ഇന്ത്യയിലേക്കില്ല? ചൈനയ്‌ക്കൊപ്പം തുര്‍ക്കിയും ഈജിപ്തും

ന്യൂഡല്‍ഹി: സമീപകാലത്ത് ചൈനയുമായി കൂടുതല്‍ അടുപ്പം പുലര്‍ത്തുകയാണ് സൗദി അറേബ്യ. ഇറാനും സൗദിയും തമ്മിലുള്ള പിണക്കം മാറ്റാനുള്ള ചര്‍ച്ചകള്‍ക്ക് മധ്യസ്ഥത വഹിച്ചത് ചൈനയായിരുന്നു. അമേരിക്കയെ പോലും അമ്പരപ്പിക്കുന്നതായിരുന്നു ചൈനയുടെ ഈ നീക്കം. മാത്രമല്ല, യുക്രൈന്‍ വിഷയത്തിലും സൗദിയും യുഎഇയും അമേരിക്കക്കൊപ്പം നിന്നിരുന്നില്ല.

അതിനിടെയാണ് ഇന്ത്യയ്ക്ക് ആശങ്ക പരത്തുന്ന പുതിയ നീക്കം സൗദിയുടെ ഭാഗത്ത് നിന്നുണ്ടായിരിക്കുന്നത്. ജി-20 രാജ്യങ്ങളുടെ പ്രവര്‍ത്തക സമിതി യോഗം നടക്കാനിരിക്കുകയാണ്. ജി-20 കൂട്ടായ്മയുടെ അധ്യക്ഷ പദവി ഇപ്പോള്‍ ഇന്ത്യയ്ക്കാണ്. അതുകൊണ്ടുതന്നെ സംഘടനയുമായി ബന്ധപ്പെട്ട സമ്മേളനങ്ങള്‍ ഇന്ത്യയിലാണ് നടക്കുന്നത്. ഇന്ത്യയില്‍ നടക്കാനിരിക്കുന്ന പുതിയ സമ്മേളനത്തിലേക്ക് സൗദി വരില്ലെന്നാണ് വിവരം.

saudi

ജമ്മു കശ്മീരിലെ ശ്രീനഗറിലാണ് ജി-20 പ്രവര്‍ത്തക സമിതി യോഗം ഇന്ത്യ നിശ്ചയിച്ചിരിക്കുന്നത്. ഇതാണ് ചൈന പിന്‍മാറാന്‍ കാരണം. കശ്മീര്‍ ഇന്ത്യയുടെ ഭാഗമായി ചൈന അംഗീകരിക്കുന്നില്ല എന്നാണ് അവരുടെ നടപടികള്‍ വ്യക്തമാക്കുന്നത്. എന്നാല്‍ മറ്റു ചില രാജ്യങ്ങളും യോഗത്തില്‍ നിന്ന് വിട്ടുനില്‍ക്കുമെന്നാണ് പുതിയ വിവരം. അക്കൂട്ടത്തിലാണ് സൗദിയും.

ശ്രീനഗറില്‍ നടക്കുന്ന യോഗത്തിലേക്ക് വരില്ലെന്ന് ചൈന അറിയിച്ചിട്ടുണ്ട്. അതേസമയം, സൗദി അറേബ്യ, തുര്‍ക്കി, ഈജിപ്ത് എന്നീ രാജ്യങ്ങള്‍ ഇതുവരെ രജിസ്റ്റര്‍ ചെയ്തിട്ടില്ല. ഇതുവരെ 17 അംഗ രാജ്യങ്ങള്‍ മാത്രമാണ് പങ്കെടുക്കുമെന്ന് അറിയിച്ചിട്ടുള്ളത്. പ്രത്യേക ക്ഷണിതാക്കളായ ഒമ്പത് രാജ്യങ്ങളില്‍പ്പെട്ട ഈജിപ്തും രജിസ്റ്റര്‍ ചെയ്തിട്ടില്ലെന്ന് കേന്ദ്ര ടൂറിസം സെക്രട്ടറി അരവിന്ദ് സിങ് പറഞ്ഞു.

തിങ്കളാഴ്ച മുതലാണ് ശ്രീനഗറില്‍ ജി-20 യോഗം തുടങ്ങുക. ബുധനാഴ്ച അവസാനിക്കും. തര്‍ക്ക മേഖലയില്‍ ജി-20 യോഗം നടക്കുന്നതിനോട് യോജിക്കാനാകില്ല എന്നാണ് ചൈനീസ് വിദേശകാര്യ മന്ത്രാലയ വക്താവ് വാങ് വെന്‍ബിന്‍ പ്രതികരിച്ചത്. അതേസമയം, സൗദി, ഈജിപ്ത്, ചൈന, തുര്‍ക്കി എന്നീ രാജ്യങ്ങളുടെ ഡല്‍ഹിയിലെ എംബസികള്‍ ഇതുവരെ ഔദ്യോഗികമായി വിഷയത്തില്‍ അറിയിപ്പ് നല്‍കിയിട്ടില്ല.

2019 ആഗസ്റ്റിലാണ് ജമ്മു കശ്മീരിന്റെ പ്രത്യേക പദവി കേന്ദ്ര സര്‍ക്കാര്‍ റദ്ദാക്കിയത്. സംസ്ഥാന പദവി എടുത്തുകളഞ്ഞ ശേഷം ജമ്മു കശ്മീരിനെ രണ്ടു കേന്ദ്ര ഭരണപ്രദേശങ്ങളാക്കുകയാണ് ചെയ്തത്. ജമ്മു കശ്മീര്‍, ലഡാക്ക് എന്നിവയാണ് കേന്ദ്ര ഭരണ പ്രദേശങ്ങള്‍. ലഡാക്ക് നിയമസഭയില്ലാത്ത കേന്ദ്ര ഭരണ പ്രദേശമാണ്. അതേസമയം, ഡല്‍ഹി മോഡല്‍ നിയമസഭയുള്ള കേന്ദ്ര ഭരണ പ്രദേശമാണ് ജമ്മു കശ്മീര്‍. പക്ഷേ, നിയമസഭ ഇതുവരെ രൂപീകരിച്ചിട്ടില്ല.

2019ലെ കേന്ദ്ര സര്‍ക്കാര്‍ തീരുമാന ശേഷം ആദ്യമായിട്ടാണ് കശ്മീരില്‍ ഒരു അന്താരാഷ്ട്ര യോഗം നടക്കുന്നത്. നേരത്തെ ജി-20 രാജ്യങ്ങളുടെ യോഗം അരുണാചല്‍ പ്രദേശിലും ലഡാക്കിലും നടത്താന്‍ തീരുമാനിച്ച വേളയിലും ചൈന പിന്മാറിയിരുന്നു. തര്‍ക്ക പ്രദേശമാണിത് എന്നാണ് ചൈന പറയുന്നത്. ചൈന ഒഴിച്ചുള്ള മറ്റു മൂന്ന് രാജ്യങ്ങളും ഒഐസി അംഗങ്ങളാണ്. കശ്മീര്‍ വിഷയത്തില്‍ ഇന്ത്യയെ എപ്പോഴും വിമര്‍ശിക്കുന്നവരാണ് ഒഐസി.

അതേസമയം, ഓര്‍ഗനൈസേഷന്‍ ഫോര്‍ ഇസ്ലാമിക് കോഓപറേഷന്‍ (ഒഐസി) അംഗങ്ങളായ മറ്റു ചില രാജ്യങ്ങള്‍ ശ്രീനഗറിലെ യോഗത്തില്‍ പങ്കെടുക്കുമെന്ന് അറിയിച്ചിട്ടുണ്ട്. ബംഗ്ലാദേശ്, ഇന്തോനേഷ്യ, ഒമാന്‍, യുഎഇ എന്നീ രാജ്യങ്ങളെല്ലാം ഒഐസി അംഗങ്ങളാണ്. ഇവര്‍ രജിസ്റ്റര്‍ ചെയ്തുകഴിഞ്ഞു. തുര്‍ക്കി കശ്മീര്‍ വിഷയത്തില്‍ നേരത്തെ ഇന്ത്യയെ വിമര്‍ശിച്ചിരുന്നു. തുര്‍ക്കിയുമായുള്ള വ്യാപാര ഇടപാട് ഇന്ത്യ കുറയ്ക്കുമെന്നും വാര്‍ത്തകള്‍ വന്നിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+