• search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

ഇത്തവണ ഹജ്ജ് തീര്‍ത്ഥാടനം ഉണ്ടായേക്കില്ല? സൗദി അറേബ്യക്ക് മേല്‍ സമ്മര്‍ദ്ദം ഏറുന്നു, തീരുമാനം ഉടന്‍

റിയാദ്: നിയന്ത്രണങ്ങള്‍ തുടരുമ്പോഴും സൗദി അറേബ്യയില്‍ കോവിഡ് വ്യാപനം ശക്തമായി തന്നെ തുടരുകയാണ്. രാജ്യത്തെകോവിഡ് ബാധിതരുടെ എണ്ണം ദിനം പ്രതി വര്‍ധിച്ചു കൊണ്ടിരിക്കുകയാണ്. കഴിഞ്ഞ മൂന്ന് ദിവസങ്ങളിലും നാലായിരത്തിലേറെ പുതിയ രോഗികളാണ് രാജ്യത്ത് ഉണ്ടായത്. 136315 പേര്‍ക്കാണ് സൗദിയില്‍ ഇതുവരെ കോവിഡ് സ്ഥിരീകരിച്ചത്.

cmsvideo
  Time Running Out For Saudi To Prep For Hajj Pilgrimage Amid Pandemic | Oneindia Malayalam

  24 മണിക്കൂറിനിടെ 41 മരണങ്ങള്‍ കൂടി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതോടെ ആകെ മരണ നിരക്ക് 1052 ആവുകയും ചെയ്തു. തലസ്ഥാനമായ റിയാദിലാണ് ഏറ്റവു കൂടുതല്‍ രോഗ ബാധ റിപ്പോര്‍ട്ട് ചെയ്തത്. ഇതോടെ നിയന്ത്രണങ്ങള്‍ കൂടുതല്‍ കര്‍ശനമാക്കുകയാണ് സൗദി. ഈ വര്‍ഷത്തെ ഹജ്ജ് തീര്‍ത്ഥാടനം റദ്ദാക്കിയേക്കുമെന്ന റിപ്പോര്‍ട്ടുകളും ഇപ്പോള്‍ പുറത്തു വരുന്നുണ്ട്.

  ഹജ്ജ് തീര്‍ത്ഥാടനം

  ഹജ്ജ് തീര്‍ത്ഥാടനം

  സൗദി അറേബ്യയിലേയും ലോകത്തെ മറ്റ് രാജ്യങ്ങളിലേയും കോവിഡ‍് വ്യാപനം ശക്തമായി തന്നെ തുടരുന്ന പശ്ചാത്തലത്തില്‍ ഇത്തവണ ഹജ്ജ് തീര്‍ത്ഥാടനം നടത്തണോ വേണ്ടയോ എന്നത് സംബന്ധിച്ച് ഭരണ നേതൃത്വത്തില്‍ ചര്‍ച്ചകള്‍ പുരോഗമിച്ചു കൊണ്ടിരിക്കുകയാണെന്നാണ് ഉന്നത വൃത്തങ്ങളെ ഉദ്ധരിച്ചുള്ള റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്.

  പുനഃരാലോചന

  പുനഃരാലോചന

  ലോകമെമ്പാടും നിന്നുമുള്ള ലക്ഷക്കണക്കിന് തീര്‍ത്ഥാടകരാണ് വര്‍ഷം തോറും ഹജ്ജ് കര്‍മ്മം നിയന്ത്രിക്കാനായി സൗദിയില്‍ എത്തുന്നത്. എന്നാല്‍ നിലവിലെ സാഹചര്യത്തില്‍ ഇത്തരത്തില്‍ വന്‍ തോതില്‍ ആളുകള്‍ എത്തുന്നത് രോഗവ്യാപന ശക്തമാക്കിയേക്കും എന്നതിനാലാണ് തിര്‍ത്ഥാഠനം സംബന്ധിച്ച് പുനഃരാലോചനയ്ക്ക് സൗദി ഭരണകൂടം തയ്യാറാവുന്നത്.

  ജുലൈ അവസാനവാരത്തോടെ

  ജുലൈ അവസാനവാരത്തോടെ

  ജുലൈ അവസാനവാരത്തോടെ ആരംഭിക്കേണ്ട ഹജ്ജ് തീര്‍ത്ഥാടനം ഇത്തണവണ ഉണ്ടാവുമോ എന്നത് സംബന്ധിച്ച് അന്തിമ തീരുമാനം അറിയിക്കാന്‍ മറ്റ് ഇസ്ലാമിക രാഷ്ട്രങ്ങള്‍ സൗദി അറേബ്യക്ക് മേല്‍ സമ്മര്‍ദ്ദം ആരംഭിച്ചിട്ടുണ്ട്. ഇതോ തുടര്‍ന്നാണ് സൗദി ഹജ്ജിന്‍റെ കാര്യത്തിലുള്ള ചര്‍ച്ചകള്‍ വേഗത്തിലാക്കിയിരിക്കുന്നത്.

  ആശങ്ക

  ആശങ്ക

  വലിയ സാമ്പത്തിക പ്രതിസന്ധികള്‍ നേരിടുന്ന ഈ ഘട്ടത്തില്‍ ലോകത്തിലെ തന്നെ ഏറ്റവും വലിയ ചടങ്ങുകളിലൊന്നായ ഹജ്ജ് തീർഥാടനം എങ്ങനെ നടപ്പാക്കുമെന്നത് സംബന്ധിച്ച് ആശങ്ക തുടരുകയാണ്. ചടങ്ങുകള്‍ മാത്രം നടത്തി ഹജ്ജ് പരിമിതമായി മാത്രം നടത്തണോ അതോ പൂര്‍ണ്ണമായും റദ്ദാക്കണമോ എന്ന കാര്യത്തില്‍ സൗദി ഹജ്ജ് കമ്മിറ്റിയുമായി ചർച്ച നടക്കുകയാണെന്നാണ് അധികൃതർ പറയുന്നത്.

  പ്രതീക്ഷിക്കുന്നത്

  പ്രതീക്ഷിക്കുന്നത്

  ഇക്കാര്യത്തില്‍ സൗദിയുടെ തീരുമാനം ഉടന്‍ ഉണ്ടാവുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഹജ്ജ് തീര്‍ത്ഥാടനത്തിന്‍റെ കാര്യത്തില്‍ സൗദി ഇതുവരേയും വ്യക്ത വരുത്താത്ത സാഹചര്യത്തില്‍ ഇത്തവണത്തെ ഹജ്ജില്‍ നിന്ന് പിന്‍വാങ്ങുന്നതായി ഇന്തോനേഷ്യ നേരത്തെ വ്യക്തമാക്കിയിരുന്നു. മുസ്ലിം ഭൂരിപക്ഷ രാജ്യമായ ഇന്തോനേഷ്യയില്‍ നിന്ന് ലക്ഷക്കണക്കിന് ആളുകളായിരുന്നു ഒരോവര്‍ഷവും സൗദിയില്‍ എത്താറുണ്ടായിരുന്നത്.

  കാത്തു നിൽക്കുന്നു

  കാത്തു നിൽക്കുന്നു

  മലേഷ്യയും സിംഗപ്പൂരും സമാന നിലപാട് തന്നെ സ്വീകരിച്ചെന്നാണ് സൂചന. ഈജിപ്റ്റ്, മൊറോക്ക, തുർക്കി, ലെബനൻ, ബൾഗേറിയ തുടങ്ങിയ രാഷ്ട്രങ്ങൾ സൗദി അറേബ്യയുടെ അന്തിമ നിലപാട് അറിയിക്കാൻ കാത്തു നിൽക്കുകയാണ്. പല രാജ്യങ്ങളും ഇത്തവണത്തെ ഹജ്ജിനുള്ള അപേക്ഷകള്‍ സ്വീകരിക്കുന്നത് നിര്‍ത്തിവെക്കുകയും ചെയ്തിട്ടുണ്ട്.

  തിരിച്ചടികള്‍

  തിരിച്ചടികള്‍

  ഹജ്ജ് പരിമിതപ്പെടുത്തുന്നതോ റദ്ദാക്കുന്നതോ രാഷ്ട്രീയ പ്രത്യാഘാതങ്ങള്‍ക്ക് പുറമെ സാമ്പത്തിക രംഗത്തും സൗദിക്ക് തിരിച്ചടികള്‍ ഉണ്ടാക്കിയേക്കും. ഇത് സംബന്ധിച്ച് കൂടുതല്‍ ചര്‍ച്ചകള്‍ നടക്കുന്നതിനാലാണ് ഇക്കാര്യത്തില്‍ തീരുമാനം എടുക്കാന്‍ വൈകുന്നതെന്നാണ് ഇതുമായി ബന്ധപ്പെട്ട ഉദ്യോഗസ്ഥന്‍ പറയുന്നത്.

  എന്തിനും തയ്യാറായിരിക്കാൻ സേനകൾക്ക് നിർദേശം, യുദ്ധവിമാനങ്ങളും കപ്പലുകളും മുന്നോട്ട്

  കരുതലോടെ

  കരുതലോടെ

  ഇക്കാര്യത്തില്‍ വളരെ കരുതലോടെയുള്ള നീക്കങ്ങളാണ് സൗദി നടത്തുന്നത്. ഹജ്ജ് നടത്താന്‍ അവസാന നിമിഷം സൗദി തയ്യാറായാലും മിക്ക രാജ്യങ്ങളും അതിന് കഴിയുന്ന അവസ്ഥയിലാണോയെന്ന് അറിയില്ലെന്നും അദ്ദേഹം പറയുന്നു. അന്താരാഷ്ട്ര വിമാനസര്‍വ്വീസുകള്‍ക്ക് നിയന്ത്രണം നിലനില്‍ക്കുന്നതിനാല്‍ ഹജ്ജ് തീർഥാടനം സൗദി വാസികൾക്ക് മാത്രമായി ചുരുക്കാനുള്ള സാധ്യതയും തള്ളിക്കളയുന്നില്ല.

  കേരളത്തിന്റെ ആവശ്യം; കൊവിഡ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കി യുഎഇ ഒമാന്‍ ഇന്ത്യന്‍ എംബസികള്‍

  സമീപകാല ചരിത്രത്തില്‍ ആദ്യം

  ഹജ്ജ് മാറ്റിവെക്കുകയാണെങ്കില്‍ സമീപകാല ചരിത്രത്തില്‍ ആദ്യമായിട്ടായിരിക്കും അത്തരമൊരു തീരുമാനം. 932ലാണ് ആധുനിക സൗദിയുടെ രൂപീകരണം. ഇതിന് ശേഷം ആദ്യമായിട്ടാണ് ഹജ്ജ്് മാറ്റിവയ്ക്കുന്നത് സംബന്ധിച്ച് ആലോചിക്കുന്നത്. പ്രവാചകന്‍ ഇബ്രാഹീമിന്റെയും പത്‌നി ഹാജറയുടെയും മകന്‍ ഇസ്മാഈലിന്റെയും ഓര്‍മകള്‍ അനുസ്മരിച്ചാണ് ലോക മുസ്ലിങ്ങള്‍ സൗദിയിലെ മക്കയിലെത്തി ഹജ്ജ് കര്‍മം നിര്‍വഹിക്കുന്നത്.

  ചൈനക്ക് ഉണ്ടായത് കനത്ത നാശനഷ്ടം; ഹെലികോപ്റ്റര്‍ രംഗത്തിറക്കി രക്ഷാപ്രവര്‍ത്തനം, കൊല്ലപ്പെട്ടവര്‍ 43?

  വൈറസിന്‍റെ പിടിയില്‍

  വൈറസിന്‍റെ പിടിയില്‍

  എബോളയും മെര്‍സും റിപ്പോര്‍ട്ട് ചെയ്ത വേളയിലും തീര്‍ത്ഥാടകരുടെ ആരോഗ്യ പരിരക്ഷ ഉറപ്പാക്കി സൗദി അറേബ്യ ഹജ്ജ് കര്‍മം നടത്തിയിരുന്നു. എന്നാല്‍ ഇതിനേക്കാള്‍ വലിയ വെല്ലുവിളിയാണ് കൊറോണ ഉയര്‍ത്തിയിരിക്കുന്നത്. ഒട്ടുമിക്ക ലോകരാജ്യങ്ങളും വൈറസിന്‍റെ പിടിയില്‍ അമര്‍ന്നിരിക്കുകയാണ്. ഈ സാഹചര്യത്തില്‍ ഇത്തവണ ഹജ്ജ് മാറ്റിവെക്കാന്‍ തയ്യാറായേക്കുമെന്നാണ് സൂചന.

  English summary
  saudi arabia may call off hajj pilgrimage for first time
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X