Get Updates
Get notified of breaking news, exclusive insights, and must-see stories!

ഹജ്ജിന് എത്തിയവര്‍ പരിശോധനയില്‍ കുടുങ്ങി; സൗദി അറേബ്യ മടക്കി അയച്ചു... കാരണം ഇതാണ്

റിയാദ്: ഈ മാസം അവസാനത്തിലാണ് മക്കയില്‍ പരിശുദ്ധ ഹജ്ജ് കര്‍മം. സൗദി അറേബ്യ ഹാജിമാരെ സ്വീകരിക്കാന്‍ വലിയ ഒരുക്കങ്ങളാണ് നടത്തിയിരിക്കുന്നത്. 20 ലക്ഷത്തോളം പേര്‍ പങ്കെടുക്കുമെന്ന് പ്രതീക്ഷിക്കുന്ന ഹജ്ജിന് നിരവധി ഇന്ത്യക്കാരും എത്തിക്കൊണ്ടിരിക്കുന്നു. അതിനിടെയാണ് അപൂര്‍വമായ സംഭവം. ഹജ്ജിന് ഇന്ത്യയില്‍ നിന്ന് എത്തിയ രണ്ടു പേരെ സൗദി അറേബ്യ മടക്കി അയച്ചു.

തെലങ്കാനയില്‍ നിന്ന് ഹജ്ജിന് പുറപ്പെട്ടവര്‍ക്കാണ് ദൗര്‍ഭാഗ്യകരമായ നടപടി നേരിടേണ്ടി വന്നത്. ഒരു സ്ത്രീയെയും അവരുടെ ഭര്‍ത്താവിനെയുമാണ് സൗദി ഉദ്യോഗസ്ഥര്‍ വിമാനത്താവളത്തിന് പുറത്തിറങ്ങാന്‍ അനുവദിക്കാതെ മടക്കിയത്. രണ്ടു പേരും തെലങ്കാന ഹജ്ജ് കമ്മിറ്റിക്ക് കീഴില്‍ ഹജ്ജിന് എത്തിയതായിരുന്നു. എന്താണ് ഇവരെ മടക്കി അയക്കാന്‍ കാരണം? വിശദീകരിക്കാം.

saudi-hajj

മുഹമ്മദ് അബ്ദുല്‍ ഖാദിര്‍, ഭാര്യ ഫരീദ ബീഗം എന്നിവരെയാണ് സൗദി മടക്കി അയച്ചത്. ഇരവരും ഹജ്ജ് സംഘത്തോടൊപ്പം ജിദ്ദ വിമാനത്താവളത്തിലെത്തിയതായിരുന്നു. തെലങ്കാനയിലെ മെഹ്ബൂബ് നഗര്‍ ജില്ലക്കാരാണ് ദമ്പതികള്‍. വിസ്താര എയര്‍ലൈന്‍ വിമാനത്തിലാണ് തെലങ്കാനയില്‍ നിന്നുള്ള സംഘം ജിദ്ദയിലെത്തിയത്. ഫരീദയുമായി ബന്ധപ്പെട്ട പഴയ സംഭവമാണ് മടക്കി അയക്കാന്‍ കാരണം.

ഫരീദയുടെ പാസ്‌പോര്‍ട്ട് അധികൃതര്‍ പരിശോധിച്ചപ്പോഴാണ് കരിമ്പട്ടികയില്‍ ഉള്‍പ്പെട്ടതാണെന്ന് ബോധ്യമായത്. കരിമ്പട്ടിയിലുള്ള വ്യക്തിയെ സൗദിയില്‍ പുറത്തിറങ്ങാന്‍ അനുവദിക്കാനാകില്ല എന്ന് ഉദ്യോഗസ്ഥര്‍ അറിയിച്ചു. ഏറെ നേരത്തെ ചര്‍ച്ചകള്‍ക്ക് ശേഷമാണ് ഭര്‍ത്താവിനെയും ഫരീദയെയും മടക്കി അയക്കാന്‍ തീരുമാനിച്ചത്. രണ്ടുപേരുടെയും നമ്പര്‍ ഒരു കവറിലായിരുന്നു.

വിസ്താരയുടെ വിമാനത്തില്‍ തന്നെ മടക്കി അയക്കാന്‍ സൗദി അധികൃതര്‍ നിര്‍ദേശം നല്‍കി. തുടര്‍ന്ന് മുംബൈ വഴിയാണ് ഇരുവരും ഹൈദരാബാദിലെത്തിയത്. തെലങ്കാന ഹജ്ജ് കമ്മിറ്റിയെ ഇക്കാര്യം വിസ്താര അധികൃതര്‍ അറിയിച്ചു. ഫരീദ ബീഗം നേരത്തെ സൗദിയില്‍ ജോലി ചെയ്തിരുന്നു. അക്കാലത്തുണ്ടായ ഒരു സംഭവത്തിന്റെ പേരില്‍ ഫരീദയെ നാടുകടത്തിയതാണ്. തുടര്‍ന്നാണ് പാസ്‌പോര്‍ട്ട് കരിമ്പട്ടികയില്‍പ്പെടുത്തിയത്.

ജിദ്ദയിലെ ഇന്ത്യന്‍ ഹജ്ജ് മിഷന്‍, കോണ്‍സുലേറ്റ് എന്നിവയുമായി തെലങ്കാന ഹജ്ജ് കമ്മിറ്റി അധികൃതര്‍ സംസാരിച്ചു. അപ്പോഴാണ് പഴയ കേസുമായി ബന്ധപ്പെട്ട കാര്യങ്ങളാണ് നടപടിക്ക് കാരണം എന്നറിഞ്ഞത്. ഹജ്ജിന് സൗദിയിലെത്തിയവരെ മടക്കി അയക്കുക അപൂര്‍വമാണ്. തെലങ്കാനയില്‍ നിന്നുള്ള ഹാജിമാര്‍ക്ക് ആദ്യ അനുഭവമാണിതെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.

ജൂണ്‍ അവസാന വാരമാണ് ഹജ്ജ് കമര്‍മങ്ങള്‍ നടക്കുക. മക്കയില്‍ നാല് ദിവസത്തോളം നീളുന്ന വിവിധ ചടങ്ങുകളാണ് ഹജ്ജിന്റെ ഭാഗമായുള്ളത്. ഇസ്ലാം മത വിശ്വാസത്തിന്റെ പ്രധാനപ്പെട്ട അഞ്ച് കാര്യങ്ങളില്‍ ഒന്നാണ് വര്‍ഷത്തില്‍ ഒരിക്കല്‍ മാത്രം നിര്‍വഹിക്കാന്‍ സാധിക്കുന്ന ഹജ്ജ്. ആരോഗ്യവും സാമ്പത്തികവുമായ ശേഷിയുള്ളവര്‍ ഹജ്ജ് നിര്‍വഹിക്കണമെന്നാണ് ഇസ്ലാം നിഷ്‌കര്‍ഷിക്കുന്നത്.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+