Get Updates
Get notified of breaking news, exclusive insights, and must-see stories!

സൗദി അരാംകോ ഉന്നത ഉദ്യോഗസ്ഥന്‍ അറസ്റ്റില്‍; ജയിലില്‍ കഴിഞ്ഞത് ഒരാഴ്ച, കാരണം ഇതാണ്

റിയാദ്/ന്യൂഡല്‍ഹി: സൗദി അറേബ്യയുടെ പ്രധാന എണ്ണ കമ്പനിയാണ് അരാംകോ. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ കോടികളുടെ നിക്ഷേപം നടത്തിയ കമ്പനിയാണിത്. ഇന്ത്യയിലും നിരവധി നിക്ഷേപങ്ങളുണ്ട്. അരാംകോയുടെ പ്രധാന ഉദ്യോഗസ്ഥനെ ഇന്ത്യ അറസ്റ്റ് ചെയ്ത് ജലിലടച്ചു എന്നാണ് പുതിയ റിപ്പോര്‍ട്ട്. ഉത്തരാഖണ്ഡിലെ ചാമോലി ജില്ലയിലുണ്ടായ സംഭവം ബ്രിട്ടീഷ് മാധ്യമമായ ഫിനാന്‍ഷ്യന്‍ ടൈംസ് ആണ് റിപ്പോര്‍ട്ട് ചെയ്തത്.

സൗദി ആരോംകോയുടെ ഇന്‍വെസ്റ്റര്‍ വിഭാഗത്തിന്റെ മേധാവി ഫെര്‍ഗസ് മക്ലോഡിനെ ആണ് ഉത്തരാഖണ്ഡ് പോലീസ് അറസ്റ്റ് ചെയ്തത്. അദ്ദേഹം തന്നെയാണ് ഇക്കാര്യം ഫിനാന്‍ഷ്യല്‍ ടൈംസിനോട് പറഞ്ഞത്. വിശദാംശങ്ങള്‍ ഇങ്ങനെ....

1

കഴിഞ്ഞ ജൂലൈയിലാണ് സംഭവമെന്ന് മക്ലോഡ് വിശദീകരിക്കുന്നു. അനുമതിയില്ലാതെ സാറ്റലൈറ്റ് ഫോണ്‍ ഉപയോഗിച്ചാണ് കേസിന് കാരണം. അവധി ദിനത്തിലാണ് ഈ ഫോണ്‍ ഇദ്ദേഹം ഉപയോഗിച്ചത്. 1000 രൂപ പിഴ ഈടാക്കിയ ശേഷം ജയിലില്‍ നിന്ന് വിട്ടയച്ചു. ജൂലൈ 12ന് അറസ്റ്റിലായെന്നും 18ന് മോചിപ്പിച്ചുവെന്നും 68കാരനായ മക്ലോഡ് പറയുന്നു.

2

ബ്രിട്ടീഷുകാരനാണ് മക്ലോഡ്. ഇദ്ദേഹം അരാംകോയിലെ മറ്റു സഹപ്രവര്‍ത്തകര്‍ക്കൊപ്പം ചാമോലിയിലെ ഹോട്ടലിലാണ് താമസിച്ചിരുന്നത്. ഈ വേളയിലാണ് അറസ്റ്റ് ചെയ്തത്. ഹോട്ടലില്‍ വച്ച് ഫോണ്‍ ഓണ്‍ ചെയ്യുകയും ഓഫ് ചെയ്യുകയുമുണ്ടായി. അവധി ദിനത്തില്‍ ഫോണ്‍ ഉപയോഗിച്ചിരുന്നില്ല എന്നാണ് മക്ലോഡ് പറയുന്നത്. ചൈനയുമായി അതിര്‍ത്തി പങ്കിടുന്ന പ്രദേശമായതിനാലാണ് പോലീസ് വേഗത്തില്‍ ഇടപെട്ടത്.

3

പോലീസിന്റെയും സൈന്യത്തിന്റെയും അതീവ നിരീക്ഷണത്തിലാണ് ഉത്തരാഖണ്ഡിലെ ചില മേഖലകള്‍. ചൈനയുമായി അതിര്‍ത്തി പങ്കിടുന്ന പ്രദേശമായതിനാലാണ് ഈ ജാഗ്രത. ചാമോലി പോലീസാണ് അരാംകോ ഉദ്യോഗസ്ഥനെ അറസ്റ്റ് ചെയ്തതെന്ന് എസ്പി ശ്വേത ചൗബെ പറഞ്ഞു. നിയമ വിരുദ്ധമായി പ്രവര്‍ത്തിച്ചതാണ് കാരണം എന്നും അവര്‍ അറിയിച്ചു.

4

വിദേശ പൗരന്മാര്‍ സാറ്റലൈറ്റ് ഫോണ്‍ കൈവശം വെക്കുന്നതും ഉപയോഗിക്കുന്നതും ഇന്ത്യയില്‍ നിയമവിരുദ്ധമാണ്. നേരത്തെ അനുമതി വാങ്ങിയ ശേഷം മാത്രമേ ഇത്തരം ഫോണുകള്‍ ഉപയോഗിക്കാവൂ. മക്ലോഡിന്റെ കാര്യത്തില്‍ നേരത്തെ അനുമതി വാങ്ങിയിരുന്നില്ല. സിഗ്നല്‍ ലഭിച്ചതിനെ തുടര്‍ന്നാണ് പോലീസ് അതിവേഗം ഇടപെട്ടതും അറസ്റ്റ് രേഖപ്പെടുത്തിയതുമെന്നും എസ്പി വിശദീകരിച്ചു.

5

മക്ലോഡിന് ഇതുമായി ബന്ധപ്പെട്ട നിയമവശം അറിയില്ലായിരുന്നു. അതുകൊണ്ടാണ് അദ്ദേഹം ഫോണ്‍ ഉപയോഗിച്ചത്. എന്നാല്‍ തെറ്റായ ഉദ്ദേശം ഇല്ലെന്ന് പോലീസിന് ബോധ്യമായിട്ടുണ്ടെന്നും എസ്പി ശ്വേത ചൗബെ പറഞ്ഞു. അതിര്‍ത്തിയോട് ചേര്‍ന്ന പ്രദേശത്ത് വിദേശ പൗരന്മര്‍ സാറ്റലൈറ്റ് ഫോണ്‍ ഉപയോഗിക്കുന്നുവെന്ന വിവരം ലഭിച്ചതിനെ തുടര്‍ന്നാണ് പരിശോധന നടത്തിയതും അറസ്റ്റ് രേഖപ്പെടുത്തിയതുമെന്ന് സ്റ്റേഷന്‍ ഓഫീസര്‍ നരേന്ദ്ര സിങ് റാവത്ത് പ്രതികരിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+