സൗദി അറേബ്യ മോഡേണാകുന്നു; സ്ത്രീകള്‍ തുണിയഴിച്ച് ബീച്ചില്‍, ഇനി എല്ലാം ആകാം!!

  • Written By:
Subscribe to Oneindia Malayalam

റിയാദ്: സൗദി അറേബ്യയില്‍ സ്ത്രീകളുടെ വസ്ത്ര ധാരണ രീതി അടിമുടി മാറ്റി പുതിയ നിയമം. കഴിഞ്ഞദിവസം കിരീടവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ പ്രഖ്യാപിച്ച ആഡംബര റിസോര്‍ട്ടില്‍ പൂര്‍ണമായി ശരീരം മറയ്ക്കണമെന്നില്ല. ഇവിടെ പാശ്ചാത്യ വസ്ത്രധാരണ രീതിയായ അടിവസ്ത്രം മാത്രം ധരിച്ചും സ്ത്രീകള്‍ക്ക് ഇറങ്ങാന്‍ സാധിക്കുമെന്ന് ടെലഗ്രാഫ് റിപ്പോര്‍ട്ട് ചെയ്തു.

സൗദിയില്‍ സ്ത്രീകള്‍ ശരീരം പൂര്‍ണമായി മറച്ചാണ് സാധാരണ പുറത്തിറങ്ങിയിരുന്നത്. പുതിയ വരുമാന മാര്‍ഗങ്ങള്‍ തേടുന്നതിന്റെ ഭാഗമായി നിര്‍മിക്കുന്ന റിസോര്‍ട്ടിലാണ് പ്രത്യേക നിയമം ബാധകമാക്കുക. ഇവിടെ ബിക്കിനി ധരിക്കാന്‍ സ്ത്രീകള്‍ക്ക് അനുമതിയുണ്ടായിരിക്കുമെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.

സമ്പദ് വ്യവസ്ഥ ആധുനികം

സമ്പദ് വ്യവസ്ഥ ആധുനികം

സൗദി അറേബ്യന്‍ സമ്പദ് വ്യവസ്ഥ ആധുനികവല്‍ക്കരിക്കാനുള്ള ശ്രമത്തിലാണ് മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരന്‍. വിഷന്‍ 2030 പദ്ധതി അദ്ദേഹം നേരത്തെ പ്രഖ്യാപിച്ചതാണ്. ഇതിന്റെ ഭാഗമായാണ് സ്ത്രീകള്‍ക്ക് അടിവസ്ത്രം മാത്രം ധരിച്ച് നടക്കാന്‍ റിസോര്‍ട്ടില്‍ അനുമതി നല്‍കുന്നത്.

വിനോദ സഞ്ചാരമേഖല

വിനോദ സഞ്ചാരമേഖല

ആഡംബര റെഡ് സീ റിസോര്‍ട്ട് നിര്‍മാണം സംബന്ധിച്ച് കഴിഞ്ഞദിവസമാണ് രാജകുമാരന്‍ പ്രഖ്യാപനം നടത്തിയത്. രാജ്യത്തിന്റെ വടക്ക് പടിഞ്ഞാറന്‍ തീരത്തോട് ചേര്‍ന്നാണ് പുതിയ റിസോര്‍ട്ട് നിര്‍മിക്കുക. വിനോദസഞ്ചാരത്തെ പ്രോല്‍സാഹിപ്പിക്കുന്നതിനാണിത്.

ശരീരം മുഴുവന്‍ മറച്ചാല്‍ ശരിയാകില്ല

ശരീരം മുഴുവന്‍ മറച്ചാല്‍ ശരിയാകില്ല

സ്ത്രീകള്‍ ശരീരം മുഴുവന്‍ മറയ്ക്കുന്ന വസ്ത്രം ധരിച്ച് നടക്കണമെന്ന നിബന്ധനയുണ്ടെങ്കില്‍ വിദേശ വിനോദ സഞ്ചാരികള്‍ പുതിയ റിസോര്‍ട്ടില്‍ എത്തില്ലെന്ന തോന്നലാണ് സൗദിയെ മാറ്റി ചിന്തിപ്പിച്ചത്. തുടര്‍ന്നാണ് ഇളവ് നല്‍കാന്‍ തീരുമാനിച്ചത്.

അന്താരാഷ്ട്ര നിലവാരം

അന്താരാഷ്ട്ര നിലവാരം

അന്താരാഷ്ട്ര നിലവാരത്തിലുള്ള നിയമങ്ങള്‍ അടിസ്ഥാനപ്പെടുത്തിയാകും റിസോര്‍ട്ടിന്റെ പ്രവര്‍ത്തനമെന്ന് സൗദി ഭരണകൂടം അറിയിച്ചിട്ടുണ്ട്. സൗദിയില്‍ സ്ത്രീകള്‍ക്കായുള്ള നിയമങ്ങളെ പാശ്ചാത്യരാജ്യങ്ങള്‍ പലപ്പോഴും വിമര്‍ശിച്ചിട്ടുള്ളതാണ്.

 സൗദി നിയമം ഇങ്ങനെ

സൗദി നിയമം ഇങ്ങനെ

സൗദിയില്‍ സ്ത്രീകള്‍ പുറത്തിറങ്ങുമ്പോള്‍ ശരീരം പൂര്‍ണമായും മറയ്ക്കണമെന്നാണ് നിയമം. കൂടാതെ ബന്ധുക്കളായ പുരുഷന്മാര്‍ കൂടെ വേണം. മാത്രമല്ല, സ്ത്രീകള്‍ക്ക് സ്വന്തമായി ഡ്രൈവിങ് ചെയ്യുന്നതിനും അനുമതിയില്ല.

മദ്യം അനുവദിക്കുമോ?

മദ്യം അനുവദിക്കുമോ?

സൗദി നിയമപ്രകാരം മദ്യം നിഷിദ്ധമാണ്. എന്നാല്‍ റിസോര്‍ട്ടില്‍ മദ്യം അനുവദിക്കുമോ എന്ന കാര്യം വ്യക്തമല്ല. ഇതുസംബന്ധിച്ച അറിയിപ്പുകള്‍ പുറത്തുവന്നിട്ടില്ല. തീരത്തോട് ചേര്‍ന്ന ചെറുദ്വീപുകളെ കോര്‍ത്തിണക്കിയാണ് പുതിയ റിസോര്‍ട്ട് നിര്‍മിക്കുന്നത്.

വിനോദസഞ്ചാരികളേ ഇതിലേ

വിനോദസഞ്ചാരികളേ ഇതിലേ

അന്താരാഷ്ട്ര വിനോദസഞ്ചാര ഭൂപടത്തില്‍ സൗദി അറേബ്യയും ഇടംപിടിക്കുക എന്ന ലക്ഷ്യത്തോടെയാണ് പുതിയ റിസോര്‍ട്ട് നിര്‍മിക്കുന്നത്. സമാനമായ നിരവധി പദ്ധതികള്‍ സൗദി ഭരണകൂടം ആസൂത്രണം ചെയ്യുന്നുണ്ട്.

തകരുന്ന എണ്ണവിപണി

തകരുന്ന എണ്ണവിപണി

എണ്ണ വരുമാനത്തെ മാത്രം ആശ്രയിച്ചിരുന്നവരായിരുന്നു സൗദികള്‍. എന്നാല്‍ എണ്ണ വിപണി കടുത്ത പ്രതിസന്ധി നേരിടുന്ന പശ്ചാത്തലത്തിലാണ് സൗദി മറ്റു വരുമാന മാര്‍ഗങ്ങള്‍ ആരാഞ്ഞത്. ഇതിന്റെ ഭാഗമായാണ് റിസോര്‍ട്ട് നിര്‍മാണം.

ആദ്യഘട്ടം 2022ല്‍

ആദ്യഘട്ടം 2022ല്‍

2019ലാണ് റിസോര്‍ട്ടിന്റെ നിര്‍മാണം തുടങ്ങുക. ആദ്യഘട്ടം 2022ല്‍ പൂര്‍ത്തിയാകുമെന്നാണ് പ്രതീക്ഷ. 2035 ആകുമ്പോഴേക്കും 10 ലക്ഷം സന്ദര്‍ശകള്‍ ഓരോ വര്‍ഷവും എത്തുന്ന സ്ഥലമാക്കി മാറ്റാനാണ് ലക്ഷ്യമിടുന്നത്.

മുഹമ്മദ് ബിന്‍ സല്‍മാന്റെ സ്വാധീനം

മുഹമ്മദ് ബിന്‍ സല്‍മാന്റെ സ്വാധീനം

സൗദി ഭരണകൂടത്തില്‍ മുഹമ്മദ് ബിന്‍ സല്‍മാന്റെ സ്വാധീനം വര്‍ധിക്കുകയാണിപ്പോള്‍. അദ്ദേഹമാണ് രാജ്യത്തിന്റെ എല്ലാ കാര്യങ്ങളും നിയന്ത്രിക്കുന്നത്. സൗദി രാജാവ് സല്‍മാന്‍ അധികം വൈകാതെ സ്ഥാനമൊഴിയുമെന്നും പൂര്‍ണ അധികാരം മുഹമ്മദില്‍ എത്തുമെന്നും റിപ്പോര്‍ട്ടുകളുണ്ട്.

English summary
Saudi Arabia’s new heir to the throne has announced plans for a beach resort where special laws will allow women to wear bikinis instead of covering up their skin.
Please Wait while comments are loading...