സൗദി അറേബ്യ നിലപാട് കടുപ്പിച്ചു; ഖത്തര്‍ ബന്ധം വേണ്ട, അതിര്‍ത്തി കൊട്ടിയടച്ചു

  • Written By:
Subscribe to Oneindia Malayalam

റിയാദ്: ഗള്‍ഫ് രാജ്യങ്ങള്‍ക്കിടയിലെ പ്രശ്‌നങ്ങള്‍ ഒരിക്കലും തീരില്ലെന്ന് ബോധ്യപ്പെടുത്തി സൗദി അറേബ്യയുടെ നീക്കങ്ങള്‍. ഖത്തറുമായി ഒരുതരത്തിലും ബന്ധം ആഗ്രഹിക്കുന്നില്ലെന്ന് വ്യക്തമാക്കുന്ന നടപടിയാണ് സൗദി സ്വീകരിച്ചത്. ഖത്തറുമായുള്ള അതിര്‍ത്തി സ്ഥിരമായി അടയ്ക്കാന്‍ സൗദി തീരുമാനിച്ചു. ഖത്തറിനെതിരേ ഉപരോധം പ്രഖ്യാപിച്ച സൗദി അറേബ്യ നേരത്തെ ചില ഇളവുകള്‍ നല്‍കിയിരുന്നു. എന്നാല്‍ ഇപ്പോള്‍ നിലപാട് കടുപ്പിച്ചിരിക്കുകയാണ്. അതിര്‍ത്തി സ്ഥിരമായി അടച്ചിട്ടു. സൗദിയും ഖത്തറും തമ്മില്‍ പങ്കുവയ്ക്കുന്ന ഏക കരാതിര്‍ത്തിയാണ് സ്ഥിരമായി അടച്ചിടാന്‍ തീരുമാനിച്ചത്.

സാല്‍വ ബോര്‍ഡര്‍

സാല്‍വ ബോര്‍ഡര്‍

ഖത്തറും സൗദിയും തമ്മില്‍ പങ്കുവയ്ക്കുന്ന ഏക കരാതിര്‍ത്തിയാണ് സാല്‍വ ബോര്‍ഡര്‍. ഇവിടെയുള്ള കവാടം സൗദി അടച്ചു. ജൂണില്‍ ഖത്തറിനെതിരേ ഉപരോധം പ്രഖ്യാപിച്ച വേളയില്‍ സൗദി അറേബ്യ സാല്‍വ കവാടം അടച്ചിരുന്നു.

ഓഗസ്റ്റില്‍ തുറന്നു

ഓഗസ്റ്റില്‍ തുറന്നു

സൗദിക്ക് പുറമെ യുഎഇ, ബഹ്‌റൈന്‍, ഈജിപ്ത് എന്നീ രാജ്യങ്ങളാണ് ഖത്തറിനെതിരേ ഉപരോധം പ്രഖ്യാപിച്ചിട്ടുള്ളത്. ജൂണ്‍ അഞ്ചിനാണ് ഉപരോധം പ്രഖ്യാപിച്ചത്. രണ്ടാഴ്ച കഴിഞ്ഞപ്പോള്‍ സാല്‍വ അതിര്‍ത്തി അടച്ചു. പിന്നീട് ഓഗസ്റ്റില്‍ രണ്ടാഴ്ചത്തേക്ക് അതിര്‍ത്തി തുറന്നുകൊടുക്കുകയും ചെയ്തു.

ഹജ്ജ് തീര്‍ഥാടകര്‍

ഹജ്ജ് തീര്‍ഥാടകര്‍

ഓഗസ്റ്റിലാണ് അതിര്‍ത്തി വീണ്ടും തുറന്നത്. ഖത്തറില്‍ നിന്നുള്ള ഹജ്ജ് തീര്‍ഥാടകരുടെ സൗകര്യം കണക്കിലെടുത്തായിരുന്നു നടപടി. ഇതിനെ ഖത്തര്‍ സ്വാഗതം ചെയ്യുകയുമുണ്ടായി. ഇപ്പോള്‍ സ്ഥിരമായി അടച്ചിടാന്‍ തീരുമാനിച്ചിരിക്കുകയാണ്. ഖത്തര്‍ തീവ്രവാദത്തെ പിന്തുണയ്ക്കുന്നുവെന്നാണ് ആരോപണം.

പൗരന്‍മാര്‍ പറയുന്നത്

പൗരന്‍മാര്‍ പറയുന്നത്

ഉപരോധം പ്രഖ്യാപിച്ച ശേഷം നാല് അറബ് രാജ്യങ്ങളും ഖത്തറുമായി യാതൊരു തരത്തിലുള്ള ബന്ധവും നിലനിര്‍ത്തുന്നില്ല. പക്ഷേ, ഹജ്ജ് തീര്‍ഥാടനം മുന്‍കൂട്ടി കണ്ട് അതിര്‍ത്തി തുറന്നെങ്കിലും ഉപരോധം നീക്കാന്‍ സൗദി തയ്യാറായില്ല. ഇത് സൗദിയുടെ രാഷ്ട്രീയ പ്രേരിതമായ നീക്കമാണെന്ന് ഖത്തര്‍ പൗരന്‍മാര്‍ പ്രതികരിച്ചത്.

വിലക്കേര്‍പ്പെടുത്താതെ ഖത്തര്‍

വിലക്കേര്‍പ്പെടുത്താതെ ഖത്തര്‍

ഖത്തറിലേക്ക് ഉപരോധം പ്രഖ്യാപിച്ച നാല് രാജ്യങ്ങളില്‍ നിന്നും യാത്ര ചെയ്യാന്‍ അനുവാദമില്ല. ഖത്തറിലേക്ക് വരണമെന്ന് ആഗ്രഹിക്കുന്നവര്‍ ഒമാന്‍ വഴിയോ കുവൈത്ത് മാര്‍ഗമോ ആശ്രയിക്കണം. എന്നാല്‍ ഖത്തര്‍ നാല് രാജ്യങ്ങളിലുള്ളവര്‍ക്കും വിലക്കേര്‍പ്പെടുത്തിയിട്ടില്ല.

ലക്ഷങ്ങളിൽ നിന്ന് തിരഞ്ഞെടുക്കൂ കേരള മാട്രിമോണിയിലൂടെ - രജിസ്ട്രേഷൻ സൗജന്യം!

English summary
Saudi permanently closes only land border with Qatar

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്