ദില്ലി- ഇസ്രായേല്‍ വിമാന സർവീസ്: സൗദി വ്യോമപാത ഉപയോഗിക്കാന്‍ അനുമതി!!

  • Written By:
Subscribe to Oneindia Malayalam

ദില്ലി: ഇസ്രയേലിലേയ്ക്ക് സര്‍വീസ് നടത്തുന്ന എയർഇന്ത്യ വിമാനങ്ങൾക്ക് സൗദി വ്യോമ പാത തുറന്നുകൊടുത്തതായി റിപ്പോർട്ട്. ഇസ്രയേൽ‍ ദിനപത്രം ഹാരെറ്റ്സിന ഉദ്ധരിച്ച് അൽജസീറയാണ് വാർത്ത റിപ്പോര്‍ട്ട് ചെയ്യുന്നത്. അടുത്ത മാർച്ച് മുതൽ ഈ പരിഷ്കാരം പ്രാബല്യത്തിൽ വരുമെന്നും ഹാരെറ്റ്സ് റിപ്പോർട്ട് ചെയ്യുന്നു. ഇതോടെ ദില്ലിയില്‍ നിന്ന് ടെൽ‍ അവീവിലേയ്ക്കുള്ള യാത്രാ സമയത്തില്‍ നിന്ന് രണ്ടര മണിക്കൂർ കുറയും.

പുതിയ റൂട്ട് യാഥാർത്ഥ്യമായാൽ വിമാന കമ്പനിയ്ക്ക് ഇന്ധനത്തിനുള്ള ചെലവ് കുറയുന്നതോടെ യാത്രാ നിരക്കിലും കുറവ് വന്നേക്കുമെന്ന് ഹാരെറ്റ്സ് റിപ്പോർട്ടിൽ ചൂണ്ടിക്കാണിക്കുന്നു. ഇസ്രായേലിലെ ഫ്ലൈറ്റ് ഇൻഡസ്ട്രി വൃത്തങ്ങളെ ഉദ്ധരിച്ചാണ് ഹാരെറ്റ്സ് വാര്‍ത്ത റിപ്പോർട്ട് ചെയ്തിട്ടുള്ളത്. നിലവിൽ ഇസ്രായേലിൽ നിന്ന് നേരിട്ട് ഇന്ത്യയിലേയ്ക്ക് സർവീസ് നടത്തുന്ന ഒറ്റ വിമാനം മാത്രമാണുള്ളത്. ടെൽ അവീവിൽ നിന്ന് മുംബൈയിലേയ്ക്ക് സർവീസ് നടത്തുന്ന എൽ അൽ‍ എട്ട് മണിക്കൂർ സഞ്ചരിച്ചാണ് ഇന്ത്യയിലെത്തിച്ചേരുന്നത്.

ഔദ്യോഗിക സ്ഥിരീകരണമില്ല!

ഔദ്യോഗിക സ്ഥിരീകരണമില്ല!


എയർഇന്ത്യ വിമാനങ്ങൾക്ക് സൗദി വ്യോമ പാത തുറന്നുകൊടുത്തുവെന്ന വാർത്തകള്‍ സംബന്ധിച്ച് എയർ ഇന്ത്യയിൽ നിന്നോ ഇന്ത്യൻ സിവിൽ‍ വ്യോമയാമ മന്ത്രാലയത്തില്‍ നിന്നോ ഔദ്യോഗിക സ്ഥിരീകരണം പുറത്തുവന്നിട്ടില്ല. ആഴ്ചയിൽ‍ മൂന്ന് തവണ ദില്ലി- ടെൽ അവീവ് വിമാന യാത്രയ്ക്കുള്ള അനുമതിയ്ക്കായി ഡയറക്ടറേറ്റ് ജനറല്‍ ഓഫ് സിവിൽ എവിയേഷനിൽ‍ നിന്ന് അനുമതി തേടിയിരുന്നുവെന്ന് എയർ ഇന്ത്യ വക്താവ് പ്രതികരിച്ചിട്ടുണ്ട്. സൗദി അറേബ്യ ആദ്യമായാണ് ഇത്തരത്തിൽ കമേഴ്സ്യൽ വിമാനങ്ങൾക്ക് തങ്ങളുടെ വ്യോമാതിര്‍ത്തി വഴി സര്‍വീസ് നടത്താനുള്ള അനുമതി നല്‍കുന്നത്.

സൗദി തള്ളിക്കളഞ്ഞു!!

സൗദി തള്ളിക്കളഞ്ഞു!!

ദില്ലിയിൽ‍ നിന്ന് ഇസ്രായേലിലേയ്ക്ക് നേരിട്ട് സര്‍വീസ് നടത്തുന്നതിന് സൗദി വ്യോമപാത ഉപയോഗിക്കാനുള്ള അനുമതി നൽകിയെന്ന വാർത്ത സൗദി അറേബ്യ നിരസിച്ചതായി റോയിറ്റേഴ്സ് വക്താവ് ചൂണ്ടിക്കാണിക്കുന്നു. സൗദി അറേബ്യയിലെ ജനറൽ‍ അതോറിറ്റി ഓഫ് സിവില്‍ ഏവിയേഷനാണ് എയര്‍ ഇന്ത്യാ വിമാനങ്ങൾക്ക് ദില്ലിയിൽ‍ നിന്ന് ടെൽ‍ അവീവിലേയ്ക്ക് നേരിട്ട് സര്‍വീസ് നടത്താൻ അനുമതി നല്‍കിയെന്ന റിപ്പോർട്ടുകള്‍ തള്ളിക്കളഞ്ഞിട്ടുള്ള

 സൗദിയുടെ വിലക്ക്

സൗദിയുടെ വിലക്ക്


ഇസ്രായേല്‍ വിമാനങ്ങൾക്ക് കടന്നുപോകാന്‍ തങ്ങളുടെ വ്യോമാര്‍ത്തി ഉപയോഗിക്കുന്നതിന് സൗദി 70 വര്‍ഷത്തേയ്ക്ക് വിലക്കേർപ്പെടുത്തിയിരുന്നു. എന്നാൽ‍ സൗദിയിൽ നിന്നും മറ്റ് ഗൾഫ് രാജ്യത്തങ്ങളില്‍ നിന്നുമുള്ള സ്വകാര്യ ജെറ്റുകൾക്ക് ഇസ്രായേലിലെ വിമാനത്താവളങ്ങിലേയ്ക്ക് എത്തിച്ചേരാൻ സൗദിയുടെ വ്യോമപാത ഉപയോഗിക്കാം.

 മോദിയുടെ സ്വാധീനം

മോദിയുടെ സ്വാധീനം

ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദിയ്ക്ക് ഈ മേഖലയിലുള്ള സ്വാധീനം മൂലമാണ് സൗദി അറേബ്യ വ്യോമാതിർത്തി ഉപയോഗിക്കാൻ അനുമതി നൽകിയതെന്ന സൂചനയാണ് അൽജസീറ മുന്നോട്ടുവയ്ക്കുന്നത്. കഴിഞ്ഞ വർ‍ഷം ഇസ്രായേൽ സന്ദർശിച്ച നരേന്ദ്രമോദി ഇസ്രായേൽ‍ സന്ദർശിക്കുന്ന ആദ്യത്തെ ഇന്ത്യൻ പ്രധാനമന്ത്രിയെന്ന പദവി സ്വന്തമാക്കിയിരുന്നു. ഫെബ്രുവരി പത്തിന് മോദി വെസ്റ്റ് ബാങ്ക് സന്ദർശിക്കുമെന്നാണ് കരുതുന്നത്.

 ഏഴ് മണിക്കൂർ‍ നീണ്ട യാത്ര

ഏഴ് മണിക്കൂർ‍ നീണ്ട യാത്ര

ഇസ്രയേലിന്റെ ടെൽ അവീവ് മുംബൈ വിമാനങ്ങൾ ഏഴ് മണിക്കൂർ നീണ്ട യാത്രക്കൊടുവിലാണ് ഇന്ത്യയിലെത്തുന്നത്. ഗള്‍ഫ് ഓഫ് ഏദൻ, ചെങ്കടൽ എന്നിവ കടന്നാണ് ഈ വിമാനങ്ങൾ ഇസ്രായേലിൽ നിന്ന് ഇന്ത്യയിലെത്തുന്നത്. എന്നാല്‍ സൗദി അറേബ്യ, യുഎഇ, ഇറാൻ, പാകിസ്താൻ, അഫ്ഗാനിസ്താൻ രാജ്യങ്ങളിലൂടെ സർവീസ് നടത്തിയും ഇന്ത്യയിലെത്താൻ സാധിക്കും.

English summary
Saudi Arabia has granted Air India approval to operate direct flights from Delhi to Tel Aviv, sources in the Israeli flight industry told Haaretz.

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്