കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സൗദി രാജകുടുംബത്തില്‍ കോലാഹലം; പട്ടിണി കിടന്ന് തലാല്‍ രാജകുമാരന്‍, 43 ദിവസമായി സമരം

രാജ്യം ഭരിക്കുന്നവരുടെ ശ്രദ്ധ ലഭിക്കാന്‍ അക്രമരഹിതമായ രീതിയില്‍ സമരം ചെയ്യുന്നതിന് എല്ലാവര്‍ക്കും അവകാശമുണ്ടെന്ന് തലാല്‍ നേരത്തെ സുഹൃത്തുക്കളോട് പറഞ്ഞിരുന്നു.

  • By Ashif
Google Oneindia Malayalam News

റിയാദ്: സൗദി അറേബ്യന്‍ രാജകുടുംബത്തിലെ പ്രമുഖനായ വ്യക്തിയാണ് തലാല്‍ ബിന്‍ അബ്ദുല്‍ അസീസ് രാജകുമാരന്‍. കഴിഞ്ഞ ഒന്നര മാസത്തോളമായി ഇദ്ദേഹം നിരാഹാര സമരത്തിലാണെന്ന ഞെട്ടിക്കുന്ന വാര്‍ത്തയാണ് പുറത്തുവന്നിരിക്കുന്നത്. അഴിമതിയുടെ പേരില്‍ അറസ്റ്റിലായ പ്രമുഖരില്‍ തലാല്‍ രാജകുമാരന്റെ മൂന്ന് മക്കളും ഉള്‍പ്പെട്ടിരുന്നു. ഇവരുടെ മോചനത്തിന് വേണ്ടിയാണത്രെ തലാല്‍ രാജകുമാരന്റെ നിരാഹാരം.

സൗദി രാജകുടുംബത്തിലെ പരിഷ്‌കരണവാദിയായിട്ടാണ് തലാല്‍ രാജകുമാരന്‍ അറിയപ്പെടുക. 86 കാരനായ ഇദ്ദേഹം സൗദി രാജാവ് സല്‍മാന്റെ അര്‍ധ സഹോദരനാണ്. കഴിഞ്ഞ നവംബര്‍ നാലിനാണ് ആഗോള സമൂഹത്തെ ഞെട്ടിച്ചുകൊണ്ട് രാജകുമാരന്‍മാരെയും ശതകോടീശ്വരന്‍മാരായ വ്യവസായികളെയും സൗദിയില്‍ കൂട്ടമായി അറസ്റ്റ് ചെയ്തത്. ഒരാഴ്ച തികയും മുമ്പേ തലാല്‍ രാജകുമാരന്‍ ഇവരുടെ മോചനം ആവശ്യപ്പെട്ട് സമരവും തുടങ്ങിയെന്നാണ് വാര്‍ത്ത...

അല്‍ വലീദ് ബിന്‍ തലാല്‍

അല്‍ വലീദ് ബിന്‍ തലാല്‍

ലോക കോടീശ്വരന്‍മാരില്‍ ഒരാളായ അല്‍ വലീദ് ബിന്‍ തലാലും സൗദിയില്‍ അറസ്റ്റിലായിട്ടുണ്ട്. അേേമരിക്കയിലും യൂറോപ്യന്‍ രാജ്യങ്ങളിലുമെല്ലാം ശതകോടികളുടെ ബിസിനസ് സംരഭങ്ങളുള്ള വ്യക്തിയാണ് അല്‍ വലീദ് ബിന്‍ തലാല്‍ രാജകുമാരന്‍. ഇദ്ദേഹത്തിന്റെ പിതാവാണ് തലാല്‍ രാജകുമാരന്‍. മകനെ മോചിപ്പിക്കണമെന്നാണ് അദ്ദേഹത്തിന്റെ ആവശ്യം.

നവംബര്‍ 10 മുതല്‍

നവംബര്‍ 10 മുതല്‍

നവംബര്‍ 10 മുതലാണ് തലാല്‍ രാജകുമാരന്‍ ഭക്ഷണം കഴിക്കേണ്ടെന്ന് തീരുമാനിച്ചത്. ഇപ്പോള്‍ റിയാദിലെ കിംങ് ഫൈസല്‍ ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ് അദ്ദേഹത്തെ. ശരീര ഭാരം വന്‍തോതില്‍ കുറഞ്ഞതോടെ ജീവന്‍ അപകടത്തിലാകുമെന്ന ആശങ്ക പരന്നിട്ടുണ്ട്.

എത്ര നിര്‍ബന്ധിച്ചിട്ടും

എത്ര നിര്‍ബന്ധിച്ചിട്ടും

എത്ര നിര്‍ബന്ധിച്ചിട്ടും തലാല്‍ രാജകുമാരന്‍ ഭക്ഷണം കഴിക്കാന്‍ തയ്യാറാകുന്നില്ല. തുടര്‍ന്നാണ് ആശുപത്രിയിലേക്ക് മാറ്റിയത്. അല്‍ വലീദ് ബിന്‍ തലാലിനെ മാത്രമല്ല, മറ്റു രണ്ടു മക്കളെയും സൗദി പോലീസ് അറസ്റ്റ് ചെയ്ത് തടവിലിട്ടിരിക്കുകയാണ്. ഇവരെ വിട്ടയക്കാതെ തലാല്‍ രാജകുമാരന്‍ ഭക്ഷണം കഴിക്കില്ലെന്നാണ് ആശുപത്രിയില്‍ അദ്ദേഹത്തെ സന്ദര്‍ശിച്ചവരെ ഉദ്ധരിച്ച് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്.

ട്യൂബ് വഴി

ട്യൂബ് വഴി

രാജകുടുംബത്തിലെ നിരവധി പേര്‍ അദ്ദേഹത്തെ ആശുപത്രിയില്‍ സന്ദര്‍ശിക്കുന്നുണ്ട്. ഭക്ഷണം കഴിക്കാന്‍ നിര്‍ബന്ധിച്ചെങ്കിലും ഫലമുണ്ടായില്ല. തുടര്‍ന്ന് ട്യൂബ് വഴിയാണ് ഭക്ഷണം നല്‍കുന്നത്. എന്നാല്‍, മക്കളെ വിട്ടയച്ചാല്‍ മാത്രമേ ഭക്ഷണം കഴിക്കൂ എന്ന് തലാല്‍ രാജകുമാരന്‍ പരസ്യമായി പ്രഖ്യാപിച്ചിട്ടില്ല.

 സഹോദരി മദാവി

സഹോദരി മദാവി

നവംബറില്‍ തലാല്‍ രാജകുമാരന്റെ സഹോദരി മദാവി മരിച്ചിരുന്നു. ഈ സമയം സല്‍മാന്‍ രാജാവ് തലാല്‍ രാജകുമാരനെ സന്ദര്‍ശിക്കുകയും അനുശോചനം അറിയിക്കുകയും ചെയ്തു. തലാല്‍ രാജകുമാരന്റെ കൈയ്യില്‍ സല്‍മാന്‍ രാജാവ് ചുംബിക്കുന്ന ഫോട്ടോയും പുറത്തുവന്നിട്ടുണ്ട്. ഈ സമയം നടക്കാന്‍ സാധിക്കാതെ വീല്‍ ചെയറില്‍ ഇരിക്കുകയായിരുന്നു തലാല്‍ രാജകുമാരന്‍.

ഫ്രീ പ്രിന്‍സസ് മൂവ്‌മെന്റ്

ഫ്രീ പ്രിന്‍സസ് മൂവ്‌മെന്റ്

രാജ്യം ഭരിക്കുന്നവരുടെ ശ്രദ്ധ ലഭിക്കാന്‍ അക്രമരഹിതമായ രീതിയില്‍ സമരം ചെയ്യുന്നതിന് എല്ലാവര്‍ക്കും അവകാശമുണ്ടെന്ന് തലാല്‍ നേരത്തെ സുഹൃത്തുക്കളോട് പറഞ്ഞിരുന്നു. സൗദി കുടുംബത്തിലെ പരിഷ്‌കാര വാദിയായാണ് മുന്‍ ധനമന്ത്രിയായ തലാല്‍ രാജകുമാരന്‍. 1960കളില്‍ ഇദ്ദേഹം തുടങ്ങിയ ഫ്രീ പ്രിന്‍സസ് മൂവ്‌മെന്റ് വ്യത്യസ്തമായ ഒന്നായിരുന്നു.

ഈജിപ്തില്‍ പ്രവാസ ജീവിതം

ഈജിപ്തില്‍ പ്രവാസ ജീവിതം

ഏകാധിപത്യം അവസാനിപ്പിക്കണമെന്നായിരുന്നു മൂവ്‌മെന്റിന്റെ പ്രധാന ആവശ്യം. എന്നാല്‍ രാജകുടുംബത്തില്‍ നിന്ന് എതിര്‍പ്പുണ്ടായതോടെ മൂവ്‌മെന്റിന്റെ പ്രവര്‍ത്തനം നിര്‍ത്തിവയ്‌ക്കേണ്ടി വന്നു. പിന്നീട് ഈജിപ്തില്‍ പ്രവാസ ജീവിതം നയിക്കാന്‍ നിര്‍ബന്ധിക്കപ്പെട്ടു തലാല്‍ രാജകുമാരന്‍.

മാതാവിന്റെ ഇടപെടല്‍

മാതാവിന്റെ ഇടപെടല്‍

തലാല്‍ രാജകുമാരന്റെ മാതാവ് മുന്‍കൈയെടുത്ത് നടത്തിയ ചര്‍ച്ചയാണ് പിന്നീട് പ്രശ്‌നത്തിന് പരിഹാരമായത്. തുടര്‍ന്ന് അദ്ദേഹം സൗദിയിലേക്ക് തിരിച്ചുവരികയായിരുന്നു. സ്ത്രീകളുടെ അവകാശങ്ങള്‍ക്ക് വേണ്ടി നിരന്തരം സംസാരിക്കുന്ന വ്യക്തിയാണ് തലാല്‍.

സ്ത്രീകള്‍ മുന്നേറും

സ്ത്രീകള്‍ മുന്നേറും

സൗദിയില്‍ സ്ത്രീകള്‍ മുന്നേറുമെന്നും അത് തടയാന്‍ ആര്‍ക്കും സാധ്യമല്ലെന്നും തലാല്‍ രാജകുമാമരന്‍ നേരത്തെ ഒരു ടെലിവിഷന്‍ അഭിമുഖത്തില്‍ വ്യക്തമാക്കിയിരുന്നു. ഭരണഘടനയില്‍ അധിഷ്ടിതമായ ഭരണമാണ് വേണ്ടതെന്നും തലാല്‍ വാദിച്ചിരുന്നു. അധികാര വികേന്ദ്രീകരണമുണ്ടാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

മൂന്നായി വേണം ഭരണം

മൂന്നായി വേണം ഭരണം

നിയമനിര്‍മാണ സഭ, നിര്‍വഹണ വിഭാഗം, ജുഡീഷ്യറി എന്നിങ്ങനെ മൂന്നായി വേണം ഭരണം നടത്താനെന്ന് വാദിച്ചിരുന്ന വ്യക്തിയാണ് തലാല്‍. സൗദി രാജകുടുംബം ഇതുവരെ പുലര്‍ത്തിപ്പോന്ന ഭരണരീതിക്ക് വിരുദ്ധമായ അഭിപ്രായമായിരുന്നു തലാല്‍ എപ്പോഴും മുന്നോട്ട് വച്ചത്. അതുകൊണ്ടുതന്നെയാണ് അദ്ദേഹത്തെയും മക്കളെയും ഒതുക്കിയതെന്ന ആരോപണവുണ്ട്.

 ഉപാധി ഇങ്ങനെ

ഉപാധി ഇങ്ങനെ

അല്‍ വലീദ് ബിന്‍ തലാല്‍, ഖാലിദ് ബിന്‍ തലാല്‍, ഇരുവരുടെയും ചെറിയ സഹോദരന്‍ എന്നിവരെയാണ് സൗദി അഴിമതി വിരുദ്ധ വിഭാഗം അറസ്റ്റ് ചെയ്തിട്ടുള്ളത്. അറസ്റ്റിലായ മൂന്ന് മക്കളെയും വിട്ടയക്കണമെന്നാണ് തലാല്‍ രാജകുമാരന്റെ ആവശ്യം. അല്‍ വലീദ് ബിന്‍ തലാലിന്റെ ഉടമസ്ഥതയിലുള്ള കിംങ്ഡം ഹോള്‍ഡിങ് കമ്പനി സര്‍ക്കാരിന് കൈമാറണമെന്നാണ് കിരീടവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ മുന്നോട്ട് വച്ചിരിക്കുന്ന ഉപാധി.

ഖാലിദ് ദേഷ്യപ്പെട്ടു

ഖാലിദ് ദേഷ്യപ്പെട്ടു

ഉപാധി അംഗീകരിക്കാത്തതിനാല്‍ അല്‍ വലീദ് ബിന്‍ തലാലിനെ മോചിപ്പിക്കില്ലെന്നാണ് വിവരങ്ങള്‍. ഈ വിഷയത്തില്‍ ചര്‍ച്ചയില്‍ പങ്കെടുത്ത സഹോദരന്‍ ഖാലിദ് ദേഷ്യപ്പെട്ട് സംസാരിച്ചതോടെയാണ് അദ്ദേഹത്തെയും അറസ്റ്റ് ചെയ്തത്രെ. രാജകുടുംബത്തിലെ മറ്റുള്ളവരെ ഒതുക്കാനുള്ള നീക്കത്തിന്റെ ഭാഗമായാണ് ഈ അറസ്‌റ്റെന്ന് ആരോപണമുണ്ട്.

English summary
Father of Alwaleed bin Talal has been on hunger strike since 10 November to protest Mohammed bin Salman's arrest campaign
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X