സ്വദേശിവൽക്കരണം ഫലം കണ്ടു: സൌദി പുതുതായി തൊഴിൽ നൽകിയത് രണ്ടര ലക്ഷം പേർക്ക്
റിയാദ്: സൌദി അറേബ്യയിൽ സ്വദേശിവൽക്കരണം ഫലം കാണുന്നു. രാജ്യത്ത് ഈ വര്‍ഷം നാല് ലക്ഷത്തിലധികം സ്വദേശികള്‍ക്ക് ജോലി നല്‍കിയതായാണ് മാനവ വിഭവശേഷി മന്ത്രാലയത്തിൽ നിന്നുള്ള അറിയിപ്പ്. റെക്കോർഡ് തൊഴിൽ നിയമനമാണ് 2021 ജനുവരി മുതല്‍ മെയ് വരെയുള്ള കാലയളവിൽ രാജ്യത്ത് നടന്നിട്ടുള്ളത്. സൌദി സ്വദേശിവത്കരണവുമായി മുന്നോട്ടുപോയതും മറ്റ് മറ്റ് രാജ്യങ്ങളിൽ നിന്ന് സൌദിയെ ആശ്രയിക്കുന്ന വിദേശികൾ വ്യാപകമായി തിരിച്ചുപോയതുമാണ് തൊഴിൽ മന്ത്രാലയത്തിന്റെ നീക്കം വേഗത്തിലാക്കാൻ സഹായിച്ചിട്ടുള്ളത്.
കൂടാതെ വിദ്യാഭ്യാസവും തൊഴിലിനുള്ള പരിശീലനും രണ്ട് ലക്ഷത്തോളം വരുന്ന യുവതീ യുവാക്കളാണ് തങ്ങളുടെ അവസരത്തിനായി കാത്തിരിക്കുന്നത്. മാനവ വിഭവശേഷി സാമൂഹിക വികസന മന്ത്രി അഹമ്മദ് അല്‍രാജിയാണ് ഇത് സംബന്ധിച്ചുള്ള കണക്കുകൾ പുറത്തുവിട്ടിട്ടുള്ളത്. വിവരങ്ങള്‍ പുറത്ത് വിട്ടത്. അതേ സമയം സര്‍ക്കാര്‍ സ്വകാര്യ മേഖലയില്‍ 2021ൽ മാത്രം നാല് ലക്ഷത്തി ഇരുപതിനായിരം സ്വദേശികളെയാണ് വിവിധ ജോലികളിൽ നിയമിച്ചിട്ടുള്ളത്. ജനുവരി മുതല്‍ മെയ് അവസാനം വരെയുള്ള കണക്കുകളുടെ അടിസ്ഥാനത്തിലാണ് തൊഴിൽ മന്ത്രാലയം ഇക്കാര്യം വ്യക്തമാക്കിയിട്ടുള്ളത്.

ഇതിനെല്ലാം പുറമേ ഇതേ ഈ കാലയളവില്‍ തന്നെ രണ്ട് ലക്ഷം പുതിയ തൊഴിലന്വേഷകർ കൂടി രാജ്യത്തെ തൊഴില്‍ വിപണിയിലേക്കെത്തിയിട്ടുണ്ടെന്നും മന്ത്രി സാക്ഷ്യപ്പെടുത്തുന്നു. രാജ്യത്തെ വിവിധ ക്യാമ്പസുകളിൽ നിന്നും തൊഴിലധിഷ്ടിത സ്ഥാപനങ്ങളിൽ നിന്നും വിദ്യാഭ്യാസവും ആവശ്യമായ പരിശീലനവും പൂർത്തിയാക്കി പുറത്തിറങ്ങിയവരാണ് ഈ രണ്ടര രക്ഷം പേർ. സ്വദേശികളായ തൊഴിൽ അന്വേഷകരുടെ സേവനങ്ങള്‍ രാജ്യത്തിന്റെ സമ്പത്ത് ഘടനയെ ശക്തിപ്പെടുത്തുന്നതിനുള്ള സംഭാവനകള്‍ വര്‍ധിപ്പിക്കുമെന്നും മന്ത്രി പറഞ്ഞു. എൻജിനീയറിംഗ് രംഗത്ത് നടപ്പിലാക്കിയ സ്വദേശിവല്‍ക്കരണം വഴി 13000ലധികം സ്വദേശികള്‍ക്കാണ് ഇതിനകം പ്രയോജനം ലഭിച്ചിട്ടുള്ളത്.












Click it and Unblock the Notifications