ലോകത്തെ ഞെട്ടിച്ച് സൗദി അറേബ്യ; കുതിച്ചുയര്‍ന്നത് രണ്ടാംസ്ഥാനത്തേക്ക്!! പിന്നില്‍ വന്‍ കളികള്‍

  • Written By:
Subscribe to Oneindia Malayalam

ജിദ്ദ: അമേരിക്കയുള്‍പ്പെടെയുള്ള ലോകരാജ്യങ്ങളെ ഞെട്ടിച്ച് മുന്നേറ്റത്തിന് ഒരുങ്ങുകയാണ് സൗദി അറേബ്യ. വന്‍കിട പരിഷ്‌കാരങ്ങള്‍ കൊണ്ടുവന്ന് രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥയ്ക്ക് ഉത്തേജനം നല്‍കാന്‍ ശ്രമിക്കുന്ന സൗദിയുടെ കുതിപ്പ് സംബന്ധിച്ച് ലോകബാങ്ക് ആണ് റിപ്പോര്‍ട്ട് ചെയ്തത്. മുമ്പൊന്നുമില്ലാത്ത വിധമുള്ള വളര്‍ച്ചയാണ് സൗദിയുടെ കാര്യത്തില്‍ സംഭവിക്കുന്നതെന്ന് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.

ഫേസ്ബുക്ക് കാമുകനെ തേടി കണ്ണൂരിലെത്തി; പ്ലസ്ടുകാരി പിന്നെ ബെംഗളൂരുവിലേക്ക്, ഒടുവില്‍ സംഭവിച്ചത്...

പുതിയ വ്യവസായ സംരഭങ്ങള്‍ ആരംഭിക്കാന്‍ എളുപ്പത്തില്‍ സാധിക്കുന്ന രാജ്യമായി സൗദി അറേബ്യ മാറുന്നുവെന്ന് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. നിക്ഷേപകര്‍ക്ക് മറ്റു രാജ്യങ്ങളേക്കാള്‍ സൗദിയുടെ കാര്യത്തില്‍ ആത്മവിശ്വാസം കൂടുതലാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഇതുകൊണ്ടുള്ള മെച്ചം സൗദി അറേബ്യയിലേക്ക് കൂടുതല്‍ നിക്ഷേപകര്‍ ആകര്‍ഷിക്കുമെന്നതാണ്. അതുവഴി തൊഴില്‍ സാധ്യതകളും വര്‍ധിക്കും.

സമ്പന്നരായ 20 രാജ്യങ്ങളില്‍

സമ്പന്നരായ 20 രാജ്യങ്ങളില്‍

ലോകത്തെ സമ്പന്നരായ 20 രാജ്യങ്ങളില്‍ നിക്ഷേപകര്‍ക്ക് വിശ്വാസമുള്ളവരില്‍ രണ്ടാംസ്ഥാനത്താണ് സൗദി. സൗദിയിലേക്ക് നിക്ഷേപകര്‍ക്ക് വരുന്നതിന് താല്‍പ്പര്യം ഏറുകയാണ്. ഇത് ഭാവിയില്‍ സൗദിക്ക് ഏറെ ഗുണം ചെയ്യും.

കാരണം എന്താണ്?

കാരണം എന്താണ്?

സൗദി അറേബ്യ നിരവധി സാമ്പത്തിക പരിഷ്‌കാരങ്ങള്‍ നടപ്പാക്കുകയാണ്. അതുതന്നെയാണ് രാജ്യത്തേക്ക് വിദേശ നിക്ഷേകരെ ആകര്‍ഷിക്കുന്നത്. ഇതിന്റെ ഫലം സമീപഭാവിയില്‍ തന്നെ രാജ്യം അനുഭവിച്ചുതുടങ്ങും.

ആദ്യ 20ല്‍, സമ്പന്ന രാജ്യങ്ങളില്‍ രണ്ട്

ആദ്യ 20ല്‍, സമ്പന്ന രാജ്യങ്ങളില്‍ രണ്ട്

വ്യവസായ സൗഹൃദ രാജ്യങ്ങളുടെ പട്ടികയില്‍ ആദ്യ 20ല്‍ സൗദിയും ഇടംപിടിച്ചിട്ടുണ്ട്. വന്‍ സാമ്പത്തിക ശക്തികളായ ജി 20 രാജ്യങ്ങളില്‍ സൗദിയാണ് ഇപ്പോള്‍ രണ്ടാംസ്ഥാനത്തുള്ളതെന്നും ലോകബാങ്ക് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.

മറ്റുള്ളവരേക്കാള്‍ ബഹുദൂരം

മറ്റുള്ളവരേക്കാള്‍ ബഹുദൂരം

ജി20 രാജ്യങ്ങളില്‍ മറ്റ് 18 രാജ്യങ്ങള്‍ക്കും അടുത്ത വര്‍ഷം സൗദിയുടെ അത്ര വളര്‍ച്ചയ്ക്ക് സാധ്യത കുറവാണ്. അടുത്ത വര്‍ഷം ഏറ്റവും കൂടുതല്‍ നിക്ഷേപം വരാന്‍ സാധ്യതയും സൗദിക്കാണ്. അടുത്തിടെ രാജ്യത്ത് നടപ്പാക്കിയ പരിഷ്‌കാരങ്ങളാണ് നിക്ഷേപകരെ സൗദിയിലേക്ക് ആകര്‍ഷിക്കാന്‍ കാരണം.

ആറ് കാര്യങ്ങള്‍ പ്രധാനം

ആറ് കാര്യങ്ങള്‍ പ്രധാനം

അടുത്തിടെ തുടക്കംകുറിച്ച ആറ് കാര്യങ്ങളാണ് വ്യവസായങ്ങള്‍ തുടങ്ങാന്‍ സൗദി അറേബ്യ പ്രിയപ്പെട്ട ഭൂമിയായതിന് കാരണം. ചെറുനിക്ഷേപകരെ സൗദി പ്രോല്‍സാഹിപ്പിക്കുകയും സംരക്ഷണം നല്‍കുകയും ചെയ്യുന്നുണ്ട്. ഇതാണ് അതില്‍ പ്രധാനം. കരാറുകള്‍ നടപ്പാക്കുന്നതില്‍ സൗദി കൃത്യത പാലിക്കുന്നു. വിദേശരാജ്യവുമായി വേഗത്തില്‍ വ്യാപാര കരാറുകളുണ്ടാക്കുന്നതും സൗദിയുടെ മെച്ചമായി നിക്ഷേപകര്‍ കരുതുന്നു.

ഇപ്പോള്‍ 81 ദിവസം മതി

ഇപ്പോള്‍ 81 ദിവസം മതി

ചരക്കുകടത്തിന് സൗദിയില്‍ നടപടികള്‍ ലളിതമാണ്. ചരക്കുകള്‍ അതിര്‍ത്തി കടക്കുമ്പോള്‍ കടലാസ് ജോലികള്‍ കൂടുതലില്ല. കയറ്റുമതിയുമായി ബന്ധപ്പെട്ട നടപടിക്രമങ്ങള്‍ക്ക് സൗദിയില്‍ ഇപ്പോള്‍ 81 ദിവസം മതി. നേരത്തെ 90 ദിവസം വേണ്ടിയിരുന്നു. ഇറക്കുമതി നടപടികള്‍ക്ക് 131ല്‍ നിന്ന് 122 ദിവസമായി കുറയുകയും ചെയ്തിട്ടുണ്ടെന്ന് ലോകബാങ്ക് റിപ്പോര്‍ട്ടില്‍ പറയുന്നു.

സ്വകാര്യമേഖലയ്ക്ക് വേണ്ടി

സ്വകാര്യമേഖലയ്ക്ക് വേണ്ടി

ഇക്കഴിഞ്ഞ ഒരുവര്‍ഷത്തിനിടെ മാത്രം സൗദിയില്‍ ആറ് പരിഷ്‌കരണങ്ങളാണ് വ്യവസായ മേഖലയില്‍ വരുത്തിയത്. സ്വകാര്യമേഖലയ്ക്ക് സൗദി ഇപ്പോള്‍ കൂടുതല്‍ പ്രോല്‍സാഹനം നല്‍കുകയാണ്. എണ്ണ ഇതര മേഖലകളെ വളര്‍ത്താനും രാജ്യം തീരുമാനിച്ചിട്ടുണ്ട്.

ഇന്ത്യയും മോശമല്ല

ഇന്ത്യയും മോശമല്ല

അതേസമയം, വ്യവസായങ്ങള്‍ തുടങ്ങുന്നതിനുള്ള അനിയോജ്യമായ ഭൂമിയായി ഇന്ത്യയും മാറുകയാണ്. കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 30 പദവി ഉയര്‍ന്ന് 100ലെത്തിയിരിക്കുകയാണ് ഇന്ത്യ. ദക്ഷിണേഷ്യന്‍ കാര്യങ്ങള്‍ക്കുള്ള ലോകബാങ്ക് വൈസ് പ്രസിഡന്റ് അന്നട്ട് ഡിക്സണ്‍ ആണ് ഇക്കാര്യം വിശദീകരിച്ചത്.

ഒട്ടേറെ പരിഷ്‌കാരങ്ങള്‍

ഒട്ടേറെ പരിഷ്‌കാരങ്ങള്‍

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തില്‍ കേന്ദ്രസര്‍ക്കാര്‍ അടുത്തിടെ നടപ്പാക്കിയ ഒട്ടേറെ പരിഷ്‌കാരങ്ങളാണ് നിക്ഷേപകരെ ഇന്ത്യയിലേക്ക് ആകര്‍ഷിപ്പിക്കാന്‍ വഴിയൊരുക്കുന്നതെന്ന് റിപ്പോര്‍ട്ടില്‍ സൂചിപ്പിക്കുന്നു. ദക്ഷിണേഷ്യന്‍ രാജ്യങ്ങളില്‍ ഇത്രയേറെ മുന്നേറ്റം ഒരുവര്‍ഷത്തിനിടെ ഉണ്ടായ രാജ്യം ഇന്ത്യ മാത്രമാണ്. ബ്രിക്സ് രാജ്യങ്ങളിലും വന്‍മുന്നേറ്റം നടത്തിയത് ഇന്ത്യ തന്നെ. പ്രധാനമമന്ത്രി രാജ്യത്തെ പിന്നോട്ടടിക്കുന്നുവെന്ന് പ്രതിപക്ഷം ആരോപിക്കുന്നതിനിടെയാണ് ലോകബാങ്ക് റിപ്പോര്‍ട്ട് വന്നിരിക്കുന്നത്.

കഴിഞ്ഞ വര്‍ഷങ്ങളില്‍

കഴിഞ്ഞ വര്‍ഷങ്ങളില്‍

വ്യവസായ അനുകൂല രാഷ്ടങ്ങളുടെ പട്ടികയില്‍ 2015ല്‍ ഇന്ത്യയുടെ സ്ഥാനം 142 ആയിരുന്നു. തൊട്ടടുത്ത വര്‍ഷം ഇത് 131 ഉം നടപ്പുവര്‍ഷം 130 ഉം ആയി. ഇപ്പോഴിതാ 2018ലെ പുതിയ കണക്കില്‍ 100 ാം സ്ഥാനത്തേക്ക് കുതിച്ചിരിക്കുന്നു. പട്ടികയില്‍ ആദ്യം ഇടംപിടിച്ചിരിക്കുന്ന രാജ്യം ന്യൂസിലാന്റ് ആണ്. തൊട്ടുപിന്നില്‍ സിംഗപ്പൂരും ഡെന്‍മാര്‍ക്കും. ദക്ഷിണ കൊറിയ, ഹോങ്കോങ്, അമേരിക്ക, ബ്രിട്ടന്‍, നോര്‍വെ, ജോര്‍ജിയ, സ്വീഡന്‍ എന്നിങ്ങനെ പോകുന്ന പട്ടികയിലെ നാലാം സ്ഥാനം മുതലുള്ളവര്‍.

English summary
Saudi Arabia ranks 2nd in world’s high-income countries for business reforms for 2018

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്