സൗദി കോടീശ്വരന്‍ പാപ്പരായി; ബിന്‍ തലാല്‍ ആസ്തികള്‍ വിറ്റഴിക്കുന്നു, ഞെട്ടലോടെ വ്യവസായ ലോകം

  • Written By:
Subscribe to Oneindia Malayalam

റിയാദ്: സൗദി അറേബ്യയില്‍ അഴിമതി വിരുദ്ധ സമിതി അറസ്റ്റ് ചെയ്ത ലോക കോടീശ്വരന്‍മാരില്‍ ഒരാളായ അല്‍വലീദ് ബിന്‍ തലാല്‍ രാജകുമാരന്‍ കടുത്ത നടപടികള്‍ സ്വീകരിക്കുന്നു. ഇദ്ദേഹത്തിന്റെ ആസ്തികള്‍ വിറ്റഴിക്കുന്നുവെന്നാണ് റിപ്പോര്‍ട്ട്. ആഗോള വ്യവസായി സമൂഹത്തിന് കനത്ത ആഘാതമുണ്ടാക്കുന്ന വിവരമാണ് പുറത്തുവന്നിരിക്കുന്നത്.

ആഗോള തലത്തില്‍ നിരവധി വന്‍കിട കമ്പനികളില്‍ ഓഹരിയുള്ള വ്യക്തിയാണ് ബിന്‍ തലാല്‍ രാജകുമാരന്‍. സൗദിയിലെ അതിസമ്പന്നനായ ഇദ്ദേഹം ലോക ധനികരില്‍ പത്താമനാണ്. ട്വിറ്റര്‍, ആപ്പിള്‍, സിറ്റി ഗ്രൂപ്പ് തുടങ്ങി നിരവധി അന്താരാഷ്ട്ര കമ്പനികളുടെ വലിയൊരു ഭാഗം ഓഹരികള്‍ ബിന്‍ തലാലിന്റേതാണ്. എന്തുകൊണ്ടാണ് അദ്ദേഹം ഓഹരികള്‍ വിറ്റഴിക്കുന്നത്, ആസ്തികള്‍ ഒഴിവാക്കുന്നത്. റിപ്പോര്‍ട്ടിലെ വിശദീകരണങ്ങള്‍ ഇങ്ങനെ.

രണ്ട് ആഡംബര ഹോട്ടലുകള്‍

രണ്ട് ആഡംബര ഹോട്ടലുകള്‍

ലബനാനിലെ രണ്ട് ആഡംബര ഹോട്ടലുകള്‍ വില്‍ക്കാന്‍ ബിന്‍ തലാല്‍ തീരുമാനിച്ചിട്ടുണ്ട്്. സൗദിയില്‍ അഴിമതിയുടെ പേരില്‍ അറസ്റ്റിലായ ശേഷമാണ് ഇതുസംബന്ധിച്ച തീരുമാനം അദ്ദേഹം എടുത്തതത്രെ. പക്ഷേ, പുറംലോകവുമായി ബന്ധപ്പെടാന്‍ ഇദ്ദേഹത്തിന് അവസരം ഇല്ലാതിരിക്കെ എങ്ങനെ ഈ തീരുമാനങ്ങള്‍ എടുക്കുന്നു എന്ന ചോദ്യം ബാക്കിയാണ്. ബിന്‍ തലാല്‍ ഉള്‍പ്പെടെ 11 രാജകുമാരന്‍മാരെയാണ് സൗദിയില്‍ അറസ്റ്റ് ചെയ്തത്. കൂടാതെ നാല് മന്ത്രിമാരെ പുറത്താക്കുകയും ചെയ്തു.

ബാങ്ക് നടപടികള്‍

ബാങ്ക് നടപടികള്‍

ലബ്‌നന്‍ തലസ്ഥാനമായ ബെയ്‌റൂത്തിലെ രണ്ട് ആഡംബര ഹോട്ടലുകളാണ് ബിന്‍ തലാല്‍ വില്‍ക്കുന്നത്. ഫോണ്‍ സീസണ്‍സ്, മൂവെന്‍പിക്ക് എന്നീ ഹോട്ടലുകളാണ് വില്‍ക്കുക. ഇത് വില്‍ക്കുന്ന കാര്യം ബാങ്ക് നടപടികളെ ഉദ്ധരിച്ച് ലബനീസ് പത്രമായ ഡെയ്‌ലി സ്റ്റാര്‍ ആണ് റിപ്പോര്‍ട്ട് ചെയ്തത്.

മറ്റു ആസ്തികളും

മറ്റു ആസ്തികളും

ഒരുമാസത്തിനകം ഹോട്ടലുകള്‍ വിറ്റുപോകുമെന്നാണ് ബാങ്ക് അധികൃതകര്‍ കരുതുന്നത്. വില്‍പ്പനയുടെ വിശദീകരണങ്ങള്‍ ഔദ്യോഗികമായി അറിയിക്കുമെന്ന് ബാങ്ക് അധികൃതര്‍ അറിയിച്ചിട്ടുണ്ട്. ലോകത്തിന്റെ പല ഭാഗങ്ങളിലും വന്‍ വ്യവസായ സ്ഥാപനങ്ങളുള്ള വ്യക്തിയാണ് ബിന്‍ തലാല്‍ രാജകുമാരന്‍. ഇദ്ദേഹത്തിന്റെ ആസ്തികള്‍ പലതും വിറ്റഴിക്കാന്‍ തുടങ്ങിയിട്ടുണ്ട്.

മര്‍ഡോകിന്റെ കമ്പനിയിലെ ഓഹരിയും

മര്‍ഡോകിന്റെ കമ്പനിയിലെ ഓഹരിയും

മാധ്യമ ഭീമന്‍ റൂപ്പര്‍ട്ട് മര്‍ഡോകിന്റെ കമ്പനികളിലും ബിന്‍ തലാലിന് ഓഹരികളുണ്ട്. മര്‍ഡോകിന്റെ ന്യൂസ് കോര്‍പ്പിന്റെ ഭാഗമായുള്ള 21ാം സെന്‍ച്യുറി ഫോക്‌സിലുള്ള ഓഹരിയാണ് ബിന്‍ തലാല്‍ വിറ്റഴിക്കുക. അഞ്ച് ശതമാനം ഓഹരി വിറ്റഴിക്കുന്നത് സംബന്ധിച്ച് പ്രഖ്യാപനം വന്നുകഴിഞ്ഞു. എന്താണ് ബിന്‍ തലാലിന്റെ തീരുമാനങ്ങള്‍ക്ക് പിന്നിലെന്ന് വ്യക്തമല്ല.

 നിക്ഷേപം നടത്തിയത് ഇതുവഴി

നിക്ഷേപം നടത്തിയത് ഇതുവഴി

ബിന്‍തലാലിന്റെ ഉടമസ്ഥതയിലുള്ളതാണ് സൗദി അറേബ്യയിലെ കിങ്ഡം ഹോള്‍ഡിങ് കമ്പനി. ഈ കമ്പനിയാണ് ലോകത്തെ വിവിധ വന്‍കിട വ്യവസായ മേഖലകളിലും കമ്പനികളിലും നിക്ഷേപം നടത്തിയിട്ടുള്ളത്. 21ാം സെന്‍ച്യുറി ഫോക്‌സിലും നിക്ഷേപം നടത്തിയത് കിങ്ഡം ഹോള്‍ഡിങ് കമ്പനിയാണ്.

ആസ്തികള്‍ പിടിച്ചെടുക്കും

ആസ്തികള്‍ പിടിച്ചെടുക്കും

ലണ്ടനിലെ സാവോയ് ഹോട്ടലിന്റെ ഉടമസ്ഥതയും കിങ്ഡം ഹോള്‍ഡിങ് കമ്പനിക്കാണ്. ഈ ഹോട്ടലും വില്‍ക്കാന്‍ തീരുമാനിച്ചുവെന്ന റിപ്പോര്‍ട്ടുകളും പുറത്തുവരുന്നുണ്ട്. അഴിമതിയുടെ പേരില്‍ അറസ്റ്റിലായ എല്ലാ രാജകുമാരന്‍മാരുടെയും മന്ത്രിമാരുടെയും ആസ്തികള്‍ പിടിച്ചെടുക്കുമെന്ന് സൗദി ഭരണകൂടം വ്യക്തമാക്കിയിരുന്നു. ഇതിന്റെ ഭാഗമായാണോ ഓഹരികള്‍ വിറ്റ് കാലിയാക്കുന്നതെന്ന് വ്യക്തമല്ല.

സൗദി ഭരണകൂടം പറയുന്നത്

സൗദി ഭരണകൂടം പറയുന്നത്

അഴിമതിയിലൂടെ സമ്പാദിച്ചുവെന്ന് വ്യക്തമായി ബോധ്യപ്പെട്ടാല്‍ ബന്ധപ്പെട്ട ആസ്തികള്‍ സര്‍ക്കാര്‍ ഏറ്റെടുക്കുമെന്നാണ് സൗദി വാര്‍ത്താ വിതരണ മന്ത്രാലയം അറിയിച്ചത്. അറസ്റ്റിലായ പ്രമുഖര്‍ റിയാദിലെ റിറ്റ്‌സ് കാള്‍ട്ടണ്‍ ഹോട്ടലിലായിരുന്നു. ഇതില്‍ ചിലരെ രാജാവിന്റെ കൊട്ടാരത്തിലേക്ക് മാറ്റിയിട്ടുണ്ട്.

ബിന്‍ തലാല്‍ വ്യത്യസ്തന്‍

ബിന്‍ തലാല്‍ വ്യത്യസ്തന്‍

സൗദിയുടെ പാരമ്പര്യ രീതികളില്‍ നിന്ന് വ്യത്യസ്തമായി ചിന്തിക്കുന്ന വ്യക്തിയായിരുന്നു ബിന്‍ തലാല്‍ രാജകുമാരന്‍. സ്ത്രീകള്‍ക്ക് സൗദിയിലുള്ള നിയന്ത്രണത്തില്‍ ഇളവ് വരുത്തണമെന്ന് അദ്ദേഹം നേരത്തെ അഭിപ്രായപ്പെട്ടിരുന്നു. ആഗോള ശതകോടീശ്വരന്‍മാരില്‍ പ്രമുഖനായ അല്‍വലീദ് ബിന്‍ തലാല്‍ രാജകുമാരന്‍ 1800 കോടി ഡോളര്‍ ആസ്തിയുള്ള വ്യക്തിയാണ്.

മോശക്കാരനല്ല

മോശക്കാരനല്ല

ട്വിറ്റര്‍, ആപ്പിള്‍, സിറ്റിഗ്രൂപ്പ്, ന്യൂസ് കോര്‍പ്പ് തുടങ്ങിയ ആഗോള കമ്പനികളിലെ വലിയൊരു ഓഹരി ഇദ്ദേഹത്തിന്റേതാണ്. ഫോര്‍ സീസണ്‍സ് ഹോട്ടല്‍ ശൃംഖലയും ഇദ്ദേഹത്തിന്റേതാണ്. ജനകീയ അറബിക് ചാനലുകളുടെ ഉടമസ്ഥരായ റൊട്ടാന ഗ്രൂപ്പിന്റെ സിംഹഭാഗം ഓഹരിയും ബിന്‍ തലാലിന്റേത് തന്നെ.

ഇരട്ട പൗരത്വം

ഇരട്ട പൗരത്വം

ലോകത്തെ ഏറ്റവും സ്വാധീനം ചെലുത്തിയ നൂറ് വ്യക്തികളില്‍ ഒരാളായി നേരത്തെ ടൈം മാഗസിന്‍ തിരഞ്ഞെടുത്ത വ്യക്തിയാണ് ബിന്‍ തലാല്‍ രാജകുമാരന്‍. ലബ്നാന്‍, സൗദി അറേബ്യ എന്നീ രാജ്യങ്ങളുടെ പൗരത്വമുള്ള വ്യക്തിയാണിദ്ദേഹം. ഇദ്ദേഹത്തിന്റെ അറസ്റ്റ് ആഗോള വ്യവസായ ലോകത്തിന് വന്‍ തിരിച്ചടിയാണ്. അറസ്റ്റ് ചെയ്യുക മാത്രമല്ല, ഇദ്ദേഹത്തിന്റെ എല്ലാ അക്കൗണ്ടുകളും മരവിപ്പിക്കുകയും ചെയ്തിട്ടുണ്ട്.

ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!

English summary
Saudi Arabia's Prince Al-Waleed 'puts two luxury Lebanese hotels up for sale

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്