കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സൗദിയില്‍ എഴുത്തുകാരന് നാല് വര്‍ഷം തടവ്; 15 വര്‍ഷത്തേയ്ക്ക് 'എഴുത്ത് വിലക്ക്'

Google Oneindia Malayalam News

റിയാദ്: സാമൂഹ്യ പരിഷ്‌കരണ പ്രവര്‍ത്തനങ്ങള്‍ക്ക് സ്വന്തം എഴുത്തിലൂടെ ആഹ്വാനം ചെയ്ത സൗദി എഴുത്തുകാരന് നാല് വര്‍ഷം തടവ് ശിക്ഷ വിധിച്ചു. അന്താരാഷ്ട്ര സമൂഹത്തിന്റെ എതിര്‍പ്പുകള്‍ വകവയ്ക്കാതെയാണ് സൗദിയുടെ തീരുമാനം.

സൗദിയില്‍ രാഷ്ട്രീയ മാറ്റങ്ങള്‍ അനിവാര്യമാണെന്ന് എഴുത്തിലൂടെ ആഹ്വാനം ചെയ്ത സുഹൈര്‍ കുത്ബിയ്ക്കാണ് നാല് വര്‍ഷത്തെ തടവുശിക്ഷ വിധിച്ചിരിയ്ക്കുന്നത്. എഴുത്തിന് 15 വര്‍ഷത്തെ വിലക്കും ഏര്‍പ്പെടുത്തിയിട്ടുണ്ട്.

Zuhair Kutbi

തടവ് ശിക്ഷയും എഴുത്ത് വിലക്കും മാത്രമല്ല ശിക്ഷകള്‍ എന്നാണ് റിപ്പോര്‍ട്ട്. തന്റെ പിതാവിന് പതിനായിരം റിയാല്‍ ( ഏതാണ്ട് 17 ലക്ഷം രൂപ) പിഴയും അഞ്ച് വര്‍ഷത്തേയ്ക്ക് യാത്രാ വിലക്കും ഏര്‍പ്പെടുത്തിയിട്ടുണ്ടെന്ന് കുത്ബിയുടെ മകന്‍ ജമീല്‍ സുഹൈര്‍ പറയുന്നു.

സൗദിയില്‍ വളര്‍ന്നുവരുന്ന അടിച്ചമര്‍ത്തലിന്റെ തെളിവാണ് ഇപ്പോഴത്തെ ശിക്ഷാവിധിയെന്നാണ് ഐക്യരാഷ്ട്രസഭ പ്രതിനിധി ഡേവിഡ് കയെ പ്രതികരിച്ചത്. സമാനമായ കുറ്റങ്ങള്‍ ആരോപിച്ച് ബ്ലോഗര്‍ ആയ റാഫി ബാദവിയേയും സോഷ്യല്‍ മീഡിയ ആക്ടിവിസ്റ്റ് ആയ മിഖ്‌ലിഫ് അല്‍ ഷമ്മാരിയേയും പലസ്തീന്‍ കവി അഷറവ് ഫയാദിനേയും സൗദി ജയിലിലടച്ചിട്ടുണ്ട്.

English summary
Zuhair Kutbi, a reformist who had called in his writings for political change in Saudi Arabia, “was sentenced to four years prison,” his lawyer said on Monday.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X