• search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

ഒടുക്കം സൗദിയില്‍ അത് സംഭവിച്ചു... അര നൂറ്റാണ്ടിന് ശേഷം; ഇനി വരുന്നത് അതിലും വലിയ മാറ്റങ്ങള്‍?

 • By Desk
cmsvideo
  മാറ്റങ്ങളുടെ പാതയിൽ സൗദി

  റിയാദ്: സൗദി അറേബ്യ മാറ്റത്തിന്റെ പാതയില്‍ ആണ്. എണ്ണ അധിഷ്ടിതമായ സമ്പദ് വ്യവസ്ഥ തന്നെ പൊളിച്ചെഴുതുകയാണ് അവര്‍. വിഷന്‍ 2030 എന്ന പേരില്‍ ഒരു വലിയ പദ്ധതി തന്നെ അവര്‍ക്ക് മുന്നിലുണ്ട്. കിരീടാവകാശിയായ മുഹമ്മദ് ബിന്‍ സല്‍മാന്റെ നേതൃത്വത്തിലാണ് രാജ്യം സമൂലമാറ്റത്തിലേക്ക് കുതിക്കുന്നത്.

  അങ്ങനെ, അമ്പത് വര്‍ഷത്തെ നീണ്ട ഇടവേളയ്ക്ക് ശേഷം അത് സൗദിയില്‍ സംഭവിച്ചിരിക്കുന്നു. ഒരു സ്ത്രീയ്ക്ക് ഡ്രൈവിങ് ലൈസന്‍സ് ലഭിച്ചു. ആദ്യഘട്ടത്തില്‍ 10 സ്ത്രീകള്‍ക്കാണ് ലൈസന്‍സ് നല്‍കുന്നത്.

  സ്ത്രീകള്‍ക്ക് ഡ്രൈവിങ്ങിനുള്ള വിലക്ക് നീക്കിക്കൊണ്ടുള്ള സല്‍മാന്‍ രാജിവിന്റെ പ്രഖ്യാപനം പുറത്ത്വരുന്നത് 2017 സെപ്തംബര്‍ മാസത്തില്‍ ആയിരുന്നു. ജൂണ്‍ 24 മുതല്‍ മുതല്‍ ആ ചരിത്ര വിലക്ക് ഇല്ലാതാകും. പിന്നെ 'വളയിട്ട കൈകള്‍' സൗദിയില്‍ വളയം പിടിച്ചുതുടങ്ങും.

  50 വര്‍ഷങ്ങള്‍ക്ക് മുമ്പ്

  50 വര്‍ഷങ്ങള്‍ക്ക് മുമ്പ്

  സൗദിയിലും മുമ്പ് സ്ത്രീകള്‍ വാഹനങ്ങള്‍ ഓടിച്ചിരുന്നു. എന്നാല്‍ വഹാബിസം ശക്തി പ്രാപിച്ചതിന് ശേഷം ആയിരുന്നു കടുത്ത വിലക്കുകള്‍ നിലവില്‍ വന്നത്. അന്ന് നിരോധിച്ചതായിരുന്നു സ്ത്രീകളുടെ ഡ്രൈവിങ് അവകാശം. അതിന് ശേഷം, ശക്തമായ പല പ്രക്ഷോഭങ്ങളും പ്രതിഷേധങ്ങളും ഉണ്ടായെങ്കിലും വിലക്ക് നീക്കിയിരുന്നില്ല.

  സ്ത്രീ ശാക്തീകരണം

  സ്ത്രീ ശാക്തീകരണം

  എന്നാല്‍, മുഹമ്മദ് ബിന്‍ സല്‍മാന്‍ കിരീടാവകാശിയായി പ്രഖ്യാപിക്കപ്പെട്ടതിനെ തുടര്‍ന്ന് രാജ്യത്ത് സമൂല മാറ്റങ്ങള്‍ ആണ് നടക്കുന്നത്. സ്ത്രീ ശാക്തീകരണത്തിന് പ്രാധാന്യം നല്‍കുന്ന വിഷന്‍ 2030 അംഗീകരിക്കപ്പെട്ടു. ഇതിന്റെ ഭാഗമായിട്ടാണ് സ്ത്രീകളുടെ ഡ്രൈവിങ് വിലക്ക് എടുത്ത് മാറ്റാന്‍ ഭരണകൂടം തയ്യാറായത്.

  ആദ്യ ലൈസന്‍സ്

  ആദ്യ ലൈസന്‍സ്

  അമ്പത് വര്‍ഷങ്ങള്‍ക്ക് ശേഷം സൗദി മോട്ടോര്‍ വാഹന വകുപ്പ് ഒരു സ്ത്രീയ്ക്ക് ആദ്യമായി ലൈസന്‍സ് നല്‍കിയത് കഴിഞ്ഞ ദിവസം ആയിരുന്നു. വിദേശ രാജ്യങ്ങളില്‍ നിന്ന് ഡ്രൈവിങ് ലൈസന്‍സ് സ്വന്തമാക്കിയവര്‍ക്കാണ് ഇപ്പോള്‍ രാജ്യത്ത് ലൈസന്‍സ് നല്‍കിയിട്ടുള്ളത്. ആദ്യ ഘട്ടത്തില്‍ പത്ത് പേര്‍ക്കാണ് ലൈസന്‍സ് നല്‍കിയത്.

  സ്വപ്‌നം സഫലമായി...

  സ്വപ്‌നം സഫലമായി...

  12 വര്‍ഷത്തെ ഡ്രൈവിങ് പരിചയം ഉണ്ടായിരുന്നു റെമ ജോദത്ത് എന്ന സൗദി വനിതയ്ക്ക്. എക്കോണമി ആന്റ് പ്ലാനിങ് മന്ത്രായലത്തിലെ ജീവനക്കാരിയാണ് ഇവര്‍. ലെബനനിലും സ്വിറ്റ്‌സര്‍ലന്റിലും അമേരിക്കയിലും എല്ലാം ഇവര്‍ വാഹനങ്ങള്‍ ഓടിച്ചിട്ടുണ്ട്. ഇപ്പോള്‍ സൗദി അറേബ്യന്‍ ലൈസന്‍സും റെമയ്ക്ക് സ്വന്തമായിരിക്കുന്നു. വര്‍ഷങ്ങളായുള്ള സ്വപ്‌നമാണ് സഫലമായത് എന്നായിരുന്നു റെമയുടെ പ്രതികരണം.

  തയ്യാറെടുപ്പുകള്‍ എല്ലാം പൂര്‍ത്തിയായി

  തയ്യാറെടുപ്പുകള്‍ എല്ലാം പൂര്‍ത്തിയായി

  ജൂണ്‍ 24 മുതല്‍ ആണ് രാജ്യത്ത് സ്ത്രീകളുടെ ഡ്രൈവിങ് വിലക്ക് അവസാനിക്കുന്നത്. അതിന് ശേഷം സ്ത്രീകള്‍ക്ക് സ്വതന്ത്രമായി വാഹനം ഓടിക്കാനുള്ള എല്ലാ തയ്യാറെടുപ്പുകളും പൂര്‍ത്തിയായിക്കഴിഞ്ഞു. രാജ്യത്തെ അഞ്ച് പ്രധാന നഗരങ്ങളില്‍ സ്ത്രീകള്‍ക്കായി ഡ്രൈവിങ് സ്‌കൂളുകളും തുടങ്ങിയിരുന്നു.

  അതിനിടയില്‍ വിവാദം

  അതിനിടയില്‍ വിവാദം

  ഡ്രൈവിങ് വിലക്ക് നീക്കുന്നതിന് ദിവസങ്ങള്‍ക്ക് മുമ്പേ മറ്റൊരു വിവാദത്തിനും സൗദി അറേബ്യ സാക്ഷ്യം വഹിച്ചിരുന്നു. സ്ത്രീകളുടെ ഡ്രൈവിങ് വിലക്കിനെതിരെ പ്രതിഷേധിച്ച സ്ത്രീ വിമോചന പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്ത് ജയിലില്‍ അടച്ചതായിരുന്നു സംഭവം. അന്താരാഷ്ട്ര തലത്തില്‍ തന്നെ ഇത് ഏറെ ചര്‍ച്ച ചെയ്യപ്പെട്ടു.

  രാജകുമാരിയുടെ വിവാദം

  രാജകുമാരിയുടെ വിവാദം

  ഡ്രൈവിങ് വിലക്ക് നീക്കുന്നതിനെ പ്രശംസിച്ചും, അത് ആഘോഷിച്ചും ദ വോഗ് മാഗസിന്റെ അറേബ്യന്‍ പതിപ്പ് പുറത്തിറക്കിയതും വിവാദത്തിന് വഴിവച്ചിരുന്നു. സൗദി രാജകുമാരി ഹയ്ഫ ബിന്ദ് അബ്ദുള്ള സൗദിനെ കവര്‍ ചിത്രമാക്കിയായിരുന്നു മാഗസിന്‍ പുറത്തിറക്കിയത്. രാജകുമാരി ഡ്രൈവിങ് സീറ്റില്‍ ഇരിക്കുന്നതായിരുന്നു ചിത്രം.

  അല്‍ ഖ്വായ്ദയുടെ ഭീഷണി

  അല്‍ ഖ്വായ്ദയുടെ ഭീഷണി

  ഇതിനിടെ സൗദിയിലെ പരിഷ്‌കാരങ്ങള്‍ക്കെതിരെ ഭീഷണി മുഴക്കി അല്‍ ഖ്വായ്ദയും രംഗത്ത് വന്നിരുന്നു. സ്ത്രീകളുടെ ഡ്രൈവിങ് വിലക്ക് എടുത്ത് മാറ്റുന്നത് മാത്രമായിരുന്നില്ല അല്‍ ഖ്വായ്ദയുടെ പ്രശ്‌നം. രാജ്യത്ത് സിനിമ തീയേറ്ററുകള്‍ക്ക് അനുമതി നല്‍കിയതും ഇവരെ ചൊടിപ്പിച്ചിരുന്നു.

  അബ്ദുള്ള രാജാവിന്റെ മകള്‍ വോഗിന്റെ 'കവര്‍ ഗേള്‍'... ഡ്രൈവിങ് സീറ്റില്‍!!! സൗദിയില്‍ വിവാദം പുകയുന്നു

  English summary
  Ten Saudi women made history on Monday when they were issued driving licences just weeks before the lifting of the ban on women driving in Saudi Arabia on June 24. The issuance of the licences means that for the first time in more than 50 years, women will be able to drive legally in Saudi Arabia.
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X
  We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Oneindia sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Oneindia website. However, you can change your cookie settings at any time. Learn more
  X