Get Updates
Get notified of breaking news, exclusive insights, and must-see stories!

കൂട്ടവധശിക്ഷ വന്‍ പ്രശ്‌നത്തിലേയ്ക്ക്; ഇറാനുമായി ഇനി നയതന്ത്രവും കച്ചവടവും ഇല്ലെന്ന് സൗദി

റിയാദ്: സൗദി അറേബ്യയില്‍ 47 ഭീകരര്‍ക്ക് കൂട്ട വധശിക്ഷ നടപ്പിലാക്കിയ സംഭവം അന്താരാഷ്ട്ര തലത്തില്‍ വലിയ വിവാദത്തിലേയ്ക്ക് നീങ്ങുന്നു. സൗദിയുടെ നടപടിയില്‍ ഇറാന്‍ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തിയിരുന്നു. മാത്രമല്ല, ഇറാനിലെം സൗദി എംബസ്സിയ്ക്ക് പ്രതിഷേധക്കാര്‍ തീയിടുകയും ചെയ്തു.

സംഭവങ്ങള്‍ ഇങ്ങനെ വികസിച്ചപ്പോള്‍ കര്‍ശന നടപടികളുമായാണ് സൗദി അറേബ്യ രംഗത്ത് വരുന്നത്. ഇക്കാര്യത്തില്‍ സൗദിയ്ക്ക് പിന്തുണയുമായി ബഹറിന്‍ അടക്കമുള്ള രാജ്യങ്ങളും ഉണ്ട്.

ഇറാനുമായുള്ള എല്ലാ നയതന്ത്ര ബന്ധങ്ങളും സൗദി ഉപേക്ഷിച്ചു. വ്യാപരകരാറുകള്‍ റദ്ദാക്കി. സൗദി പൗരന്മാര്‍ ആരും തന്നെ ഇാനിലേയ്ക്ക് യാത്ര ചെയ്യരുതെന്നും ഉത്തരവിറക്കി. ഇറാനിലേയ്ക്കുള്ള വിമാനങ്ങളെല്ലാം റദ്ദാക്കി

യാത്രാ വിലക്ക്

യാത്രാ വിലക്ക്

സൗദിയില്‍ നിന്ന് ഇറാനിലേയ്ക്കുള്ള എല്ലാ വിമാനങ്ങളും സര്‍ക്കാര്‍ റദ്ദാക്കി. സൗദി പൗരന്‍മാര്‍ ഇറാനിലേയ്ക്ക് യാത്ര ചെയ്യരുതെന്ന് ഉത്തരവ്.

നയതന്ത്ര ബന്ധം

നയതന്ത്ര ബന്ധം

ഇറാനുമായുള്ള നയതന്ത്രം ബന്ധം സൗദി അറേബ്യ വിച്ഛേദിച്ചു. ഇറാന്‍ ഉദ്യോഗസ്ഥര്‍ രണ്ട് ദിവസത്തിനകം രാജ്യം വിട്ടുപോകാനും ഉത്തരവായിട്ടുണ്ട്.

വ്യാപാര കരാറുകള്‍

വ്യാപാര കരാറുകള്‍

ഇറാനുമായുള്ള എല്ലാ വ്യാപാര കരാറുകളും റദ്ദ് ചെയ്തതായി സൗദി അധികൃതര്‍ അറിയിച്ചു.

ഇറാന്‍ നന്നാകണം

ഇറാന്‍ നന്നാകണം

ഇറാന്‍ ഒരു സധാരണ രാജ്യത്തെ പോലെ പ്രവര്‍ത്തിയ്ക്കണം എന്നാണ് സൗദി വിദേശകാര്യമന്ത്രി അദേല്‍ അല്‍ ജുബൈര്‍ പ്രതികരിച്ചത്.

ബഹറിനും യുഎഇയും

ബഹറിനും യുഎഇയും

ബഹറിനും യുഎഇയും അടക്കമുള്ള രാജ്യങ്ങള്‍ ഈ വിഷയത്തില്‍ സൗദിയ്ക്ക് പിന്തുണ പ്രഖ്യാപിച്ചുകഴിഞ്ഞു.

ഐക്യരാഷ്ട്രസഭ അപലപിച്ചു

ഐക്യരാഷ്ട്രസഭ അപലപിച്ചു

ഇറാനില്‍ സൗദി എംബസിയ്ക്ക് നേര്‍ക്കുന്ന ആക്രമണത്തെ ഐക്യരാഷ്ട്ര സഭ അപലപിച്ചു. വിഷയത്തില്‍ ഇറാന്‍ ഒറ്റപ്പെടുകയാണെന്നാണ് സൂചനകള്‍.

കനത്ത വില?

കനത്ത വില?

ഷിയ പുരോഹിതന്‍ ഉള്‍പ്പെടെ 47 പേരെ വധശിക്ഷയ്ക്ക് വിധേയരാക്കിയ സൗദി കനത്ത വില നല്‍കേണ്ടി വരും എന്നായിരുന്നു ഇറാന്റെ ഭീഷണി.

ഇറാന് വിലക്ക് വീഴുമോ?

ഇറാന് വിലക്ക് വീഴുമോ?

ഐക്യരാഷ്ട്രസഭ ഏര്‍പ്പെടുത്തിയ വിലക്കുകളില്‍ നിന്ന് അടുത്ത കാലത്താണ് ഇറാന്‍ മോചിതരായത്. പുതിയ നിലപാടുകള്‍ ഇറാന് മേല്‍ വീണ്ടും വിലക്കുകള്‍ സൃഷ്ടിയ്ക്കുമോ എന്നാണ് ലോകം സംശയിയ്ക്കുന്നത്.

ലൈക്ക് വണ്‍ഇന്ത്യ

ലൈക്ക് വണ്‍ഇന്ത്യ

വേറിട്ടൊരു വാര്‍ത്താ വായനാനുഭവത്തിന് മലയാളം വണ്‍ഇന്ത്യയുടെ ഫേസ് ബുക്ക് എക്കൗണ്ട് ലൈക്ക് ഇവിടെ ക്ലിക്ക് ചെയ്യൂ ഫോളോ ട്വിറ്റര്‍

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+