കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇന്ത്യയെ എണ്ണകേന്ദ്രമാക്കാന്‍ സൗദി; വന്‍ ലക്ഷ്യങ്ങള്‍, നിര്‍ണായക വെളിപ്പെടുത്തലുമായി സൗദി മന്ത്രി

Google Oneindia Malayalam News

റിയാദ്: സൗദി അറേബ്യ വ്യക്തമായ സാമ്പത്തിക ലക്ഷ്യത്തോടെ ഇന്ത്യയുമായി അടുക്കുന്നു. ഇരുരാജ്യങ്ങളും തമ്മിലുള്ള സഹകരണം കൂടുതല്‍ ശക്തമാക്കാന്‍ തീരുമാനിച്ചതിന് പിന്നാലെ സൗദിയുടെ ലക്ഷ്യങ്ങള്‍ സംബന്ധിച്ച വിവരങ്ങള്‍ പുറത്തുവന്നു. സൗദി വിദേശകാര്യ മന്ത്രി ആദില്‍ ബിന്‍ അഹമദ് അല്‍ ജുബൈര്‍ ആണ് ഇന്ത്യയില്‍ സൗദി നടപ്പാക്കാന്‍ ഉദ്ദേശിക്കുന്ന പദ്ധതികള്‍ വിശദമാക്കിയത്.

സൗദിക്ക് വന്‍ നേട്ടമുണ്ടാക്കുന്ന പദ്ധതിയാണ് ആവിഷ്‌കരിച്ചിരിക്കുന്നത്. എന്നാല്‍ ഇന്ത്യയ്ക്കും സാമ്പത്തിക രംഗത്ത് വന്‍ കുതിപ്പുണ്ടാക്കാന്‍ പര്യാപ്തമാകും ഈ പദ്ധതികള്‍. കോടികളുടെ നിക്ഷേപമാണ് സൗദി ഇന്ത്യയില്‍ ഇറക്കാന്‍ പോകുന്നത്. ഇന്ത്യയെ എണ്ണ കേന്ദ്രമാക്കി മാറ്റുകയാണ് ലക്ഷ്യമെന്ന് സൗദി മന്ത്രി പറയുന്നു...

റീജ്യണല്‍ ഹബ്ബായി മാറ്റും

റീജ്യണല്‍ ഹബ്ബായി മാറ്റും

എണ്ണവിതരണത്തിന്റെ റീജ്യണല്‍ ഹബ്ബായി ഇന്ത്യയെ മാറ്റാനാണ് സൗദി അറേബ്യ ഉദ്ദേശിക്കുന്നത്. ഏഷ്യയിലെ ആവശ്യങ്ങള്‍ക്കുള്ള എണ്ണ ഇന്ത്യയില്‍ എത്തിക്കാനും പിന്നീട് വിവിധ കേന്ദ്രങ്ങളിലേക്ക് വിതരണം ചെയ്യാനുമാണ് സൗദി ലക്ഷ്യമിടുന്നത്. ഇതിന് വേണ്ടി കോടികളുടെ നിക്ഷേപം ഇന്ത്യയില്‍ ഇറക്കാനും സൗദിക്ക് ഉദ്ദേശമുണ്ടെന്ന് വിദേശകാര്യമന്ത്രി ആദില്‍ പറയുന്നു.

കോടികളുടെ നിക്ഷേപം

കോടികളുടെ നിക്ഷേപം

ഇന്ത്യയില്‍ എണ്ണ സംഭരണ കേന്ദ്രവും എണ്ണ ശുദ്ധീകരണ കേന്ദ്രവുമെല്ലാം നിര്‍മിക്കുന്നതിനാണ് സൗദിയുടെ തീരുമാനം. ലോകത്തെ ഏറ്റവും വലിയ എണ്ണ കയറ്റുമതി രാജ്യമാണ് സൗദി. ഇന്ത്യയുടെ പെട്രോകെമിക്കല്‍ രംഗത്തെ അടിസ്ഥാന സൗകര്യമേഖലയില്‍ കോടികള്‍ നിക്ഷേപിക്കാനും സൗദിക്ക് ആലോചനയുണ്ട്.

അതിവേഗം വളരുന്ന ശക്തി

അതിവേഗം വളരുന്ന ശക്തി

സൗദി കിരീടവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ അടുത്തിടെ ഇന്ത്യ സന്ദര്‍ശിച്ചിരുന്നു. ഈ വേളയില്‍ അദ്ദേഹത്തോടൊപ്പം വിദേശകാര്യ മന്ത്രി ആദില്‍ ബിന്‍ അഹ്മദുമുണ്ടായിരുന്നു. ഏഷ്യയില്‍ അതിവേഗം വളരുന്ന സാമ്പത്തിക ശക്തിയാണ് ഇന്ത്യ എന്ന് അദ്ദേഹം പറയുന്നു. അതുകൊണ്ടുതന്നെയാണ് ഇന്ത്യയെ സൗദി നോട്ടമിടുന്നതും.

 മഹാരാഷ്ട്രയില്‍ എണ്ണ ശുദ്ധീകരണ കേന്ദ്രം

മഹാരാഷ്ട്രയില്‍ എണ്ണ ശുദ്ധീകരണ കേന്ദ്രം

ഇന്ത്യയിലെ അടിസ്ഥാന സൗകര്യ മേഖലയില്‍ കൂടുതല്‍ നിക്ഷേപമിറക്കാനാണ് സൗദിയുടെ തീരമാനം. ഇന്ത്യയില്‍ നിന്ന് എണ്ണ കയറ്റുമതി ചെയ്യാനും ഇറക്കുമതി ചെയ്യാനുമുള്ള സൗകര്യങ്ങളാണ് ഒരുക്കുക. മഹാരാഷ്ട്രയില്‍ എണ്ണ ശുദ്ധീകരണ ശാല സൗദി അരംകോയുടെ സഹകരണത്തോടെ നിര്‍മിക്കും.

ലോകത്തെ ഏറ്റവും വലിയ കേന്ദ്രം

ലോകത്തെ ഏറ്റവും വലിയ കേന്ദ്രം

മഹാരാഷ്ട്രയില്‍ ലക്ഷ്യമിടുന്ന എണ്ണ ശുദ്ധീകരണ ശാലയ്ക്ക് 4400 കോടി ഡോളര്‍ ചെലവ് വരുമെന്നാണ് പ്രതീക്ഷിക്കുന്നത്. നടപ്പായി കഴിഞ്ഞാല്‍ ലോകത്തെ ഏറ്റവും സുരക്ഷിതമേറിയ എണ്ണ ശുദ്ധീകരണ ശാലയാകും മഹാരാഷ്ട്രയിലേത് എന്നും ആദില്‍ ബിന്‍ അഹ്മദ് കൂട്ടിച്ചേര്‍ത്തു.

മറ്റു രാജ്യങ്ങള്‍ക്കില്ലാത്തത്

മറ്റു രാജ്യങ്ങള്‍ക്കില്ലാത്തത്

ഇന്ത്യ അതിവേഗം വളരുന്ന രാജ്യമാണ്. സാമ്പത്തിക സുസ്ഥിരതയും ഇന്ത്യയ്ക്ക് കൈമുതലായുണ്ട്. ഇതാണ് സൗദി ഇന്ത്യയിലേക്ക് തിരിയാന്‍ കാരണം. ഏഷ്യയിലെ മറ്റു രാജ്യങ്ങള്‍ക്കൊന്നും അവകാശപ്പെടാനില്ലാത്തതാണ് സുസ്ഥിര സമ്പദ് വ്യവസ്ഥ.

ചൈനയും പാകിസ്താനും

ചൈനയും പാകിസ്താനും

പാകിസ്താന്‍, ചൈന എന്നീ രാജ്യങ്ങളും സൗദി കിരീടവകാശി അടുത്തിടെ സന്ദര്‍ശിച്ചിരുന്നു. ഇരുരാജ്യങ്ങളുമായും കോടികളുടെ നിക്ഷേപവും കരാറുകളും സൗദി തയ്യാറാക്കിയിട്ടുണ്ട്. എന്നാല്‍ പാകിസ്താനില്‍ സുസ്ഥിര സമ്പദ് വ്യവസ്ഥയില്ലാത്തത് സൗദിക്ക് ആശങ്കയുണ്ടാക്കുന്നു. ചൈനയിലാകട്ടെ വളര്‍ച്ച കുറയുകയും ചെയ്തിട്ടുണ്ട്.

ഇന്ത്യയ്ക്ക് എത്ര എണ്ണ നല്‍കാനും തയ്യാര്‍

ഇന്ത്യയ്ക്ക് എത്ര എണ്ണ നല്‍കാനും തയ്യാര്‍

ലോകത്ത് ഏറ്റവും കൂടുതല്‍ എണ്ണ ഉപയോഗിക്കുന്ന രാജ്യങ്ങളിലൊന്നാണ് ഇന്ത്യ. ഇന്ത്യയില്‍ നിന്ന് കൂടുതല്‍ എണ്ണ ആവശ്യം വരുന്നുണ്ടെന്ന് സൗദി മന്ത്രി പറയുന്നു. ഇന്ത്യയ്ക്ക് ആവശ്യമായ അത്രയും എണ്ണ നല്‍കാന്‍ സൗദി തയ്യാറാണെന്നും ആദില്‍ ബിന്‍ അഹ്മദ് കൂട്ടിച്ചേര്‍ത്തു.

ഇറാനും സൗദിയും തമ്മിലുള്ള വ്യത്യാസം

ഇറാനും സൗദിയും തമ്മിലുള്ള വ്യത്യാസം

ഇന്ത്യക്ക് കൂടുതല്‍ എണ്ണ സൗദി നല്‍കും. ഇറാനുമായുള്ള ബന്ധം പോലെ അല്ല സൗദിയുമായുള്ള ബന്ധം. കൊടുക്കല്‍ വാങ്ങല്‍ ബന്ധമാണ് ഇന്ത്യയും ഇറാനും തമ്മിലുള്ളത്. എന്നാല്‍ തന്ത്രപരമായ രീതിയിലാണ് സൗദിയുമായുള്ള ഇന്ത്യയുടെ ബന്ധം. ഭാവിയിലെ വികസനം കൂടി സൗദി ബന്ധത്തിലൂടെ ഇന്ത്യയ്ക്ക് കൈവരുമെന്നും സൗദി മന്ത്രി പറഞ്ഞു.

രണ്ടുരാജ്യങ്ങളില്‍ നിന്ന് കൂടുതല്‍ എണ്ണ

രണ്ടുരാജ്യങ്ങളില്‍ നിന്ന് കൂടുതല്‍ എണ്ണ

സൗദിയില്‍ നിന്നും യുഎഇയില്‍ നിന്നും കൂടുതല്‍ എണ്ണ ഇറക്കുമതി ചെയ്യാന്‍ ഇന്ത്യ ആലോചിക്കുന്നുണ്ട്. ഇറാനില്‍ നിന്ന് എണ്ണ ഇറക്കുന്നതിന് അമേരിക്കയുടെ നിയന്ത്രണമുണ്ട്. ഇന്ത്യയ്ക്ക് ആറു മാസത്തേക്ക് നിയന്ത്രണങ്ങളില്‍ ഇളവ് പ്രഖ്യാപിച്ചിരിക്കുകയാണ് അമേരിക്ക. സമയപരിധി കഴിഞ്ഞാല്‍ വീണ്ടും നിയന്ത്രണം വന്നേക്കും.

 ഇറാനില്‍ നിന്ന് കുറച്ചേക്കും

ഇറാനില്‍ നിന്ന് കുറച്ചേക്കും

ഈ സാഹചര്യത്തിലാണ് സൗദിയില്‍ നിന്നും യുഎഇയില്‍ നിന്നും കൂടുതല്‍ എണ്ണ ഇറക്കുമതി ചെയ്യാന്‍ ഇന്ത്യ ആലോചിക്കുന്നത്. സ്വാഭാവികമായും ഇറാനില്‍ നിന്നുള്ള ഇറക്കുമതി കുറയുകയും ചെയ്യും. ഇറാനെ സാമ്പത്തികമായി ഒതുക്കുക എന്നത് അമേരിക്കയുടെയും സൗദിയുടെയും ലക്ഷ്യവുമാണ്.

 സൗദിയുമായുള്ള ഇടപാട്

സൗദിയുമായുള്ള ഇടപാട്

ഇന്ത്യയുടെ ഊര്‍ജരംഗത്ത് സൗദിയുടെ സാന്നിധ്യം ശക്തമാണ്. ഇന്ത്യക്ക് ആവശ്യമുള്ളതില്‍ 17 ശതമാനം ക്രൂഡ് ഓയില്‍ ഇറക്കുന്നത് സൗദിയില്‍ നിന്നാണ്. പ്രകൃതി വാതകത്തിന്റെ 32 ശതമാനവും സൗദിയില്‍ നിന്ന് വാങ്ങുന്നു. കഴിഞ്ഞ കുറച്ചു വര്‍ഷങ്ങളായി ഈ രംഗത്ത് സൗദിയും ഇന്ത്യയും സഹകരണം വര്‍ധിപ്പിച്ചിരിക്കുകയാണ്.

English summary
Saudi Arabia to make India regional hub for oil supply: Saudi FM
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X