ചരിത്ര കേന്ദ്രങ്ങളിലേക്ക് വിനോദസഞ്ചാരികളെ ആകര്‍ഷിക്കാനൊരുങ്ങി സൗദി

  • Posted By:
Subscribe to Oneindia Malayalam

ലണ്ടന്‍: മുഹമ്മദ് നബിയുടെ കാലഘട്ടത്തിനു മുമ്പും ശേഷവുമുള്ള സമ്പന്നമായ ചരിത്ര-സാംസ്‌കാരിക ശേഷിപ്പുകളെ വിനോദസഞ്ചാര കേന്ദ്രങ്ങളായി പ്രവര്‍ത്തിപ്പിക്കാനുള്ള തയ്യാറെടുപ്പിലാണ് സൗദി. മറ്റേത് രാജ്യത്തെക്കാളും ഇസ്ലാം മതവുമായി ബന്ധപ്പെട്ട പുണ്യസ്ഥലങ്ങളും ചരിത്രപ്രധാനമായ കേന്ദ്രങ്ങളും പാരമ്പര്യവും ധാരാളമുള്ള സൗദി, ഇതാദ്യമായാണ് ഇവയുടെ വിനോദസഞ്ചാര സാധ്യതകള്‍ ഉപയോഗപ്പെടുത്താനൊരുങ്ങുന്നത്.

മോദിയുടെ സന്ദർശനം ഏറ്റൂ; നോട്ടു നിരോധനത്തിനെതിരെയുള്ള പ്രതിഷേധം വേണ്ട, കളംമാറി ഡിഎംകെ

വിനോദസഞ്ചാരികളെ ആകര്‍ഷിക്കുന്ന കാര്യത്തില്‍ ദുബയ്, മലേഷ്യ, തുര്‍ക്കി തുടങ്ങിയ രാജ്യങ്ങളെ കടത്തിവെട്ടാനാണ് സൗദിയുടെ ശ്രമമെന്ന് സൗദി കമ്മീഷന്‍ ഫോര്‍ ടൂറിസം ആന്റ് നാഷനല്‍ ഹെറിറ്റേജ് വക്താവ് പറഞ്ഞു. ചെങ്കടല്‍ തീരത്ത് കോടികള്‍ മുടക്കി നിര്‍മിക്കുന്ന പുതിയ മെഗാ സിറ്റി നിലവില്‍ വരുന്നതോടെ ഇത് സാധ്യമാകുമെന്നാണ് സൗദിയുടെ പ്രതീക്ഷ. ഓരോ വര്‍ഷവും ഹജ്ജിനും ഉംറയ്ക്കുമെത്തുന്ന തീര്‍ത്ഥാടക ലക്ഷങ്ങളെ ടൂറിസ്റ്റ് കേന്ദ്രങ്ങളിലേക്ക് ആകര്‍ഷിക്കാനും സൗദിക്ക് പദ്ധതിയുണ്ട്. തീര്‍ഥാടകരെ ആകര്‍ഷിക്കാന്‍ പുതിയ കേന്ദ്രങ്ങള്‍ നിര്‍മിക്കുക, പ്രവാചകന്റെയും മറ്റും ചരിത്രവുമായി ബന്ധപ്പെട്ട സ്ഥലങ്ങള്‍, കെട്ടിടങ്ങള്‍ തുടങ്ങിയവ വിനോദസഞ്ചാരികളെ ആകര്‍ഷിക്കുന്ന വിധത്തില്‍ നവീകരിക്കുക തുടങ്ങിയ പദ്ധതികളും ഉടന്‍ ആരംഭിക്കും. യുനെസ്‌കോയുടെ അഞ്ച് പൈതൃക കേന്ദ്രങ്ങള്‍ ഇപ്പോള്‍ സൗദിയിലുണ്ട്. 2020ഓടെ ഇതിന്റെ എണ്ണം പത്താക്കി ഉയര്‍ത്താനാണ് പദ്ധതി.

 saudi-arabia-flag

'സൗദിയില്‍ നമുക്ക് എല്ലാമുണ്ട്. നമ്മുടെ ചരിത്രം വലിയ മുന്‍തൂക്കമാണ് നല്‍കുന്നത്. പ്രകൃതിഭംഗിയുള്ള നിരവധി പ്രദേശങ്ങള്‍ സൗദിയിലുണ്ട്. ഇസ്ലാമിന് മുമ്പും ശേഷവുമുള്ള സമ്പന്നമായ ചരിത്ര പാരമ്പര്യവും ഇവിടെയുണ്ട്'- സൗദി കമ്മീഷന്‍ ഫോര്‍ ടൂറിസം ആന്റ് നാഷനല്‍ ഹെറിറ്റേജ് വക്താവ് പറഞ്ഞു. ടൂറിസ്റ്റ് നയം ഉദാരീകരിക്കുന്നതിന്റെ ഭാഗമായി വിസ നിമയത്തില്‍ കാതലായ മാറ്റം വരുത്തുമെന്നും അദ്ദേഹം പറഞ്ഞു. ആറുമാസത്തിനകം പുതിയ ടൂറിസ്റ്റ് വിസകള്‍ ഇഷ്യൂ ചെയ്യാനുള്ള നീക്കം നടന്നുവരികയാണെന്നും അദ്ദേഹം അറിയിച്ചു. പെട്രോള്‍ കേന്ദ്രീകൃത സാമ്പത്തിക വ്യവസ്ഥയില്‍ നിന്ന് മാറി മറ്റ് മേഖലകളിലേക്ക് പ്രവേശിക്കാനുള്ള സൗദിയുടെ തീരുമാനത്തിന്റെ ഭാഗമായാണ് ടൂറിസം മേഖലയില്‍ പുതിയ സംരംഭങ്ങള്‍ തുടങ്ങാനുള്ള നീക്കം.

English summary
Saudi Arabia wants to be the top global destination for Muslim tourists by the end of the decade according to a top official

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്