കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സൗദിയിലെ പ്രവാസികൾ ബാഹുബലി 3 കാണാൻ രാജ്യം വിടേണ്ട..!! തിയറ്ററുകൾ തുറക്കും..! വരുന്നു സിനിമാവിപ്ലവം !

  • By അനാമിക
Google Oneindia Malayalam News

റിയാദ്: ഇന്ത്യയിലെ റിലീസിന് ഒരു ദിവസം മുൻപേ ബ്രഹ്മാണ്ഡചിത്രം ബാഹുബലി ഗൾഫിൽ റിലീസ് ചെയ്തെങ്കിലും സൌദിയിലെ പ്രവാസികൾക്ക് ചിത്രം കാണണമെങ്കിൽ രാജ്യം വിട്ട് ദുബായ് പോലുള്ളയിടത്ത് പോകേണ്ടി വരും. സൌദിയിൽ തിയറ്ററുകൾ ഇല്ല എന്നത് തന്നെ കാരണം. ബാഹുബലി ഇത്തവണ കാണാൻ പറ്റിയില്ലെങ്കിലും മൂന്നാം ഭാഗമോ നാലാം ഭാഗമോ വന്നാൽ ഒരു പക്ഷേ സൌദിയിൽ തന്നെയിരുന്ന് പ്രവാസികൾക്ക് സിനിമ കാണാം.

Read Also: ഒരു വര്‍ഷം കുറഞ്ഞത് പത്ത് അബോര്‍ഷന്‍..!! കഴിയുന്നത് സംവിധായകനൊപ്പം..!! അപവാദങ്ങളെക്കുറിച്ച് ഭാവന..!!

Read Also: മോദിയും പാക് പ്രധാനമന്ത്രി നവാസ് ഷെരീഫും തമ്മില്‍ രഹസ്യചര്‍ച്ച..!! സംഘം പാകിസ്താനിൽ..! ദുരൂഹം..!!

കാരണം വിഷന്‍ 2030ന്റെ ഭാഗമായി സൗദി അറേബ്യയില്‍ സിനിമാ തിയറ്ററുകള്‍ തിരിച്ചുകൊണ്ടുവരുന്നതിനെക്കുറിച്ച് ആലോചിക്കുന്നതായാണ് റിപ്പോര്‍ട്ട്. നിരോധിച്ച സിനിമാ തിയറ്ററുകള്‍ തുറക്കുമെന്നും ലോകനിലവാരമുള്ള ഓപ്പറ ഹൗസ് രാജ്യത്ത് നിര്‍മ്മിക്കുമെന്നും സര്‍ക്കാരിന്റെ വിനോദവിഭാഗം തലവനാണ് കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചത്. സൗദിയിലെ സിനിമാപ്രേമികള്‍ക്ക് ഏറെ പ്രതീക്ഷ നല്‍കുന്ന വാര്‍ത്തയാണിത്.

പൂട്ട് വീണ് സിനിമാക്കൊട്ടകകൾ

സിനിമ കാണുന്നത് പാപമാണെന്ന മുസ്ലിം മതവിശ്വാസത്തിന്റെ അടിസ്ഥാനത്തിലാണ് അരനൂറ്റാണ്ടുകള്‍ക്ക് മുന്‍പ് സൗദിയില്‍ സിനിമാതിയറ്ററുകള്‍ക്ക് പൂട്ടുവീണത്. 1970കളില്‍ ആണ് സൗദിയിലെ സിനിമാ തീയറ്ററുകള്‍ മതവിശ്വാസത്തിന്റെ പേരില്‍ അടച്ചുപൂട്ടിയത്.

മാറ്റം വരുന്നൂ

സിനിമയ്ക്ക് രാജ്യത്ത് നിരോധനമുണ്ടെങ്കിലും ഈ വര്‍ഷം സംഗീതപരിപാടികള്‍ സംഘടിപ്പിക്കാനുള്ള ശ്രമങ്ങള്‍ക്ക് നേരെ വരെ മതപുരോഹിതര്‍ നെറ്റി ചുളിക്കുന്ന സ്ഥിതിയാണുള്ളത്. എന്നാല്‍ സര്‍ക്കാര്‍ പ്രതിനിധികളുടെ നീക്കങ്ങള്‍ സൗദിയില്‍ മാറ്റം ആഗ്രഹിക്കുന്നവര്‍ക്ക് ഏറെ പ്രതീക്ഷ പകരുന്നു.

വിഷന്‍ 2030 തലവര മാറ്റും

രാജ്യത്തെ സാംസ്‌ക്കാരിക അന്തരീക്ഷത്തിന് വലിയ മാറ്റങ്ങള്‍ വരുത്താന്‍ വിഷന്‍ 2030ന്റെ ഭാഗമായുള്ള പദ്ധതികള്‍ക്ക് കഴിയുമെന്നാണ് നിരീക്ഷിക്കപ്പെടുന്നത്. മുഹമ്മദ് ബിന്‍ സല്‍മാന്‍ ബിന്‍ അബ്ദുള്‍ അസീസ് കഴിഞ്ഞ വര്‍ഷം പ്രഖ്യാപിച്ച വിഷന്‍ 2030 സൗദിയിലെ സ്വദേശികള്‍ക്ക് കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാനും ജീവിതസാഹചര്യങ്ങള്‍ മാറ്റാനും ലക്ഷ്യം വെച്ചുള്ളതാണ്.

പണമൊഴുക്ക് തടയാൻ

മാത്രമല്ല സിനിമയും മറ്റും വിനോദപരിപാടികള്‍ക്കുമായി സൗദി സ്വദേശികള്‍ ദുബായ് അടക്കമുള്ള പുറംരാജ്യങ്ങളില്‍ ചിലവഴിക്കുന്ന പണം സ്വന്തം രാജ്യത്ത് തന്നെ ചിലവഴിക്കാനുള്ള വഴി കൂടിയാണ് സര്‍ക്കാര്‍ തേടുന്നത്. ഏകദേശം 20 ബില്യണ്‍ ഡോളറെങ്കിലും ഇത്തരത്തില്‍ ചിലവഴിക്കപ്പെടുന്നുണ്ടെന്നാണ് കണക്ക്.

രാജ്യം മാറ്റം ആഗ്രഹിക്കുന്നു

സൗദിയിലെ മാറ്റങ്ങള്‍ എതിര്‍ക്കുന്നവര്‍ മനസ്സിലാക്കേണ്ട ഒരു കാര്യം രാജ്യത്തെ ഭൂരിപക്ഷം വരുന്ന യുവതലമുറ ഇത്തരം മാറ്റങ്ങള്‍ ആഗ്രഹിക്കുന്നവരാണ് എന്ന് സര്‍ക്കാര്‍ വക്താവായ അഹമ്മദ് അല്‍ ഖാദിബ് പറയുന്നു. എന്നാല്‍ ഈ മാറ്റം പെട്ടെന്ന് സാധ്യമാവില്ലെന്നതാണ് യാഥാര്‍ത്ഥ്യം.

വിചിത്രവാദങ്ങളുമായി പുരോഹിതർ

സിനിമയും സംഗീതപരിപാടികളും ആളുകളെ വഴിതെറ്റിക്കുമെന്നാണ് സൗദിയിലെ മതപുരോഹിതര്‍ ഉയര്‍ത്തുന്ന പ്രധാനവാദം. വിദേശ സിനിമകള്‍ പ്രദര്‍ശിപ്പിക്കുന്നത് വഴി ആണും പെണ്ണും ഇടപഴകുന്ന സാഹചര്യമുണ്ടാകുമെന്ന വാദവും ഇവര്‍ ഉയര്‍ത്തുന്നു. എന്നാല്‍ രാജ്യത്തെ ഭൂരിപക്ഷവും സര്‍ക്കാര്‍ തീരുമാനത്തിനൊപ്പമാകുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

English summary
Saudi Arabia to lift its ban on movie theaters after nearly half-century ban
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X