സൗദിയില്‍ ഇതുവരെ കാണാത്ത കളികള്‍; പിന്നില്‍ ആ കറുത്ത കൈകള്‍? പണത്തിന് മുകളില്‍ പറക്കില്ലേ....?

  • Posted By: Desk
Subscribe to Oneindia Malayalam

റിയാദ്: ഞെട്ടിപ്പിക്കുന്ന സംഭവ വികാസങ്ങളാണ് സൗദിയില്‍ നടക്കുന്നത്. അപ്രതീക്ഷിത നീക്കത്തിലൂടെ അറസ്റ്റിലായത് 11 രാജകുമാരന്‍മാര്‍. സ്ഥാനം നഷ്ടമായവരില്‍ മുന്‍ രാജാവിന്റെ മകനും ഉള്‍പ്പെടുന്നു.

ഹദീസുകള്‍ക്ക് സൂക്ഷ്മ പരിശോധന, സൗദിയില്‍ പ്രത്യേക സംഘം; ഇനി ആ പരിപാടികള്‍ നടക്കില്ല

ഇപ്പോള്‍ സൗദിയില്‍ നടക്കുന്ന കാര്യങ്ങളെ പല വിധത്തിലാണ് ലോകം കാണുന്നത്. കിരീടാവകാശിയായ മുഹമ്മദ് ബിന്‍ സല്‍മാന്‍ അധികാരം ഉറപ്പിക്കുന്നതിന്റെ ഭാഗമായാണ് ഇപ്പോഴത്തെ നീക്കങ്ങള്‍ എന്നും പലരും വിലയിരുത്തുന്നുണ്ട്.

രശ്മിയെ 80k അക്കൻ ആക്കി 'ആന്റി'ക്കാർ; സ്ലട്ട് ഷെയിമിനെ ട്രോൾ എന്ന് വിളിച്ച് ആഘോഷം, പാവാടകഴുകൽ ആഭാസം

എന്നാല്‍ ഇപ്പോഴത്തെ നീക്കങ്ങള്‍ക്ക് പിന്നില്‍ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ കൈകള്‍ ഉണ്ടോ എന്ന സംശയവും ഉയരുന്നുണ്ട്. അത്തരത്തില്‍ സംശയിക്കാന്‍ ചില കാരണങ്ങളും ഉണ്ട്.

 പണത്തിന്റെ കാര്യം

പണത്തിന്റെ കാര്യം

സൗദി അറേബ്യ കടുത്ത സാമ്പത്തിക പരിഷ്‌കരണ നടപടികളിലൂടെ കടന്നുപോവുകയാണ്. എണ്ണ അടിസ്ഥാനമായ സമ്പദ്ഘടനയെ പൊളിച്ചെഴുതുകയാണ് കിരീടാവകാശിയായ മുഹമ്മദ് ബിന്‍ സല്‍മാന്റെ ലക്ഷ്യം. അതിന് വേണ്ടിയുള്ള നീക്കങ്ങളെ ഇപ്പോഴത്തെ സംഭവങ്ങളുമായി ചിലര്‍ ബന്ധിപ്പിക്കുന്നുണ്ട്.

അധികാരം ഉറപ്പിക്കാന്‍

അധികാരം ഉറപ്പിക്കാന്‍

നേരത്തെ കിരീടാവകാശിയായി പ്രഖ്യാപിച്ചിരുന്നത്. ഇപ്പോഴത്തെ രാജാവിന്റെ അനന്തരവന്‍ മുഹമ്മദ് ബിന്‍ നയിഫ് രാജകുമാരനെ ആയിരുന്നു. എന്നാല്‍ ഞെട്ടിപ്പിക്കുന്ന തീരുമാനത്തോടെ അത് മാറ്റുകയായിരുന്നു സല്‍മാന്‍ രാജാവ്. തുടര്‍ന്നാണ് മകന്‍ മുഹമ്മദ് ബിന്‍ സല്‍മാനെ കിരീടാവകാശിയായി പ്രഖ്യാപിച്ചത്.

നീക്കങ്ങള്‍ എന്തിന്?

നീക്കങ്ങള്‍ എന്തിന്?

ഇപ്പോഴത്തെ നീക്കങ്ങള്‍ പുതിയ കിരീടാവകാശിയുടെ അധികാരങ്ങള്‍ അരക്കിട്ടുറപ്പിക്കാനാണ് എന്നും ഒരു വിഭാഗം വിലയിരുത്തുന്നുണ്ട്. കിരീടാവകാശിയുടെ കാര്യത്തില്‍ ഇനിയൊരു മാറ്റം ഉണ്ടാകാതിരിക്കാനും രാജകുടുംബത്തിനുളളില്‍ നിന്നുള്ള എതിര്‍പ്പുകളെ ഇല്ലാതാക്കാനും ആണ് ഇപ്പോഴത്തെ നീക്കങ്ങള്‍ എന്നും ചിലര്‍ വിലയിരുത്തുന്നു.

ട്രംപിന്റെ പേര്

ട്രംപിന്റെ പേര്

സൗദി ലോകത്തെ തന്നെ ഞെട്ടിച്ച നടപടികള്‍ സ്വീകരിച്ച് കഴിഞ്ഞപ്പോള്‍ അധികം കഴിയും മുമ്പ് തന്നെ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ പേരും പലരും പരാമര്‍ശിക്കാന്‍ തുടങ്ങിയിരുന്നു. സൗദിയുമായി അടുത്ത ബന്ധം പുലര്‍ത്തുന്ന ആളാണ് ഡൊണാള്‍ഡ് ട്രംപ്. ഖത്തറിന് വിലക്കേര്‍പ്പെടുത്തിയപ്പോള്‍ സൗദിക്കൊപ്പം അതിശക്തമായി നിലകൊണ്ടതും ട്രംപ് തന്നെ ആയിരുന്നു.

അരാംകോ...

അരാംകോ...

സൗദി ഭരണകൂടത്തിന്റെ കീഴിലുള്ള എണ്ണക്കമ്പനിയാണ് അരാംകോ. അരാംകോയോ ന്യൂയോര്‍ക്ക് ഓഹരി വിപണിയില്‍ ലിസ്റ്റ് ചെയ്യുന്ന കാര്യം സൗദി രാജാവിനോട് സംസാരിച്ചിരുന്നതായി ട്രംപ് കഴിഞ്ഞ ദിവസം വെളിപ്പെടുത്തിയിരുന്നു. യുഎസ് എക്‌സ്‌ചേഞ്ച് തന്നെ സൗദി ഉപയോഗപ്പെടുത്തും എന്ന് പ്രതീക്ഷിക്കുന്നതായും ട്രംപ് പറഞ്ഞിരുന്നു.

നിര്‍ണായകം

നിര്‍ണായകം

അരാംകോയെ ന്യൂയോര്‍ക്ക് ഓഹരി വിപണിയില്‍ലിസ്റ്റ് ചെയ്യുക എന്നത് നിര്‍ണായകമായ കാര്യമാണ്. അതുകൊണ്ട് തന്നെയാണ് ഇപ്പോഴത്തെ നടപടികള്‍ക്ക് പിന്നില്‍ ഡൊണാള്‍ഡ് ട്രംപ് ഉണ്ടോ എന്ന സംശയം ചിലരെങ്കിലും ഉന്നയിക്കുന്നത്. എന്നാല്‍ അരാംകോയുമായി ബന്ധപ്പെട്ട് ഇപ്പോള്‍ ആരെങ്കിലും നടപടി നേരിട്ടിട്ടുണ്ടോ എന്ന് വ്യക്തമല്ല.

ഉറപ്പിക്കാന്‍ വേണ്ടി

ഉറപ്പിക്കാന്‍ വേണ്ടി

അധികാരം മുഹമ്മദ് ബിന്‍ സല്‍മാനില്‍ ഉറപ്പിക്കാന്‍ വേണ്ടിയാണ് ഇപ്പോഴത്തെ അറസ്റ്റുകള്‍ എന്ന് ന്യൂയോര്‍ക്ക് ടൈംസ് അടക്കമുള്ള അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. എന്നാല്‍ അഴിമതി കേസില്‍ ആണ് ഇവരെയെല്ലാം അറസ്റ്റ് ചെയ്തിട്ടുള്ളത് എന്നത് വേറെ കാര്യം. കര്‍ശന നിയമങ്ങളാണ് ഇക്കാര്യത്തില്‍ സൗദിയില്‍ ഉള്ളത്.

മയ്തിബ് ബിന്‍ അബ്ദുള്ള

മയ്തിബ് ബിന്‍ അബ്ദുള്ള

അബ്ദുള്ള രാജാവിന്റെ മകന്‍ മയ്തിബ് ബിന്‍ അബ്ദുള്ളയാണ് സ്ഥാനചലനം നേരിട്ടവരില്‍ പ്രധാനി. നാഷണല്‍ ഗാര്‍ഡിന്റെ ചുമതലയുണ്ടായിരുന്ന ആളായിരുന്നു മയ്തിബ് ബിന്‍ അബ്ദുള്ള. ഒരുഘട്ടത്തില്‍ കിരീടാവകാശി ആകുമെന്ന് പോലും പ്രതീക്ഷിക്കപ്പെട്ടിരുന്ന ആളായിരുന്നു ഇദ്ദേഹം.

സമ്പന്നനായ രാജകുമാരന്‍

സമ്പന്നനായ രാജകുമാരന്‍

സൗദി രാജകുമാരന്‍മാരില്‍ ഏറ്റവും സമ്പന്നനായ ആളാണ് അല്‍ വലീദ് ബിന്‍ തലാല്‍. ഇദ്ദേഹവും അറസ്റ്റിലായി എന്നത് ലോകത്തെ തന്നെ ഞെട്ടിക്കുന്ന വാര്‍ത്തയായിരുന്നു. ആപ്പിളിലും ട്വിറ്ററിലും ഒക്കെ ഓഹരി പങ്കാളിത്തം ഉള്ള ആളാണ് അല്‍ വലീദ് എന്നതും ശ്രദ്ധേയമാണ്.

നിയോം പ്രഖ്യാപനത്തിന് ശേഷം

നിയോം പ്രഖ്യാപനത്തിന് ശേഷം

ലോകത്തിലെ തന്നെ ഏറ്റവും വലിയ പദ്ധതികളില്‍ ഒന്നായ നിയോം പ്രഖ്യാപിച്ച് ദിവസങ്ങള്‍ക്കകം ആണ് ഇപ്പോഴത്തെ നടപടികള്‍ എന്നതും ശ്രദ്ധേയമാണ്. അയ്യായിരം കോടി ഡോളറിന്റെ പദ്ധതിയാണ് നിയോം. സൗദി അറേബ്യയുടെ മുഖച്ഛായ തന്നെ മാറ്റുന്നതായിരിക്കും ഇത് എന്നാണ് പ്രഖ്യാപിക്കപ്പെട്ടിട്ടുള്ളത്.

എല്ലാം മുഹമ്മദ് ബിന്‍ സല്‍മാന്‍ മയം

എല്ലാം മുഹമ്മദ് ബിന്‍ സല്‍മാന്‍ മയം

സൗദി അടുത്ത കാലത്തായി പ്രഖ്യാപിച്ച വന്‍ പദ്ധതികളെല്ലാം കിരീടാവകാശിയായ മുഹമ്മദ് ബിന്‍ സല്‍മാന്റെ നേതൃത്വത്തില്‍ ആയിരുന്നു. വിഷന്‍ 2030 എന്ന പദ്ധതിയും മുഹമ്മദ് ബിന്‍ സല്‍മാന്റേതാണ്.

English summary
Saudi Arabia: What are the theories about current corruption drive?

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്