സൗദി നിയമങ്ങള്‍ വെട്ടിത്തിരുത്തി; സ്ത്രീകള്‍ വെട്ടിത്തിളങ്ങും!! മൂന്ന് നഗരങ്ങളില്‍ സംഭവിക്കുന്നത്

  • Written By:
Subscribe to Oneindia Malayalam
സ്ത്രീകള്‍ക്ക് കൂടുതല്‍ അവകാശങ്ങള്‍ നല്‍കി സൗദി | Oneindia Malayalam

റിയാദ്: സൗദി അറേബ്യ അടിമുടി മാറുകയാണ്. സ്ത്രീകള്‍ക്ക് കൂടുതല്‍ ഇളവുകള്‍ പ്രഖ്യാപിക്കുന്നത് തുടരുന്നു. സ്ത്രീകള്‍ക്ക് ഡ്രൈവിങ് ലൈസന്‍സ് അനുവദിക്കുമെന്ന് പ്രഖ്യാപിച്ച രാജ്യം ഇപ്പോള്‍ സ്‌റ്റേഡിയങ്ങളിലേക്ക് സ്ത്രീകള്‍ക്ക് വരാമെന്നും വ്യക്തമാക്കി. സൗദിയില്‍ ഇതുവരെ സ്‌റ്റേഡിയങ്ങളിലേക്ക് സ്ത്രീകള്‍ക്ക് പ്രവേശനമുണ്ടായിരുന്നില്ല.

കോട്ടയത്തെ മുസ്ലിം ദമ്പതികള്‍ എവിടെ? ഏഴ് മാസം പിന്നിട്ടു, ഹാഷിം കളവ് പറഞ്ഞത് എന്തിന്?

അടുത്തിടെയാണ് ചില മാറ്റങ്ങള്‍ സൗദിയില്‍ പ്രകടമായത്. അതിന്റെ ആദ്യപടിയായി ദേശീയ ദിനാഘോഷത്തില്‍ സൗദിയിലെ സ്‌റ്റേഡിയങ്ങളില്‍ സ്ത്രീകള്‍ക്ക് പ്രവേശനം അനുവദിച്ചിരുന്നു. തൊട്ടുപിന്നാലെ ഡ്രൈവിങ് ലൈസന്‍സിന് അനുമതി നല്‍കുകയും ചെയ്തു. ഇപ്പോഴിതാ പുതിയ പ്രഖ്യാപനം...

 അടുത്ത വര്‍ഷം മുതല്‍

അടുത്ത വര്‍ഷം മുതല്‍

അടുത്ത വര്‍ഷം മുതലാണ് സൗദിയില്‍ സ്റ്റേഡിയങ്ങളില്‍ സ്ത്രീകള്‍ക്ക് പ്രവേശനം നല്‍കുക. ഇതുസംബന്ധിച്ച അറിയിപ്പാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. 2018 മുതല്‍ മല്‍സരങ്ങള്‍ കാണാന്‍ ഇനി സ്ത്രീകളുമെത്തും.

പരിഷ്‌കരണത്തിന്റെ പാത

പരിഷ്‌കരണത്തിന്റെ പാത

സൗദി ജനറല്‍ സ്‌പോര്‍ട്ട്‌സ് അതോറിറ്റിയാണ് ഇക്കാര്യം അറിയിച്ചത്. നേരത്തെ പുരുഷന്‍മാര്‍ മാത്രമാണ് സൗദിയിലെ സ്റ്റേഡിയങ്ങളില്‍ എത്തിയിരുന്നത്. സൗദി പരിഷ്‌കരണത്തിന്റെ പാതയിലാണെന്ന് തെളിയിക്കുന്നതാണ് പുതിയ നടപടികള്‍.

മുഹമ്മദ് ബിന്‍ സല്‍മാന്റെ വാക്കുകള്‍

മുഹമ്മദ് ബിന്‍ സല്‍മാന്റെ വാക്കുകള്‍

സൗദിയില്‍ കൂതുല്‍ പരിഷ്‌കാരങ്ങള്‍ നടപ്പാക്കുമെന്ന് കിരീടവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ അടുത്തിടെ വ്യക്തമാക്കിയിരുന്നു. തൊട്ടുപിന്നാലെയാണ് തുടര്‍ച്ചയായി പരിഷ്‌കരണ പ്രഖ്യാപനങ്ങള്‍.

മൂന്ന് നഗരങ്ങളില്‍

മൂന്ന് നഗരങ്ങളില്‍

ആദ്യഘട്ടത്തില്‍ റിയാദ്, ദമ്മാം, ജിദ്ദ എന്നീ പ്രധാന നഗരങ്ങളിലെ സ്റ്റേഡിയത്തിലായിരിക്കും സ്ത്രീകള്‍ക്ക് പ്രവേശന അനുമതി നല്‍കുക. കുടുംബങ്ങള്‍ക്ക് വന്ന് ഇനി മല്‍സരങ്ങള്‍ വീക്ഷിക്കുന്നതിന് തടസമുണ്ടാകില്ല.

പ്രത്യേക സൗകര്യം ഒരുക്കുന്നു

പ്രത്യേക സൗകര്യം ഒരുക്കുന്നു

റിയാദിലെ കിങ് ഫഹദ് സ്റ്റേഡിയം, ജിദ്ദയിലെ കിങ് അബ്ദുല്ല സ്‌പോര്‍ട്ട്‌സ് സിറ്റി, ദമ്മാമിലെ മുഹമ്മദ് ബിന്‍ ഫഹദ് സ്റ്റേഡിയം എന്നിവിടങ്ങളിലാണ് സ്ത്രീകളെ പ്രവേശിപ്പിക്കുക. ഇവിടെ കുടുംബങ്ങള്‍ക്ക് ഇരിക്കാന്‍ പ്രത്യേക സൗകര്യം ഒരുക്കുന്നതായി അധികൃതര്‍ അറിയിച്ചു.

രണ്ട് ലക്ഷ്യങ്ങള്‍

രണ്ട് ലക്ഷ്യങ്ങള്‍

സൗദി സമൂഹത്തെ ആധുനിക വല്‍ക്കരിക്കാനും സമ്പദ് വ്യവസ്ഥയെ ശക്തിപ്പെടുത്താനുമാണ് മുഹമ്മദ് ബിന്‍ സല്‍മാന്റെ തീരുമാനം. അതിന്റെ ഭാഗമായാണ് പുതിയ പരിഷ്‌കാരങ്ങള്‍ പ്രഖ്യാപിക്കുന്നത്. കഴിഞ്ഞദിവസം കോടികളുടെ നഗരവികസന പദ്ധതികള്‍ പ്രഖ്യാപിച്ചിരുന്നു.

15 ശതമാനം മാറ്റിവയ്ക്കും

15 ശതമാനം മാറ്റിവയ്ക്കും

പ്രധാനപ്പെട്ട മൂന്ന് സ്റ്റേഡിയങ്ങളിലും റെസ്റ്റോറന്റുകള്‍, കഫേ, മോണിറ്റര്‍ സ്‌ക്രീനുകള്‍ എന്നിവ ഘടിപ്പിക്കുന്ന നടപടികള്‍ പുരോഗമിക്കുകയാണ്. കുടുംബങ്ങള്‍ക്ക് ഇരിക്കാന്‍ പ്രത്യേക സൗകര്യങ്ങള്‍ ഒരുക്കുന്ന ഭാഗത്ത് തന്നെയാണ് ഇവ. സ്റ്റേഡിയത്തിന്റെ 15 ശതമാനം കുടുംബങ്ങള്‍ക്കായി മാറ്റിവയ്ക്കാനാണ് തീരുമാനം.

 ജൂണ്‍ മുതല്‍ ലൈസന്‍സ്

ജൂണ്‍ മുതല്‍ ലൈസന്‍സ്

അടുത്ത വര്‍ഷം ജൂണ്‍ മുതലാണ് സൗദിയില്‍ സ്ത്രീകള്‍ക്ക് ലൈസന്‍സ് അനുവദിക്കുന്നത്. അനുബന്ധ പ്രവര്‍ത്തനങ്ങള്‍ ഇപ്പോള്‍ അന്തിമഘട്ടത്തിലാണ്. നിരവധി ഡ്രൈവിങ് സ്‌കൂളുകളാണ് സ്ത്രീകളെ പഠിപ്പിക്കാന്‍ മാത്രം തയ്യാറാക്കിയിട്ടുള്ളത്.

മിതവാദ ഇസ്ലാമിലേക്ക്

മിതവാദ ഇസ്ലാമിലേക്ക്

മിതവാദ ഇസ്ലാമിലേക്ക് തങ്ങള്‍ തിരിച്ചുപോകുകയാണെന്ന് കഴിഞ്ഞ ബുധനാഴ്ച മുഹമ്മദ് സല്‍മാന്‍ പ്രഖ്യാപിച്ചിരുന്നു. രാജ്യത്തെ ജനസംഖ്യയുടെ 70 ശതമാനവും 30 വയസില്‍ താഴെയുള്ളവരാണ്. അവരുടെ ഇഷ്ടങ്ങള്‍ പരിഗണിച്ചാണ് പുതിയ മാറ്റങ്ങള്‍ നടപ്പാക്കുന്നത്.

സിനിമാ തിയേറ്ററുകള്‍

സിനിമാ തിയേറ്ററുകള്‍

എങ്കിലും സ്ത്രീകള്‍ പുറത്തിറങ്ങുമ്പോള്‍ തനിച്ച് പോകുന്നതിനുള്ള വിലക്ക് ഇപ്പോഴും നിലനില്‍ക്കുന്നുണ്ട്. ആണ്‍തുണയില്ലാതെ പുറത്തുപോകുന്നതിനും മുഖം മറയ്ക്കുന്നതിനുമുള്ള നിബന്ധനകളില്‍ ഇളവ് നല്‍കിയിട്ടില്ല. മാത്രമല്ല, ആധുനികവല്‍ക്കരണത്തിന്റെ ഭാഗമായി സിനിമാ തിയേറ്ററുകളും നാടക കേന്ദ്രങ്ങളും അധികം വൈകാതെ വരാനും സാധ്യതയുണ്ടെന്നാണ് അന്താരാഷ്ട്ര മാധ്യമങ്ങളുടെ റിപ്പോര്‍ട്ട്.

English summary
Saudi Arabia to let women into sports stadiums
Please Wait while comments are loading...