ഏവരേയും ഞെട്ടിച്ച് സൗദി കിരീടാവകാശി; ഒരു ജാഡയുമില്ലാതെ, കിടുക്കാച്ചി സെല്‍ഫികള്‍

 • Posted By: Desk
Subscribe to Oneindia Malayalam
cmsvideo
  'സൗദി കിരീടാവകാശിയെ കണ്ടുപഠിക്കണം' സെല്‍ഫികള്‍ കള്ളം പറയില്ല | Oneindia Malayalam

  ജിദ്ദ: ലോകം മുഴുവന്‍ ശ്രദ്ധയോടെ വീക്ഷിക്കുന്ന ആളാണ് സൗദിയുടെ പുതിയ കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍. സൗദി അറേബ്യയുടെ മുഴുവന്‍ അധികാരങ്ങളും കൈപ്പിടിയില്‍ ഒതുക്കാന്‍ പോകുന്ന ആളാണ്. രാജകുമാരന്‍മാരെ അടക്കം അഴിമതി കേസില്‍ അറസ്റ്റ് ചെയ്ത് അകത്തിട്ട ആളാണ്.

  എന്നാല്‍ അതിന്റെയൊന്നും ഒരു നാട്യവും ഇല്ല അദ്ദേഹത്തിന്. ഒരു കിരീടാവകാശിയുടെ ജാഡകളൊന്നും ഇല്ലാതെ അദ്ദേഹം സെല്‍ഫികള്‍ക്ക് പോസ് ചെയ്തു. അത് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറല്‍ ആയിരിക്കുകയാണ്.

  മദീനയിലെ അല്‍ ഉല മലനിരകളില്‍ നിന്നുള്ള ചിത്രങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത്. കിരീടാവകാശിയുടെ, പരമ്പരാഗത് അറബ് രാജകുടുംബ വേഷത്തില്‍ അല്ലാത്ത ചിത്രങ്ങളാണ് ഇവ. ഒരു പക്ഷേ ഒറ്റ നോട്ടത്തില്‍ അത് മുഹമ്മദ് രാജകുമാരന്‍ ആണെന്ന് പോലും തിരിച്ചറിയാന്‍ പറ്റി എന്ന് വരില്ല.

  ബാന്ദര്‍ അല്‍ എനേസി

  ബാന്ദര്‍ അല്‍ എനേസി എന്ന സൗദി പൗരനും അദ്ദേഹത്തിന്റെ എട്ട് കസിന്‍സും മദീനയിലെ അല്‍ ഉല മലനിരകള്‍ സന്ദര്‍ശിക്കുകയായിരുന്നു. അവിടെ വച്ചാണ് അവര്‍ മുഹമ്മദ് ബിന്‍ സല്‍മാനെ കണ്ടത്.

  കണ്ടപ്പോള്‍ ഞെട്ടി?

  കണ്ടപ്പോള്‍ ഞെട്ടി?

  കിരീടാവകാശിയായ രാജകുമാരന്‍ ചരിത്രപ്രാധാന്യമുള്ള ഒരു സ്ഥലം സന്ദര്‍ശിക്കുന്നതില്‍ അത്ഭുതപ്പെടാന്‍ ഒന്നും ഇല്ല. എന്നാല്‍ അദ്ദേഹത്തിന്റെ പെരുമാറ്റം ആയിരുന്നു ഏറെ എടുത്തുപറയേണ്ടത്.

  സെല്‍ഫി എടുക്കട്ടേ...

  ബാന്ദര്‍ അല്‍ എനേസിയും ബന്ധുക്കളും മുഹമ്മദ് രാജകുമാരനൊപ്പം ഫോട്ടോ എടുക്കാന്‍ ആഗ്രഹിച്ചു. അക്കാര്യം ചോദിക്കുകയും ചെയ്തു. ഒരുമടിയും കൂടാതെ അദ്ദേഹം അവര്‍ക്കൊപ്പം ഫോട്ടോയ്ക്ക് പോസ് ചെയ്തു.

  സുഹൃത്തുക്കള്‍ക്ക് അയച്ചു

  രാജകുമാരന് ഒപ്പമുള്ള സെല്‍ഫിക്ക് മൂല്യം കൂടുതല്‍ ആണല്ലോ. അപ്പോള്‍ തന്നെ അവര്‍ പല സുഹൃത്തുക്കള്‍ക്കും അത് അയച്ചുകൊടുത്തു. പിന്നീട് ആണ് ആ ചിത്രങ്ങള്‍ ഇത്രത്തോളം വൈറല്‍ ആയ കാര്യം അവര്‍ തന്നെ തിരിച്ചറിയുന്നത്.

  ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!

  English summary
  Pictures and videos of Saudi Crown Prince Mohammad bin Salman with visitors went viral on social media platforms.

  Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
  ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്