കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വൈനുണ്ടാക്കുന്നതും സൗദിയില്‍ കുറ്റം, 'നിയമം അറിയാത്ത' സായിപ്പ് പിടിച്ച പുലിവാല്

Google Oneindia Malayalam News

റിയാദ്: വീട്ടില്‍ വച്ച് വൈനുണ്ടാക്കിയ കേസില്‍ തടവ് ശിക്ഷ അനുഭവിച്ച ബ്രിട്ടീഷ് വയോധികനെ വിട്ടയച്ചു. ഒരു വര്‍ഷത്തെ തടവ് ശിക്ഷയ്ക്കും 350 ചാട്ടയടിയ്ക്കുമാണ് ശിക്ഷിച്ചത്. എന്നാല്‍ ഇരു രാജ്യങ്ങളും തമ്മിലുള്ള മെച്ചപ്പെട്ട നയതന്ത്രബന്ധത്തെത്തുടര്‍ന്ന് ചാട്ടയടി ഒഴിവാക്കുകയായിരുന്നു. 2014 ഓഗസ്റ്റിലാണ് കാള്‍ ആന്‍ഡ്രീ (74) അറസ്റ്റിലാകുന്നത്.

വീട്ടിലുണ്ടാക്കിയ വൈനുമായി ജിദ്ദയില്‍ നിന്നാണ് വൃദ്ധന്‍ അറസ്റ്റിലാകുന്നത്.തുടര്‍ന്ന് വിചാരണയ്ക്ക് ശേഷം ഇയാളെ ജയിലിലാക്കുകയായിരുന്നു. മദ്യത്തിനും ലഹരി പദാര്‍ത്ഥങ്ങള്‍ക്കും വിലക്കുള്ള രാഷ്ട്രമാണ് സൗദി അറേബ്യ. നിയമം ലഘിയ്ക്കുന്നവരെ മതനിയമപ്രകാരമാണ് ശിക്ഷിയ്ക്കുന്നത്.

Wine

എന്നാല്‍ ബ്രിട്ടീഷ് പൗരന്റെ കാര്യത്തില്‍ നയതന്ത്രബന്ധം മെച്ചപ്പെട്ട രീതിയില്‍ തന്നെ തുടരാന്‍ ചാട്ടയടി ഒഴിവാക്കുകയായിരുന്നു. ആന്‍ഡ്രിയെ മോചിപ്പിച്ച സൗദി അറേബ്യന്‍ ഭരണകൂടത്തോട് ബ്രിട്ടീഷ് വിദേശകാര്യ സെക്രട്ടറി ഫിലിപ് ഹാംനോദ് നന്ദി അറിയിച്ചു.

English summary
Saudi expels British 'wine-maker' after one-year jail
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X