കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഹിജാബ് ധരിക്കാതെ സൗദി പെണ്‍കുട്ടി നൃത്തം ചെയ്തത് വിവാദമായി

  • By Gokul
Google Oneindia Malayalam News

റിയാദ്: കടുത്ത മതനിയമം അനുശാസിക്കുന്ന സൗദി അറേബ്യയില്‍ ഒരു പെണ്‍കുട്ടി ഹിജാബ് ധരിക്കാതെ നൃത്തം ചെയ്തത് വിവാദമായി. റിയാദില്‍ നടന്ന കുട്ടികളുടെ നാടകത്തിലാണ് ജീന അല്‍ ഷാമറി എന്ന പന്ത്രണ്ട് വയസുള്ള പെണ്‍കുട്ടി നൃത്തം ചെയ്തത്. ഉന്നത സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെയും ബിസിനസ് പ്രമുഖരുടെയും മുന്നിലായിരുന്നു പരിപാടി.

പരിപാടിക്ക് പിന്നാലെ നിരവധി യാഥാസ്ഥികര്‍ പെണ്‍കുട്ടിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി ഫേസ്ബുക്ക് അടക്കുമുള്ള മാധ്യമങ്ങളില്‍ രംഗത്തെത്തി. പതിനൊന്നുവയസുള്ള കുട്ടി ലിപിസ്റ്റിക് തേച്ച് തലമൂടാതെ നൃത്തം വെച്ചത് മതനിയമങ്ങള്‍ക്ക് വിരുദ്ധമാണെന്നാണ് ഇവരുടെ കണ്ടെത്തല്‍. ആയിരക്കണക്കിന് ആള്‍ക്കാര്‍ പെണ്‍കുട്ടിയെ വിമര്‍ശിച്ചുകൊണ്ട് കമന്റുകള്‍ ചെയ്തു.

riyad

കുട്ടിയുടെ മാതാപിതാക്കള്‍ക്കാണ് സംഭവത്തിന്റെ ഉത്തരവാദിത്വമെന്ന് കിംഗ് ഖാലിദ് സര്‍വകലാശാലയിലെ അധ്യാപകരിലൊരാള്‍ പ്രതികരിച്ചു. പുരുഷപ്രേക്ഷകര്‍ ധാരാളമുള്ള സദസ്സിലായിരുന്നു പെണ്‍കുട്ടിയുടെ നൃത്തമെന്നും വിമര്‍ശകര്‍ പറയുന്നു.

എന്നാല്‍ പെണ്‍കുട്ടിയെ അനുകൂലിച്ച് കുട്ടിയെ പിതാവടക്കം പ്രതികരിച്ചത് വിവാദം കടുപ്പിച്ചിരിക്കുകയാണ്. തന്റെ മകള്‍ നൃത്തം ചെയ്യുന്നതില്‍ അസൂയപൂണ്ടവരാണ് മകള്‍ക്കെതിരെ പ്രതികരണവുമായി രംഗത്തെത്തിയിരിക്കുന്നതെന്ന് ജീനയുടെ പിതാവ് പറഞ്ഞു. പെണ്‍കുട്ടിയുടെ ചിത്രമടക്കം സോഷ്യല്‍ മീഡിയയില്‍ വിമര്‍ശനം നടത്തിയവര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കാനാണ് പിതാവിന്റെ തീരുമാനം. സൗദിയിലെ പ്രമുഖ കോമഡി താരമായ ഫയസ് അല്‍ മല്‍കി വിമര്‍ശകരോട് പറയുന്നത് പെണ്‍കുട്ടിയെ വെറുതെ വിടാനും അവനവന്റെ കാര്യം നോക്കി പോകാനാണ്.

English summary
Saudi girl performed on stage without a hijab
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X