കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സൗദിയില്‍ നിന്ന് ദോഹയിലേക്ക് വിളിയെത്തി; അമീര്‍ മക്കയിലേക്ക് വരണം, ജിസിസി മേധാവി ഖത്തറില്‍

Google Oneindia Malayalam News

ദോഹ: ഇറാനും അമേരിക്കയും തമ്മിലുള്ള അസ്വാരസ്യങ്ങള്‍ കാരണം ഗള്‍ഫ് മേഖല പ്രത്യേക സാഹചര്യത്തിലൂടെയാണ് കടന്നുപോകുന്നത്. ഗള്‍ഫ് രാജ്യങ്ങള്‍ക്കെതിരെ നടക്കുന്ന ആസൂത്രിത നീക്കങ്ങള്‍ ഏവരെയു ആശങ്കപ്പെടുത്തുന്നതാണ്. ഇക്കാര്യം ചര്‍ച്ച ചെയ്യാന്‍ സൗദിയിലെ സല്‍മാന്‍ രാജാവ് നേരിട്ട് യോഗം വിളിച്ചിരിക്കുകയാണ്. ഈ മാസം 30ന് മക്കയിലാണ് യോഗം.

യോഗത്തിലേക്ക് അറബ് രാജ്യങ്ങള്‍ക്കും ജിസിസി രാജ്യങ്ങള്‍ക്കും ക്ഷണമുണ്ട്. ഖത്തര്‍ അമീറിനെയും സൗദി രാജാവ് യോഗത്തിലേക്ക് ക്ഷണിച്ചു. നേരത്തെ തങ്ങള്‍ക്ക് ക്ഷണം ലഭിച്ചില്ലെന്ന് ഖത്തര്‍ നേതാക്കള്‍ സൂചിപ്പിച്ചിരുന്നു. എന്നാല്‍ ഞായറാഴ്ച സൗദിയില്‍ നിന്നുള്ള സന്ദേശം ദോഹയിലെത്തി. കൂടാതെ ജിസിസി പ്രതിനിധിയും ഖത്തറിലെത്തിയിട്ടുണ്ട്. വിശദാംശങ്ങള്‍ ഇങ്ങനെ.....

 ഗള്‍ഫില്‍ അശാന്തി

ഗള്‍ഫില്‍ അശാന്തി

സൗദിയുടെ എണ്ണക്കപ്പലുകള്‍ക്ക് നേരെ ഫുജൈറ തീരത്ത് വച്ച് ആക്രമണമുണ്ടായതോടെ ഗള്‍ഫില്‍ അശാന്തി നിലനില്‍ക്കുകയാണ്. തൊട്ടുപിന്നാലെ സൗദിയിലെ എണ്ണ കേന്ദ്രങ്ങള്‍ക്ക് നേരെയും ഡ്രോണ്‍ ആക്രമണമുണ്ടായി. ഇതേ തുടര്‍ന്നാണ് സല്‍മാന്‍ രാജാവ് അടിയന്തര യോഗം വിളിച്ചത്.

 രണ്ടു യോഗങ്ങള്‍

രണ്ടു യോഗങ്ങള്‍

ജിസിസിയുടെയും അറബ് നേതാക്കളുടെയും രണ്ടു യോഗങ്ങളാണ് മക്കയില്‍ നടക്കുക. ഈ മാസം 30ന് നടത്താന്‍ തീരുമാനിച്ച യോഗത്തിലേക്ക് ഖത്തറിനും ക്ഷണം ലഭിച്ചു. തങ്ങള്‍ക്ക് ക്ഷണം ലഭിച്ചില്ലെന്ന് ഒരാഴ്ച മുമ്പ് ഖത്തര്‍ മാധ്യമവിഭാഗം വിവരം പുറത്തുവിട്ടിരുന്നു. എന്നാല്‍ ഞായറാഴ്ച ക്ഷണമെത്തി.

ജിസിസി നേതാവ് ദോഹയില്‍

ജിസിസി നേതാവ് ദോഹയില്‍

മക്കയില്‍ നടക്കുന്ന യോഗത്തിലേക്ക് അമീറിന് സൗദി രാജാവിന്റെ ക്ഷണം ലഭിച്ചുവെന്ന് ഖത്തര്‍ വിദേശകാര്യ മന്ത്രാലയം അറിയിച്ചു. ജിസിസി സെക്രട്ടറി ജനറല്‍ അബ്ദുല്‍ലത്തീഫ് ബിന്‍ റാശിദ് അല്‍ സയാനി ദോഹയിലെത്തി ഖത്തര്‍ വിദേശകാര്യമന്ത്രി ശൈഖ് മുഹമ്മദ് ബിന്‍ അബ്ദുറഹ്മാനുമായി കൂടിക്കാഴ്ച നടത്തി.

ജിസാന്‍ വിമാനത്താവളം തകര്‍ക്കാന്‍ നീക്കം

ജിസാന്‍ വിമാനത്താവളം തകര്‍ക്കാന്‍ നീക്കം

സൗദിയുടെ എണ്ണ കേന്ദ്രങ്ങള്‍ തകര്‍ക്കാന്‍ ചില ശക്തികള്‍ ശ്രമിക്കുന്നുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. യമനിലെ ഹൂത്തി വിമതരാണ് രണ്ടു സ്ഥലത്ത് ഡ്രോണ്‍ ആക്രമണം നടത്തിയത്. ഞായറാഴ്ച ജിസാനിലെ വിമാനത്താവളത്തിന് നേരെയും ആക്രമണ ശ്രമമുണ്ടായി. അതേസമയം, ഫുജൈറ തീരത്ത് ആക്രമണം നടത്തിയത് ആരാണെന്ന് ഇതുവരെ വ്യക്തമല്ല.

ശക്തമായ തീരുമാനങ്ങള്‍

ശക്തമായ തീരുമാനങ്ങള്‍

ഹൂത്തികള്‍ ഇറാന്‍ പിന്തുണയുള്ള ഷിയാ വിഭാഗമാണ്. അതുകൊണ്ടുതന്നെ ഇറാനാണ് രണ്ടു സംഭവങ്ങള്‍ക്ക് പിന്നിലുമെന്ന് സൗദിയും സഖ്യരാജ്യങ്ങളും സംശയിക്കുന്നു. ഈ സാഹചര്യത്തിലാണ് മക്കയില്‍ ഈ മാസം 30ന് അടിയന്തര യോഗം ചേരാന്‍ സല്‍മാന്‍ രാജാവ് തീരുമാനിച്ചത്. യോഗത്തില്‍ ഇറാനെതിരെ ശക്തമായ തീരുമാനങ്ങളുണ്ടാകുമെന്ന് കരുതുന്നു.

അമീര്‍ പങ്കെടുക്കും

അമീര്‍ പങ്കെടുക്കും

അറബ് ലീഗിന്റെയും ജിസിസിയുടെയും യോഗമാണ് നടക്കുക. രണ്ടിലും അംഗമാണ് ഖത്തര്‍. ഇറാനുമായി അടുപ്പം നിലനിര്‍ത്തുന്ന രാജ്യമാണ് ഖത്തര്‍. അതുകൊണ്ടുതന്നെ ഖത്തര്‍ ചര്‍ച്ചയ്‌ക്കെത്തുന്നതില്‍ നിരവധി അര്‍ഥതലങ്ങളുണ്ട്. ഖത്തര്‍ അമീര്‍ തമീം ബിന്‍ ഹമദ് അല്‍ത്താനി യോഗത്തില്‍ പങ്കെടുക്കുമെന്നാണ് സൂചനകള്‍.

തുടര്‍ച്ചയായ ദുരൂഹനീക്കങ്ങള്‍

തുടര്‍ച്ചയായ ദുരൂഹനീക്കങ്ങള്‍

ഫുജൈറയിലെ തീരത്തുണ്ടായ ആക്രമണമാണ് ജിസിസി രാജ്യങ്ങളെ ഞെട്ടിച്ചത്. ശേഷം സൗദിയിലെ എണ്ണ കേന്ദ്രങ്ങള്‍ക്ക് നേരെ ആക്രമണ ശ്രമമുണ്ടായി. എന്നാല്‍ ഡ്രോണുകള്‍ സൗദി സൈന്യം വെടിവച്ചിട്ടു. തൊട്ടുപിന്നാലെയാണ് ജിസാന്‍ വിമാനത്താവളം ആക്രമിക്കാന്‍ ശ്രമിച്ചത്.

ഡ്രോണ്‍ സൗദി സൈന്യം തകര്‍ത്തു

ഡ്രോണ്‍ സൗദി സൈന്യം തകര്‍ത്തു

ജിസാന്‍ വിമാനത്താവളം ലക്ഷ്യമിട്ടെത്തിയ ഹൂത്തികളുടെ ഡ്രോണ്‍ സൗദി സൈന്യം തകര്‍ത്തു. യമന്‍ അതിര്‍ത്തിയോട് ചേര്‍ന്ന സൗദിയുടെ തെക്കന്‍ നഗരമാണ് ജിസാന്‍. യമനില് സൗദി-യുഎഇ സൈനികര്‍ ഹൂത്തികള്‍ക്കെതിരായ പോരാട്ടത്തിലാണ്.

ഇനിയും ആക്രമണം

ഇനിയും ആക്രമണം

സൗദിയില്‍ ഇനിയും ഡ്രോണ്‍ ആക്രമണം നടത്തുമെന്ന് ഹൂത്തി നേതാവ് പറഞ്ഞു. ഹൂത്തികള്‍ മുന്നോട്ട് വച്ച സമാധാന ശ്രമങ്ങള്‍ സഖ്യസേന തടസപ്പെടുത്തുകയാണ്. ഇതിനുള്ള തിരിച്ചടിയായിട്ടാണ് ആക്രമണം നടത്തുന്നതെന്നും ഹൂത്തികള്‍ പറയുന്നു.

അമേരിക്ക യുദ്ധക്കപ്പലുകള്‍

അമേരിക്ക യുദ്ധക്കപ്പലുകള്‍

അമേരിക്ക യുദ്ധക്കപ്പലുകളും യുദ്ധവിമാനങ്ങളും പശ്ചിമേഷ്യയില്‍ വിന്യസിച്ചതാണ് ആശങ്കപ്പെടുത്തുന്ന പ്രധാന കാര്യം. അമേരിക്ക സൈനികരെയും അയക്കുന്നുണ്ട്. ഇറാന്റെ ഭാഗത്ത് നിന്ന് പ്രകോപനമുണ്ടായാല്‍ ശക്തമായ ആക്രമണം നടത്തുമെന്നാണ് അമേരിക്കന്‍ പ്രസിഡന്റ് ട്രംപിന്റെ ഭീഷണി.

സമാധാന ശ്രമം

സമാധാന ശ്രമം

അമേരിക്കയും ഇറാനും തമ്മിലുള്ള വിവാദം അവസാനിപ്പിക്കാന്‍ ഖത്തര്‍ ശ്രമിക്കുന്നുണ്ട് എന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. ഖത്തര്‍ വിദേശകാര്യ മന്ത്രി ഇറാനില്‍ ചര്‍ച്ച നടത്തിയെന്നും റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഖത്തറിനെ സംബന്ധിച്ചിടത്തോളം ഇറാനും അമേരിക്കയും സഖ്യരാജ്യങ്ങളാണ്. സമാധാനപരമായ പരിഹാരമാണ് ഖത്തര്‍ ലക്ഷ്യമിടുന്നത്.

ഇരുവിഭാഗവും പറയുന്നത്

ഇരുവിഭാഗവും പറയുന്നത്

സൗദിയുടെ കേന്ദ്രങ്ങളില്‍ ആക്രമണം നടത്തിയതില്‍ തങ്ങള്‍ക്ക് പങ്കില്ല എന്നാണ് ഇറാന്‍ പറയുന്നത്. യുദ്ധം ചെയ്യാന്‍ ഇറാന്‍ താല്‍പ്പര്യമില്ലെന്ന് ഇറാന്‍ സൈനിക കമാന്ററെ ഉദ്ധരിച്ച് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. യുദ്ധത്തിന് താല്‍പ്പര്യമില്ലെന്ന് അമേരിക്കയും അവകാശപ്പെടുന്നുണ്ട്. എന്നാല്‍ എന്തെങ്കിലും ആക്രമണമുണ്ടായാല്‍ തിരിച്ചടിക്കുകയാണ് ലക്ഷ്യമെന്നും അമേരിക്ക പറയുന്നു.

കോണ്‍ഗ്രസ് പൊട്ടിത്തെറിയുടെ വക്കില്‍; വിട്ടുവീഴ്ചയില്ലാതെ രാഹുല്‍, ഫോണ്‍ എടുത്തില്ല, ഭിന്നത രൂക്ഷംകോണ്‍ഗ്രസ് പൊട്ടിത്തെറിയുടെ വക്കില്‍; വിട്ടുവീഴ്ചയില്ലാതെ രാഹുല്‍, ഫോണ്‍ എടുത്തില്ല, ഭിന്നത രൂക്ഷം

English summary
Saudi king invites Qatar's emir to Emergency summits in Mecca
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X