കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഗള്‍ഫ് പ്രതിസന്ധിയില്‍ വിജയി ആര്? ഖത്തറോ സൗദി സഖ്യമോ; ഖത്തറില്‍ കൂട്ടച്ചിരി!!

നിലവില്‍ ഖത്തറിനെതിരേ പ്രഖ്യാപിച്ചിട്ടുള്ള ഉപരോധം തുടരാനാണ് തീരുമാനം. ശക്തമായ സാമ്പത്തിക ഉപരോധം കൊണ്ടുവരുമെന്ന യുഎഇയുടെ ഭീഷണി വെറുതെയായി.

  • By Ashif
Google Oneindia Malayalam News

കെയ്‌റോ: ഒരു സുപ്രഭാതത്തില്‍ ഖത്തറിനെതിരേ സൗദിയും ബഹ്‌റൈനും യുഎഇയും ഈജിപ്തും ഉപരോധം പ്രഖ്യാപിക്കുന്നു. ദിവസങ്ങള്‍ക്ക് ശേഷം ചില ഉപാധികള്‍ മുന്നോട്ട് വയ്ക്കുന്നു. എല്ലാ ഉപാധികളും തള്ളി മുന്‍ നിലപാടില്‍ തന്നെ ഉറച്ചു നില്‍ക്കുന്ന ഖത്തര്‍... ഇതാണ് ഇതുവരെയുള്ള ഗള്‍ഫ് പ്രതിസന്ധിയുടെ ചുരുക്കം.

സൗദി സഖ്യം കൈമാറിയ നിബന്ധനകള്‍ ഖത്തര്‍ തള്ളിയതോടെ ബുധനാഴ്ച നാല് രാജ്യങ്ങളുടെ വിദേശകാര്യമന്ത്രിമാര്‍ കെയ്‌റോയില്‍ യോഗം ചേര്‍ന്നു. വിഷയം ചര്‍ച്ച ചെയ്തു. ശക്തമായ തീരുമാനമുണ്ടാകുമെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍. എന്നാല്‍ യോഗത്തിന് ശേഷം ഒന്നും സംഭവിച്ചില്ല. ഖത്തര്‍ ഖത്തറായും മറ്റുള്ളവര്‍ പഴയ നിലപാടിലും നില്‍ക്കുന്നു. ഇനി എന്ത് എന്ന ചോദ്യമാണ് ഗള്‍ഫ് പ്രതിസന്ധിയില്‍ ബാക്കിയാകുന്നത്.

ഗൗരവത്തില്‍ എടുത്തില്ലെന്ന് ആക്ഷേപം

ഗൗരവത്തില്‍ എടുത്തില്ലെന്ന് ആക്ഷേപം

ഖത്തറിന്റെ നിലപാട് കെയ്‌റോ യോഗത്തില്‍ ചര്‍ച്ച ചെയ്തു. വിഷയം ഖത്തര്‍ ഗൗരവത്തില്‍ എടുക്കുക പോലും ചെയ്തിട്ടില്ലെന്നാണ് അവരുടെ പ്രതികരണം വ്യക്തമാക്കുന്നതെന്ന് നാല് രാജ്യങ്ങളും അഭിപ്രായപ്പെട്ടു. ഖത്തറിന്റെ നിലപാട് ദൗര്‍ഭാഗ്യകരമാണെന്നും നേതാക്കള്‍ പറഞ്ഞു.

ഇനി എന്ത്

ഇനി എന്ത്

യോഗത്തിന് ശേഷം നാല് മന്ത്രിമാരുടെയും ഒപ്പോടെ ഇറക്കിയ പ്രസ്താവനയില്‍ ഇനി എന്തു നടപടി സ്വീകരിക്കുമെന്ന് വ്യക്തമാക്കുന്നില്ല. ഖത്തര്‍ നിബന്ധനകള്‍ പാലിച്ചില്ലെങ്കില്‍ ശക്തമായ നടപടി സ്വീകരിക്കുമെന്നായിരുന്നു നേരത്തെയുള്ള മുന്നറിയിപ്പ്.

കുലുക്കമില്ലാതെ ഖത്തര്‍

കുലുക്കമില്ലാതെ ഖത്തര്‍

എന്നാല്‍ ഖത്തര്‍ തങ്ങളുടെ പഴയ വാക്കുകള്‍ ആവര്‍ത്തിച്ചു. അവര്‍ നിലപാട് വ്യക്തമാക്കി കുവൈത്തിന് കത്തു നല്‍കി. കത്ത് സൗദി സഖ്യത്തിന് കുവൈത്ത് കൈമാറി. കത്തില്‍ അവര്‍ വിശദീകരിച്ചത് പഴയ നിലപാട് തന്നെ.

അടുത്ത യോഗം ബഹ്‌റൈനില്‍

അടുത്ത യോഗം ബഹ്‌റൈനില്‍

ഇതോടെ ഇനി എന്തു ചെയ്യുമെന്നറിയാത്ത സൗദി സഖ്യത്തെയാണ് കാണാന്‍ സാധിക്കുന്നത്. നാല് രാജ്യങ്ങളുടെയും വിദേശകാര്യമന്ത്രിമാരുടെ അടുത്ത യോഗം ബഹ്‌റൈനില്‍ നടക്കുമെന്നാണ് ഇപ്പോള്‍ അറിയിച്ചിട്ടുള്ളത്.എന്നാല്‍ അതിനുള്ള തിയ്യതി പ്രഖ്യാപിച്ചിട്ടുമില്ല.

ഉപരോധം തുടരും

ഉപരോധം തുടരും

നിലവില്‍ ഖത്തറിനെതിരേ പ്രഖ്യാപിച്ചിട്ടുള്ള ഉപരോധം തുടരാനാണ് തീരുമാനം. ശക്തമായ സാമ്പത്തിക ഉപരോധം കൊണ്ടുവരുമെന്ന യുഎഇയുടെ ഭീഷണി വെറുതെയായി. യോഗത്തില്‍ പുതിയ നടപടി സ്വീകരിക്കേണ്ട എന്നാണ് തീരുമാനിച്ചത്.

ജിസിസി വിടാന്‍ ഒരുക്കം

ജിസിസി വിടാന്‍ ഒരുക്കം

വേണ്ടി വന്നാല്‍ ജിസിസി വിടാന്‍ ഒരുക്കമാണെന്ന് ഖത്തര്‍ സൗദി സഖ്യത്തെ അറിയിച്ചുവെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇക്കാര്യം യുഎഇയിലെ അല്‍ ഇത്തിഹാദ് പത്രം മുഖപ്രസംഗത്തില്‍ സൂചിപ്പിക്കുയും ചെയ്തു. ഖത്തറിന്റെ ശക്തമായ നിലപാടില്‍ അടിപതറിയ സൗദി സഖ്യത്തെയാണ് ഇപ്പോള്‍ കാണുന്നത്.

 നിബന്ധനകള്‍ ഇവയാണ്

നിബന്ധനകള്‍ ഇവയാണ്

അല്‍ ജസീറ അടച്ചുപൂട്ടണം, ഇറാന്‍ ബന്ധം ഉപേക്ഷിക്കണം, തുര്‍ക്കിയുടെ സൈനിക താവളം ഖത്തറില്‍ നിന്നു മാറ്റണം, ഭീകരതയെ പിന്തുണച്ചതു വഴി തങ്ങള്‍ക്കുണ്ടായ നഷ്ടത്തിന് പരിഹാരം തരണം-എന്നിവയായിരുന്നു പ്രധാന ഉപാധികള്‍. ഇത് അംഗീകരിക്കില്ലെന്ന് ഖത്തര്‍ വ്യക്തമാക്കി.

അന്താരാഷ്ട്ര നിയമങ്ങള്‍ പാലിച്ച് നടപടി

അന്താരാഷ്ട്ര നിയമങ്ങള്‍ പാലിച്ച് നടപടി

അനിയോജ്യമായ സമയം അന്താരാഷ്ട്ര നിയമങ്ങള്‍ പാലിച്ച് ഖത്തറിനെതിരേ നടപടിയെടുക്കുമെന്ന് സൗദി വിദേശകാര്യമന്ത്രി മാധ്യമങ്ങളോട് പറഞ്ഞു. ഖത്തറിനെ ഒറ്റപ്പെടുത്തിയാല്‍ അവര്‍ ഒതുങ്ങുമെന്നായിരുന്നു സൗദി സഖ്യത്തിന്റെ ധാരണ. അതുണ്ടായില്ല.

സഹായവുമായി ഇറാനും തുര്‍ക്കിയും

സഹായവുമായി ഇറാനും തുര്‍ക്കിയും

എന്നാല്‍ ഖത്തറിന് സഹായവുമായി നിരവധി രാജ്യങ്ങള്‍ രംഗത്തെത്തിയതോടെ സൗദി സഖ്യത്തിന്റെ നീക്കങ്ങള്‍ തുടക്കത്തില്‍ തന്നെ പാളുകയായിരുന്നു. ഇറാനും തുര്‍ക്കിയും പാശ്ചാത്യരാജ്യങ്ങളും ഖത്തറിന് സഹായവുമായി രംഗത്തെത്തി.

കാത്തിരുന്ന് കാണാം

കാത്തിരുന്ന് കാണാം

ലോകത്ത് ഏറ്റവും കൂടുതല്‍ പ്രകൃതി വാതകം കൈവശമുള്ള രാജ്യമാണ് ഖത്തര്‍. അവരുടെ വരുമാന മാര്‍ഗത്തില്‍ പ്രധാന ഇനവും ഇതുതന്നെയാണ്. ഖത്തറിനെ ഭീഷണിപ്പെടുത്തി കാര്യം സാധിക്കാന്‍ ആവില്ലെന്ന് ഇപ്പോള്‍ സൗദി സഖ്യത്തിന് ബോധ്യമായിട്ടുണ്ട്. ഇനി എന്തു നടപടി അവര്‍ സ്വീകരിക്കുമെന്ന് കാത്തിരുന്ന് കാണാം.

English summary
Four Arab nations that have imposed a blockade on Qatar for its alleged support for terrorism have issued a statement saying that Doha's response to their demands to end the crisis was "not serious".
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X