കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സൗദി മുന്‍ വിദേശകാര്യമന്ത്രി സൗദ് അല്‍ ഫൈസല്‍ രാജകുമാരന്‍ അന്തരിച്ചു

Google Oneindia Malayalam News

റിയാദ്: സൗദി മുന്‍ വിദേശകാര്യ മന്ത്രി സൗദ് അല്‍ ഫൈസല്‍ അന്തരിച്ചു. അമേരിയ്ക്കയിലെ ലോസ് ഏഞ്ചല്‍സിലെ വസതിയില്‍ വച്ചായിരുന്നു അന്ത്യം. 40 വര്‍ഷത്തോളം സൗദി അറേബ്യയുടെ വിദേശകാര്യമന്ത്രിയായിരുന്നു സൗദ് അല്‍ ഫൈസല്‍ രാജകുമാരന്‍.

1975 മുതല്‍ സൗദി വിദേശകാര്യമന്ത്രിയായിരുന്നു അദ്ദേഹം. 2015 ഏപ്രില്‍ 29നാണ് ചുമതല ഒഴിയുന്നത്. ശനിയാഴ്ച ഇശാ നമസ്‌ക്കാരാനന്തരം മൃതദേം മക്കയില്‍ ഖബറടക്കും . സൗദിയുടെ വിദേശ നയനിലപാടുകള്‍ രൂപപ്പെടുത്തുന്നതില്‍ സുപ്രധാന പങ്ക് വഹിച്ചയാളാണ് ഫൈസല്‍ രാജകുമാരന്‍ .

Saud Al Faizal

1964 ല്‍ പിതാവ് ഫൈസല്‍ രാജാവിന്റെ ഭരണകാലത്ത് പെട്രോളിയം മിനറല്‍ വകുപ്പില്‍ സാമ്പത്തികോപദേഷ്ടാവായാണ് ഔദ്യോഗിക ജീവിതം ആരംഭിച്ചത് . പിന്നീട് 1975ല്‍ അന്നത്തെ ഭരണാധികാരി ഖാലിദ് രാജാവാണ് സൗദ് അല്‍ ഫൈസലിനെ വിദേശകാര്യമന്ത്രിയായി നിയമിച്ചത് . ഏറ്റവും കൂടുതല്‍ കാലം സൗദിയുടെ വിദേശകാര്യമന്ത്രിയായിരുന്ന വ്യക്തി എന്ന ഖ്യാതിയോടെയാണ് അദ്ദേഹം പദവി ഒഴിഞ്ഞത് . ബഹുഭാഷ പണ്ഡിതനായ അദ്ദേഹം 1963ലാണ് പ്രിന്‍സ്റ്റണ്‍ സര്‍വകലാശാലയില്‍ നിന്ന് സാമ്പത്തിക ശാസ്ത്രത്തില്‍ ബിരുദം നേടുന്നത് .

English summary
Saudi Arabia's Prince Saud al-Faisal - who was the world's longest-serving foreign minister - has died aged 75.There is no official word on the cause of death. The prince had had a number of surgeries in recent years.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X