കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വീട്ടിനു മുന്നില്‍ റെയിന്‍ബോ പതാക പറത്തി; സൗദിയില്‍ യുവാവ് അറസ്റ്റില്‍

Google Oneindia Malayalam News

റിയാദ്: വീട്ടില്‍ റെയിന്‍ബോ പ്രൈഡ് പതാക ഉയര്‍ത്തിയ സൗദി പൗരന്‍ അറസ്റ്റില്‍. കുട്ടികളുടെ നിര്‍ബന്ദത്തിനു വഴങ്ങി ഓണ്‍ലൈന്‍ വഴിയാണ് പതാക വാങ്ങിയതെന്നും ഇത് എല്‍ജിബിടി പ്രൈഡിനെ പ്രതിനിധീകരിക്കുന്ന പതാകയാണെന്ന് അറിയില്ലെന്ന് സൗദി ഡോക്ടറായ യുവാവ് പറഞ്ഞു.

ജിദ്ദയില്‍ മൂന്നു മീറ്റര്‍ ഉയരത്തില്‍ വീടിനു മുകളില്‍ പതാക ഉയര്‍ത്തിയതിനാണ് ഇയാളെ സൗദി മതപരമായ കാര്യങ്ങള്‍ക്കുള്ള പോലീസ് അറസ്റ്റ് ചെയ്തത്. പതാക മാറ്റാമെന്ന് സമ്മതിച്ചതിനെ തുടര്‍ന്ന് ഇയാലെ ജാമ്യത്തില്‍ വിട്ടയച്ചു. ശരീയത്ത് നിയമ പ്രകാരം സൗദി അറേബ്യയില്‍ സ്വവര്‍ഗ ലൈംഗീകത നിഷിദ്ധമാണ്. ഇത്തരക്കാര്‍ക്കെതിരെ വധശിക്ഷ, വൃണഛേദം, തടവ് തുടങ്ങിയ ശിക്ഷാ വിധികളാണുള്ളത്.

LGBT Flag

കഴിഞ്ഞ സെപ്തംബറില്‍ സ്വവര്‍ഗ ലൈംഗീകതയ്ക്ക് അനുകൂലമായി ആഗോള പ്രചാരണം നടത്തുന്ന യുഎന്‍ നടപടി ഇസ്ലാം വിരുദ്ധമാണെന്നും അത് നിര്‍ത്തണമെന്നാവശ്യപെട്ട് സൗദി യുഎന്നിനെ സമീപിച്ചിരുന്നു. ലൈംഗീക വേഴ്ച പുരുഷനും സ്ത്രീയും തമ്മില്‍ മാത്രമുള്‌ലതാണെന്നും കുടുംബം എന്ന് പറയുന്നത് വിവാഹിതരായ പുരുഷനും സ്ത്രീയും ഉള്‍പ്പെടുന്നതാണെന്നും സൗദി വിദേശ കാര്യമന്ത്രി അദേല്‍ അല്‍ ജൂബൈര്‍ യുഎന്നില്‍ നടത്തിയ പ്രസ്താവനയില്‍ പറഞ്ഞിരുന്നു.

ലെസ്ബിയല്‍, ഗോ, ബൈസെക്ഷ്വല്‍, ട്രാന്‍സ്‌ജെന്‍ഡര്‍ മുതലായ എല്ലാ വിഭാഗങ്ങളെയും ഉള്‍പ്പെടുത്തിയാണ് എല്‍ജിബിടി രൂപീകരിച്ചിരിക്കുന്നത്. ഇവരുടെ ആത്മാഭിമാന പതാകയാണ് റെയിന്‍ബോ പ്രൈഡ് എന്ന് അറിയപ്പെടുന്നത്. മുമ്പ് സംബോധന ചെയ്യാന്‍ ഉപയോഗിച്ചിരുന്ന ഗേ കമ്മ്യൂണിറ്റി എന്ന വാക്കിനു പകരം 1980കളില്‍ എല്‍ജിബി എന്ന പദം നിലവില്‍ വരികയും പിന്നീട് കാലാനുസൃതമായി എല്‍ജിബി എല്‍ജിബിടി എന്നാക്കുകയും ചെയ്യുകയായിരുന്നു.

English summary
saudi doctor, arrested for flying the rainbow pride flag above his home, has claimed he was unaware of the flag's LGBT symbolism.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X