സൗദി അറേബ്യയെ ഭയക്കേണ്ട; ഭീതി മാറ്റാന്‍ എംബിഎസ് യാത്രയ്ക്ക്, കാത്തിരിക്കുന്നത് വെല്ലുവിളി

 • Posted By:
Subscribe to Oneindia Malayalam
cmsvideo
  നിക്ഷേപങ്ങൾ ലക്ഷ്യമിട്ടു വിദേശയാത്രക്കൊരുങ്ങി മുഹമ്മദ് ബിൻ സൽമാൻ | Oneindia Malayalam

  റിയാദ്: അഴിമതി വിരുദ്ധ നടപടിയുടെ ഭാഗമായി രാജകുമാരന്‍മാര്‍ ഉള്‍പ്പെടെയുള്ള 300 ലധികം പ്രമുഖരെ അറസ്റ്റ് ചെയ്ത സൗദി അറേബ്യയുടെ നടപടി ആരെയും ആശ്ചര്യപ്പെടുത്തുന്നതായിരുന്നു. എന്നാല്‍ തടവിലാക്കിയവരെയെല്ലാം വിട്ടയക്കുകയും കുറച്ചുപേരെ നീതിപീഠത്തിന് കൈമാറുകയും ചെയ്തിരിക്കെ, സൗദി അറേബ്യയെ കാത്തിരിക്കുന്നത് മറ്റുചില വെല്ലുവിളികളാണ്. ഈ വെല്ലുവിളികള്‍ക്ക് പരിഹാരമുണ്ടാക്കാനാണ് കിരീടവകാശി മുഹമ്മദ് ബിന്‍ സല്‍മാന്റെ ശ്രമം. ഈ ലക്ഷ്യത്തോടെ അദ്ദേഹം വിദേശ യാത്രയ്ക്ക് ഒരുങ്ങുകയാണ്. ലോക നേതാക്കളുടെ പിന്തുണ പിടിച്ചുപറ്റി സൗദിയുടെ പ്രതിഛായ തിരിച്ചുപിടിക്കുക എന്നതാണ് എംബിഎസിന്റെ ഉദ്ദേശം...

   പിന്തുണ നേടും

  പിന്തുണ നേടും

  പാശ്ചാത്യരാജ്യങ്ങള്‍ സന്ദര്‍ശിച്ച് പിന്തുണ നേടാനാണ് മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരന്‍ ശ്രമിക്കുന്നത്. ഈ വേളയില്‍ രാഷ്ട്രത്തലവന്‍മാരുമായും വ്യവസായികളുമായും അദ്ദേഹം ചര്‍ച്ച നടത്തും.

  മൂന്ന് രാജ്യങ്ങള്‍

  മൂന്ന് രാജ്യങ്ങള്‍

  അമേരിക്ക, ബ്രിട്ടന്‍, ഫ്രാന്‍സ് എന്നീ രാജ്യങ്ങള്‍ രാജകുമാരന്‍ സന്ദര്‍ശിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. രാജ്യത്ത് ഒട്ടേറെ പരിഷ്‌കാരങ്ങള്‍ നടപ്പാക്കുന്ന ബിന്‍ സല്‍മാന് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ പൂര്‍ണ പിന്തുണയുണ്ട്. അമേരിക്കന്‍ വ്യവസായികളെ അദ്ദേഹം സൗദിയിലേക്ക് ക്ഷണിക്കും.

  സൗദിയില്‍ നിക്ഷേപിക്കണം

  സൗദിയില്‍ നിക്ഷേപിക്കണം

  വാഷിങ്ടണ്‍ സന്ദര്‍ശനത്തിനിടെ അമേരിക്കയിലെ വന്‍കിട വ്യവസായികളുമായി രാജകുമാരന്‍ ചര്‍ച്ചനടത്തും. സൗദിയില്‍ വ്യവസായ അനുകൂല സാഹചര്യമാണുള്ളതെന്നും സൗദിയില്‍ നിക്ഷേപിക്കണമെന്നും അദ്ദേഹം ആവശ്യപ്പെടും. അഴിമതിയുടെ പേരില്‍ അറസ്റ്റിലായ ഭൂരിഭാഗം പേരെയും വിട്ടയച്ചതും ബിന്‍ സല്‍മാന് അനുകൂല ഘടകമാണ്.

  വ്യവസായികളുടെ ഉച്ചകോടി

  വ്യവസായികളുടെ ഉച്ചകോടി

  നേരത്തെ റിയാദില്‍ വ്യവസായികളുടെ ഉച്ചകോടി നടന്നിരുന്നു. സൗദിയിലേക്ക് നിക്ഷേപം ഇറക്കുക എന്ന ലക്ഷ്യത്തോടെയായിരുന്നു ഉച്ചകോടി. എന്നാല്‍ ഇതിന് പിന്നാലെയാണ് പ്രമുഖരെ അറസ്റ്റ് ചെയ്തത്.

  ആശങ്ക വ്യാപിച്ചു

  ആശങ്ക വ്യാപിച്ചു

  ഈ അറസ്റ്റോടെ അമേരിക്കന്‍ വ്യവസായികള്‍ക്ക് സൗദിയില്‍ നിക്ഷേപിക്കുന്നതില്‍ ആശങ്കയുണ്ടെന്ന് റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. ഈ ആശങ്ക പരിഹരിക്കുക കൂടിയാണ് കിരീടവകാശി വിദേശ പര്യടനം കൊണ്ട് ലക്ഷ്യമിടുന്നത്. സൗദിയുടെ ഓഹരികള്‍ വിപണിയില്‍ നില മെച്ചപ്പെടുത്തിയതും എംബിഎസിന് ഗുണമാണ്.

  വിപണി പ്രതികരണം

  വിപണി പ്രതികരണം

  അല്‍ വലീദ് ബിന്‍ തലാല്‍ ഉള്‍പ്പെടെയുള്ള കോടീശ്വരന്‍മാരെയാണ് സൗദിയില്‍ അറസ്റ്റ് ചെയ്തിരുന്നത്. തൊട്ടുപിന്നാലെ സൗദി കമ്പനികളുടെ ഓഹരികള്‍ ഇടിഞ്ഞിരുന്നു. എന്നാല്‍ ഇവരെ വിട്ടയച്ചത് ഓഹരി വിപണിയില്‍ സൗദി കമ്പനികള്‍ക്ക് ഗുണകരമായിട്ടുണ്ട്.

  അരാംകോ ഓഹരികള്‍

  അരാംകോ ഓഹരികള്‍

  മാത്രമല്ല, ലോകത്തെ പ്രധാന ഊര്‍ജ കമ്പനിയാണ് സൗദിയിലെ അരാംകോ. ഈ കമ്പനിയുടെ ഓഹരി വിപണിയില്‍ വയ്ക്കാന്‍ സൗദി അറേബ്യ തീരുമാനിച്ചിട്ടുണ്ട്. ഇതുവഴി 10000 കോടി ഡോളറാണ് സൗദി ഭരണകൂടം ലക്ഷ്യമിടുന്നത്.

  പുറംതിരിഞ്ഞു നിന്നാല്‍

  പുറംതിരിഞ്ഞു നിന്നാല്‍

  സൗദി അരാംകോയുടെ ഓഹരികളില്‍ നേരിയ ശതമാനം മാത്രമാണ് വിപണയില്‍ വില്‍ക്കുക. പാശ്ചാത്യ വ്യവസായികള്‍ പുറംതിരിഞ്ഞു നിന്നാല്‍ ഈ അവസരത്തില്‍ വലിയ തിരിച്ചടിയാകും. ഇക്കാര്യം കൂടി പരിഗണിച്ചാണ് കിരീടവകാശി വിദേശ പര്യടനത്തിന് ഒരുങ്ങുന്നത്.

  സൗരോര്‍ജ പദ്ധതികള്‍

  സൗരോര്‍ജ പദ്ധതികള്‍

  എണ്ണ മേഖലയില്‍ നിന്ന് മാറി മറ്റു വരുമാന മാര്‍ഗങ്ങള്‍ തേടുകയാണ് സൗദി. ഈ പശ്ചാത്തലത്തിലാണ് സൗരോര്‍ജ പദ്ധതികള്‍ നടപ്പാക്കുന്നത്. അരാംകോയുടെ ഓഹരികള്‍ വില്‍ക്കുന്നതും സ്വകാര്യ വല്‍ക്കരണം ശക്തിപ്പെടുത്തുന്നതും ഇതിന്റെ ഭാഗമായി തന്നെ.

  ആകര്‍ഷണ പദ്ധതി

  ആകര്‍ഷണ പദ്ധതി

  വിനോദ സഞ്ചാരത്തിന് കൂടുതല്‍ പ്രാധാന്യം കൊടുക്കാനും സൗദി തീരുമാനിച്ചിട്ടുണ്ട്. വിദേശികളെ ആകര്‍ഷിക്കുക വഴി വന്‍ ലാഭം കൊയ്യാമെന്നാണ് കണക്കുകൂട്ടല്‍. വിദേശ നിക്ഷേപം കൂടുതല്‍ വന്നാല്‍ മാത്രമേ പല പദ്ധതികളും വിജയകരമാകൂ.

  ബ്രിട്ടനിലെ പ്രശ്‌നങ്ങള്‍

  ബ്രിട്ടനിലെ പ്രശ്‌നങ്ങള്‍

  അതേസമയം, ബിന്‍ സല്‍മാന്റെ ബ്രിട്ടന്‍ സന്ദര്‍ശനത്തില്‍ നേരിയ പ്രതിസന്ധി നേരിടുന്നുണ്ട്. അദ്ദേഹത്തിനെതിരേ മനുഷ്യാവകാശ സംഘടനകള്‍ പ്രതിഷേധം സംഘടപ്പിക്കുമെന്ന റിപ്പോര്‍ട്ടുകളുണ്ട്. ഈ പശ്ചാത്തലത്തില്‍ സന്ദര്‍ശനം നീട്ടിവയ്ക്കുമോ എന്ന കാര്യം വ്യക്തമല്ല.

  മാര്‍ച്ച് ഏഴിന് ശേഷം

  മാര്‍ച്ച് ഏഴിന് ശേഷം

  മാര്‍ച്ച് ഏഴിന് ശേഷമായിരിക്കും ബിന്‍ സല്‍മാന്റെ ബ്രിട്ടന്‍ സന്ദര്‍ശനം. 2007ല്‍ മുന്‍ രാജാവ് അബ്ദുല്ല ബ്രിട്ടന്‍ സന്ദര്‍ശിച്ചപ്പോള്‍ പ്രതിഷേധമുണ്ടായിരുന്നു. പ്രതിപക്ഷ പാര്‍ട്ടികള്‍ പ്രതിഷേധിച്ചത് ഏറെ വിവാദമായിരുന്നു.

  അടുത്ത ബന്ധം

  അടുത്ത ബന്ധം

  എന്നാല്‍ ബിന്‍ സല്‍മാന്റെ ബ്രിട്ടന്‍ സന്ദര്‍ശനത്തിന് കൂടുതല്‍ ഔപചാരികതയുണ്ടാകില്ലെന്നാണ് വിവരം. ബ്രിട്ടനും സൗദി അറേബ്യയും സൈനിക-സാമ്പത്തിക-വ്യാപാര കാര്യങ്ങളില്‍ അടുത്ത ബന്ധം പുലര്‍ത്തുന്നുണ്ട്. എന്നാല്‍ ബ്രിട്ടന്‍ സൗദി സൈന്യത്തിന് ആയുധം നല്‍കുന്നതില്‍ ആ രാജ്യത്ത് ചില വിമര്‍ശനങ്ങള്‍ ഉയരുന്നുണ്ട്.

  English summary
  Saudi prince's big challenge on US visit: Easing investor fears after sweeping anti-corruption campaign

  Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
  ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്