കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സൗദിയില്‍ പുരുഷന്‍മാരുടെ കുത്തകയായ മൊബൈല്‍ ഫോണ്‍ റിപ്പയറിംഗില്‍ കഴിവ് തെളിയിച്ച് അറബ് സുന്ദരി

Google Oneindia Malayalam News

റിയാദ്: മൊബൈല്‍ ഫോണ്‍ റിപ്പയര്‍ ചെയ്യുന്നതൊക്കെ പുരുഷന്‍മാരുടെ തൊഴില്‍മേഖലയെന്നാണല്ലോ വയ്പ്. ഫോണ്‍ മാത്രമല്ല പല ഇലക്ട്രോണിക് ഉപകരണങ്ങളും കേടായാല്‍ അത് നന്നാക്കുന്നതിന് വേണ്ടി ആശ്രിയ്ക്കുന്നതിലേറെയും പുരുഷന്‍മാരെയാണ്. എന്നാല്‍ സൗദിയില്‍ നിന്നുള്ള മറിയം അല്‍ സുബേയുടെ കാര്യം കേട്ടാല്‍ നിങ്ങള്‍ മറിച്ച് ചിന്തിയ്ക്കും.

എന്താണെന്നോ രാജ്യത്തെ തന്നെ ആദ്യത്തെ വനിത മൊബൈല്‍ ഫോണ്‍ റിപ്പയറര്‍ ആണ് മറിയം. ഇതുവരെ റിപ്പയര്‍ ചെയ്തത് 48000 മൊബൈല്‍ ഫോണുകള്‍. സ്ത്രീകള്‍ക്ക് വേണ്ടിയാണ് മറിയം മൊബൈല്‍ റിപ്പയര്‍ കട തുടങ്ങുന്നത്. കൃത്യം ഒന്‍പത് വര്‍ഷങ്ങള്‍ക്ക് മുമ്പ്. അന്ന് ഫോണുകളെപ്പറ്റി കാര്യമായ അറിവൊന്നും മറിയത്തിനുണ്ടായിരുന്നില്ല.

Mobile Phone Repiar

പക്ഷേ മുന്നിലേയ്‌ക്കെത്തുന്ന ഫോണുകള്‍ പലതും റിപ്പയര്‍ ചെയ്ത് മറിയം കാര്യങ്ങളൊക്കെ വളരെ വേഗം പഠിച്ചു. ഫോണുകള്‍ റിപ്പയര്‍ ചെയ്യാന്‍ കടയില്‍ നല്‍കുമ്പോഴാണ് പല സ്ത്രീകളും ബ്ളാക്ക്‌മെയിലിംഗിന് ഉള്‍പ്പടെ ഇരയാകുന്നത്. എന്നാല്‍ തന്റെ കടയില്‍ എത്തുന്നവര്‍ക്ക് ഇത്തരം ഭീഷണികള്‍ ഒന്നും നേരിടേണ്ടി വരില്ലെന്നും മറിയം പറയുന്നു.

മൊബൈലുകള്‍ മാത്രമല്ല ലാപ്‌ടോപ്പുകളും മറിയം റിപ്പയര്‍ ചെയ്ത് നല്‍കുന്നുണ്ട്. കുടുംബം നല്‍കുന്ന പിന്തുണയാണ് തന്റെ കരുത്തെന്നും മറിയം പറയുന്നു. മറിയത്തിന്റെ കടയില്‍ ഇപ്പോള്‍ ഒട്ടേറെ സ്ത്രീ തൊഴിലാളികളുണ്ട്. ഇലക്ട്രോണിക് ഉപകരണങ്ങള്‍ റിപ്പയര്‍ ചെയ്യുന്നതില്‍ കൂടുതല്‍ സ്ത്രീകളെ ഉള്‍പ്പടെുത്തി ദേശീയ തലത്തില്‍ ഒരു പദ്ധതി നടപ്പിലാക്കാനും മറിയത്തിന് ആഗ്രഹമുണ്ട്.

English summary
Saudi woman repairs 48,000 mobile phones
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X