മിനിസ്കർട്ടും ക്രോപ് ടോപ്പുമിട്ട് നഗരത്തിൽ.. അതും സൗദി അറേബ്യയിൽ... മോഡലിനെ പോലീസ് അറസ്റ്റ് ചെയ്തു!!

  • Posted By:
Subscribe to Oneindia Malayalam

റിയാദ്: നഗരത്തില്‍ അര്‍ധനഗ്നയായി ഇറങ്ങി നടന്ന യുവതിയെ പോലീസ് അറസ്റ്റ് ചെയ്തു. സൗദി അറേബ്യയിലാണ് സംഭവം. മിനി സ്കർട്ടും ക്രോപ് ടോപ്പും ധരിച്ച് പൊതുസ്ഥലത്ത് ഇറങ്ങിയ യുവതി ഈ ദൃശ്യങ്ങള്‍ ഓൺലൈനിൽ പോസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു. ചരിത്രപരമായ ഉഷൈഖിറിലെ കോട്ട യുവതി ചുറ്റിക്കാണുന്ന ദൃശ്യമാണ് സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയത്. തുടർന്നായിരുന്നു അറസ്റ്റ്.

യുവതി ശിരോവസ്ത്രവും ധരിച്ചിരുന്നില്ല. യുവതിയുടെ മുടിയും വീഡിയോയിൽ വ്യക്തമായി കാണാമായിരുന്നു. മിനിസ്കർട്ടും ക്രോപ് ടോപ്പും ധരിച്ച് പൊതുസ്ഥലത്ത് ഇറങ്ങിയതിനും ഇതിന്റെ വീഡിയോ സോഷ്യൽ നെറ്റ് വർക്കിംഗ് സൈറ്റിൽ അപ്ലോഡ് ചെയ്തതിനുമാണ് അറസ്റ്റ്. റിയാദിൽ വെച്ചാണ് യുവതിയെ അറസ്റ്റ് ചെയ്തത് എന്നാണ് വിവരം.

 ‌

 saudimodel-19-1500455595.jpg -Properties

സ്ത്രീകള്‍ അച്ചടക്കമുള്ള വസ്ത്രം ധരിച്ച് മാത്രമേ പുറത്തിറങ്ങാവൂ എന്ന കർശന നിയമമുള്ള രാജ്യമാണ് സൗദി അറേബ്യ. ഇസ്ലാമിക രാജ്യമായ സൗദിയിൽ ശരീര ഭാഗങ്ങള്‍ പുറത്തുകാണുന്ന വസ്ത്രങ്ങള്‍ ധരിച്ച് ഇറങ്ങാന്‍ ആരും ധൈര്യപ്പെടില്ല എന്നതാണ് സത്യം. സ്‌നാപ്ചാറ്റിലാണ് യുവതി തന്റെ വീഡിയോ പുറത്തുവിട്ടത്. ഈ വീഡിയോയെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി പേര്‍ രംഗത്തുവന്നിരുന്നു.

യുവതിക്ക് തക്കതായ ശിക്ഷ നല്‍കണമെന്ന് സോഷ്യൽ മീഡിയിയൽ ആളുകൾ പറഞ്ഞു. യുവതിയുടെ ധൈര്യത്തെ പുകഴ്ത്തി രംഗത്ത് വന്നവരും ഉണ്ടായിരുന്നു. അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ഭാര്യ മെലാനിയയും മകള്‍ ഇവാങ്കയും റിയാദിലെത്തിയപ്പോള്‍ അബായ ധരിച്ചില്ലായിരുന്നു എന്ന കാര്യം ചൂണ്ടിക്കാട്ടിയാണ് പലരും യുവതിയെ പിന്തുണച്ചത്.

English summary
Saudi woman who wore skirt is arrested after vdeo posted online.
Please Wait while comments are loading...