കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സൗദിയില്‍ യോഗ ജനകീയമാകുന്നു; യൂണിവേഴ്‌സിറ്റികളില്‍ പ്രത്യേക കോച്ചിങ്, മല്‍സര ഇനമാക്കും

Google Oneindia Malayalam News

റിയാദ്: സൗദി അറേബ്യയില്‍ യോഗ കൂടുതല്‍ ജനപ്രിയമാകുന്നു. യൂണിവേഴ്‌സിറ്റികളില്‍ യോഗ സംബന്ധിച്ച് കഴിഞ്ഞ ദിവസം പ്രത്യേക കോചിങ് നല്‍കി. യോഗ കായിക വിനോദമായി അവതരിപ്പിക്കാനും അധികൃതര്‍ക്ക് ആലോചനയുണ്ട്. യോഗ പതിവാക്കുന്നതിലൂടെ ലഭിക്കുന്ന മാനസികവും ശാരീരികവുമായ ഗുണങ്ങള്‍ സംബന്ധിച്ചാണ് കഴിഞ്ഞ ദിവസം യൂണിവേഴ്‌സിറ്റി പ്രതിനിധികള്‍ക്ക് മുമ്പാകെ അവതരിപ്പിച്ചത്. യൂണിവേഴ്‌സിറ്റികളില്‍ പുതിയ കായിക ഇനമായി യോഗ അവതരിപ്പിക്കാനും പദ്ധതിയുണ്ട്.

13

സൗദി യൂണിവേഴ്‌സിറ്റി സ്‌പോര്‍ട്‌സ് ഫെഡറേഷനും സൗദി യോഗ കമ്മിറ്റിയും സഹകരിച്ചാണ് റിയാദില്‍ പരിപാടി സംഘടിപ്പിച്ചത്. സൗദിയില്‍ യോഗ റഫറിമാര്‍ക്ക് പ്രത്യേക കോച്ചിങ് നടക്കുന്നുണ്ട്. ഇന്ത്യയില്‍ നിന്നുള്ള യോഗ വിദഗ്ധരാണ് ഇവര്‍ക്ക് ക്ലാസുകള്‍ നല്‍കുത്തില്‍ ഒരു വിഭാഗം. യോഗ പരിശീലനത്തിന് യുവാക്കളെ കൂടുതല്‍ ആകൃഷ്ടരാക്കുക എന്ന ലക്ഷ്യത്തോടെയാണ് റിയാദിലെ പരിപാടി സംഘടിപ്പിച്ചത്. സൗദി പൗരന്മാര്‍ക്കിടയില്‍ യോഗ പ്രധാന ആരോഗ്യ സംരക്ഷണ ഇനമായി അവതരിപ്പിക്കുകയാണ് സൗദി യോഗ കമ്മിറ്റി.

സൗദിയില്‍ വന്‍ മാറ്റം; മുഹമ്മദ് ബിന്‍ സല്‍മാന്‍ പുതിയ പ്രധാനമന്ത്രി, അധികാരം കിരീടവകാശിയിലേക്ക്സൗദിയില്‍ വന്‍ മാറ്റം; മുഹമ്മദ് ബിന്‍ സല്‍മാന്‍ പുതിയ പ്രധാനമന്ത്രി, അധികാരം കിരീടവകാശിയിലേക്ക്

സൗദി യൂണിവേഴ്‌സിറ്റി സ്‌പോര്‍ട്‌സ് ഫെഡറേഷന്റെ സഹകരണത്തോടെയാണ് പരിപാടികള്‍ ആസൂത്രണം ചെയ്യുന്നതെന്ന് സൗദി യോഗ കമ്മിറ്റി പ്രസിഡന്റ് നൗഫ് അല്‍ മര്‍വായ് പറഞ്ഞു. യോഗ അധ്യാപകരുടെ എണ്ണം വര്‍ധിപ്പിക്കനാണ് ഇവരുടെ തീരുമാനം. കായിക ഇനമായി വളര്‍ത്തിക്കൊണ്ടുവരാനും പദ്ധതിയുണ്ട്. കൂടുതല്‍ യോഗ ടീമിനെ തയ്യാറാക്കി യോഗ ചാമ്പ്യന്‍ഷിപ്പ് സംഘടിപ്പിക്കുമെന്നും അല്‍ മര്‍വായ് പറഞ്ഞു.

യോഗ പാഠ്യപദ്ധതിയുടെ ഭാഗമാക്കാന്‍ സൗദി യോഗ കമ്മിറ്റിക്ക് നേരത്തെ പദ്ധതിയുണ്ടായിരുന്നു. വിദ്യാഭ്യാസ മന്ത്രാലയവമായി സഹകരിച്ച് വിവിധ പരിപാടികളും ആസൂത്രണം ചെയ്തിരുന്നു. കായിക വിനോദം എന്ന നിലയില്‍ യോഗ പഠിപ്പിക്കാനും പരിശീലിപ്പിക്കാനും 2017 നവംബറില്‍ വാണിജ്യ മന്ത്രായലം നിര്‍ദേശിച്ചിരുന്നു. യോഗ പഠിപ്പിക്കുന്ന സൗദിയിലെ ആദ്യ വനിതയാണ് നൗഫ് അല്‍ മര്‍വായ്. സൗദിയിലെ ആദ്യ യോഗാചാര്യ കൂടിയാണ് അവര്‍.

English summary
Saudi Yoga Committee Introduced Yoga in Saudi Universities
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X