കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സൗദി വിമാനം പൊങ്ങില്ല; സ്ത്രീകളുടെ ശരീരം കണ്ടാല്‍, പ്രത്യേക വസ്ത്ര ചട്ടം, അന്തംവിട്ട് സോഷ്യല്‍ മീഡിയ

സൗദിയില്‍ സ്ത്രീ സുരക്ഷയുടെ ഭാഗമായി കടുത്ത നിയമങ്ങളാണ് നടപ്പാക്കിയിട്ടുള്ളത്. സ്ത്രീകള്‍ക്ക് ഒറ്റയ്ക്ക് പുറത്തിറങ്ങാന്‍ അനുവാദമില്ല. രക്ത ബന്ധുക്കളോ ഭര്‍ത്താവോ കൂടെ വേണം.

  • By വിശ്വനാഥന്‍
Google Oneindia Malayalam News

റിയാദ്: സൗദി അറേബ്യ ഭരിക്കുന്നത് യാഥാസ്ഥികരായ സുന്നി മുസ്ലിംകളാണ്. സ്ത്രീകളുടെ സുരക്ഷ എന്ന പേരില്‍ അവര്‍ എടുക്കുന്ന പല തീരുമാനങ്ങളും പരക്കെ വിമര്‍ശനത്തിന് വിധേയമാകാറുണ്ട്. പ്രത്യേകിച്ചും പാശ്ചാത്യ നാടുകളില്‍. ഇപ്പോഴിതാ പുതിയ വസ്ത്ര ചട്ടം കൊണ്ടുവന്നിരിക്കുന്നു.

സൗദി എയര്‍ലൈന്‍സ് വിമാനങ്ങളില്‍ യാത്ര ചെയ്യുന്നവര്‍ക്കാണ് പുതിയ ചട്ടം. ശരീര ഭാഗങ്ങള്‍ പുറത്തുകാണിച്ച് സ്ത്രീകള്‍ വന്നാല്‍ വിമാനം പറക്കില്ല. വസ്ത്രചട്ടം യാത്രക്കാര്‍ കര്‍ശനമായി പാലിക്കണമെന്നും അവര്‍ വ്യക്തമാക്കി. നേരത്തെ സമാനമായ ചട്ടം നിലനില്‍ക്കുന്നുണ്ടെങ്കിലും ഇത് ലംഘിക്കപ്പെടുന്ന പശ്ചാത്തലത്തിലാണ് പുതിയ നിര്‍ദേശം.

സൗദി എയര്‍ലൈന്‍സ്

സൗദി എയര്‍ലൈന്‍സ്

സൗദി അറേബ്യയുടെ ദേശീയ വിമാനക്കമ്പനിയാണ് സൗദി എയര്‍ലൈന്‍സ്. യാത്രക്കാര്‍ ധരിക്കേണ്ട വസ്ത്ര രീതി സംബന്ധിച്ച് അവരുടെ വെബ് സൈറ്റില്‍ വിശദീകരിച്ചിട്ടുണ്ട്.

മറ്റു യാത്രക്കാരെ മാനിക്കണം

മറ്റു യാത്രക്കാരെ മാനിക്കണം

മറ്റു യാത്രക്കാര്‍ക്ക് പ്രയാസമുണ്ടാക്കുന്ന തരത്തിലള്ള വസ്ത്രം ധരിക്കരുതെന്ന് പുതിയ ചട്ടത്തില്‍ വ്യക്തമാക്കുന്നു. കാലും കൈയും സ്ത്രീകള്‍ പുറത്തുകാണിക്കരുതെന്ന് വെബ് സൈറ്റില്‍ പറയുന്നു.

ഇറുകിയ വസ്ത്രം വേണ്ട

ഇറുകിയ വസ്ത്രം വേണ്ട

മാത്രമല്ല, ഇറുകിയ വസ്ത്രം ധരിച്ച് സ്ത്രീകള്‍ വിമാനത്തില്‍ കയറാന്‍ വരരുത്. നേര്‍ത്ത തുണി കൊണ്ടുള്ള വസ്ത്രങ്ങളും ധരിക്കരുത്. ചുരുക്കി പറഞ്ഞാല്‍ ശരീര ഭാഗങ്ങള്‍ എടുത്തുകാണിക്കുന്ന വസ്ത്രം പറ്റില്ല.

ചട്ടം ലംഘിക്കപ്പെടുന്നു

ചട്ടം ലംഘിക്കപ്പെടുന്നു

സൗദി വിമാനത്തില്‍ നേരത്തെ സമാനമായ ചട്ടങ്ങള്‍ നിലനില്‍ക്കുന്നുണ്ട്. എന്നാല്‍ ചില യാത്രക്കാര്‍ ഇത് ലംഘിക്കുന്നതായി ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്നാണ് ഒന്നുകൂടി ഊന്നിപ്പറയുന്നത്.

മദ്യം വിളമ്പാറില്ല

മദ്യം വിളമ്പാറില്ല

സൗദി വിമാനങ്ങളില്‍ യാത്രക്കാര്‍ക്ക് മദ്യം വിളമ്പാറില്ല. സൗദി വിമാനത്തില്‍ മദ്യം കൊണ്ടുപോകാനും അനുവദിക്കാറില്ല. കര്‍ശനമായ നിയമ വ്യവസ്ഥകള്‍ പിന്തുടരുന്ന രാജ്യമാണ് സൗദി.

ശരീരം മുഴുവന്‍ മറക്കണം

ശരീരം മുഴുവന്‍ മറക്കണം

വസ്ത്ര ധാരണ നിയമം മൂലം നിര്‍ദേശിക്കുന്ന ചുരുക്കം ചില രാജ്യങ്ങളിലൊന്നാണ് സൗദി അറേബ്യ. വിദേശികളോ സ്വദേശികളോ ആകട്ടെ, സ്ത്രീകള്‍ ശരീരം മുഴുവന്‍ മറയുന്ന വസ്ത്രമാണ് ധരിക്കേണ്ടതെന്ന് നിയമത്തില്‍ പറയുന്നു.

വിദേശ രാജ്യങ്ങളില്‍ ചര്‍ച്ച

വിദേശ രാജ്യങ്ങളില്‍ ചര്‍ച്ച

സൗദിയില്‍ ഈ ചട്ടങ്ങള്‍ കാര്യമായി ചര്‍ച്ചയായിട്ടില്ലെങ്കിലും വിദേശ രാജ്യങ്ങളില്‍ വിശദമായ ചര്‍ച്ചകള്‍ നടക്കുകയാണ്. സൗദി എയര്‍ലൈന്‍സ് എന്ന ഹാഷ്ടാഗിലാണ് ചര്‍ച്ച പുരോഗമിക്കുന്നത്.

തീരുമാനം സ്വാഗതം ചെയ്തു

തീരുമാനം സ്വാഗതം ചെയ്തു

പലരും സൗദിയുടെ തീരുമാനം സ്വാഗതം ചെയ്തു രംഗത്തെത്തിയിട്ടുണ്ട്. ഓരോ രാജ്യത്തിനും അവരുടെതായ നിയമങ്ങളുണ്ടാകുമെന്ന് വസ്ത്ര ചട്ടം അനുകൂലിക്കുന്നവര്‍ പറയുന്നു.

വിനോദസഞ്ചാരികള്‍

വിനോദസഞ്ചാരികള്‍

വിമാനജീവനക്കാര്‍ക്ക് ഇതേ ചട്ടമാണോ എന്നാണ് മറ്റു ചിലരുടെ ചോദ്യം. സൗദി അറേബ്യ വിനോദ സഞ്ചാരത്തിന് ഊന്നല്‍ നല്‍കുന്നുവെന്നാണ് പറയുന്നത്. അപ്പോള്‍ ഇത്തരം ചട്ടങ്ങള്‍ വച്ചാല്‍ വിദേശികള്‍ സൗദിയിലേക്ക് വരുമോ എന്നു ചോദിക്കുന്നവരുമുണ്ട്.

നിയമം കര്‍ശനം

നിയമം കര്‍ശനം

സൗദിയില്‍ സ്ത്രീ സുരക്ഷയുടെ ഭാഗമായി കടുത്ത നിയമങ്ങളാണ് നടപ്പാക്കിയിട്ടുള്ളത്. സ്ത്രീകള്‍ക്ക് ഒറ്റയ്ക്ക് പുറത്തിറങ്ങാന്‍ അനുവാദമില്ല. രക്ത ബന്ധുക്കളോ ഭര്‍ത്താവോ കൂടെ വേണം. മാത്രമല്ല, സ്ത്രീകള്‍ ഡ്രൈവിങ് ലൈസന്‍സ് എടുക്കുന്നതിനും സൗദിയില്‍ വിലക്കുണ്ട്.

English summary
Saudia Airlines has issued a strict dress code for passengers and stated that it will refuse to fly people who deviate from it.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X