നൂറ്റാണ്ടുകള്‍ക്ക് മുന്‍പ് കാലം ചെയ്ത ബിഷപ്പിന്‍റെ മൃതദേഹത്തിനൊപ്പം മനുഷ്യഭ്രൂണം കണ്ടെത്തി, വീഡിയോ
സ്‌റ്റോക്ക്‌ഹോം: 17ാം നൂറ്റാണ്ടില്‍ കാലം ചെയ്ത സ്വീഡിഷ് ബിഷപ്പ് പെഡന്‍ വിന്‍സ്ട്രപിന്റെ ശവകുടീരത്തില്‍ ഭ്രൂണാവശിഷ്ടം കണ്ടെത്തി. അഞ്ച് മുതല്‍ ആറ് മാസം വരെ പ്രായമുള്ള ഭ്രൂണമാണ് ഭിഷപ്പിന്റെ ശവകുടീരത്തില്‍ കണ്ടെത്തിയത്. അദ്ദേഹത്തിന്റെ മൃതദേഹത്തിന് സമീപമാണ് ഭ്രൂണവും കണ്ടെത്തിയത്.
ബിഷപ്പിന്റെ കാലുകള്‍ക്ക് സമീപമാണ് ഭ്രൂണം മറവ് ചെയ്തിരുന്നത്. 350 വര്‍ഷത്തോളം പഴക്കമുള്ള മൃതദേഹമാണ് ഗവേഷകര്‍ കണ്ടെടുത്ത്. ബിഷപ്പുമായി ബന്ധമുള്ള കുട്ടിയുടെ ഭ്രൂണമാകാം ശവക്കല്ലറയില്‍ ഉണ്ടായിരുന്നതെന്നാണ് ഗവേഷകര്‍ സംശയിക്കുന്നത്.

വിശദാംശങ്ങള്‍ അറിയാന്‍ ഡിഎന്‍എ പരിശോധനയ്ക്ക് ഉത്തരവിട്ടിട്ടുണ്ട്. സിടി സ്‌കാന്‍ പരിശോധനയ്ക്കിടെയാണ് മൃതദേഹത്തോടൊപ്പുള്ള ഭ്രൂണാവശിഷ്ടങ്ങള്‍ കണ്ടെത്തിയത്. ബിഷപ്പിന്റെ സംസ്‌ക്കാരച്ചടങ്ങുകളിലൊന്നും തന്നെ ഭ്രൂണത്തെപ്പറ്റി പരാമര്‍ശിയ്ക്കുന്നില്ല. ഡെന്‍മാര്‍ക്ക്-സ്വീഡന്‍ രാജ്യങ്ങളുടെ പരിധിയിലുള്ള ലുണ്ട് രൂപതയുടെ ബിഷപ്പായിപുന്നു പെഡര്‍ വിന്‍സ്ട്രിപ്.












Click it and Unblock the Notifications