കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അര്‍ധനഗ്നരായ സ്ത്രീകളുടെ പടമുള്ള ബുക്ക്, കുരിശ്ശ് പതിച്ച ബാഗ് സൗദിയില്‍ പുതിയ വിവാദം

Google Oneindia Malayalam News

റിയാദ്: ദിവസങ്ങള്‍ക്ക് മുന്‍പാണ് സൗദിയിലെ വിവിധ ബുക്ക് ഷോപ്പുകളില്‍ നിന്നും അര്‍ധ നഗ്നരായ സ്ത്രീകളുടെ ചിത്രത്തോട് കൂടിയുള്ള നോട്ടുബുക്കുകള്‍ പിടിച്ചെടുത്തത്. കടുത്ത മതനിയമങ്ങള്‍ പിന്തുടരുന്ന രാജ്യത്ത് ഇത്തരമൊരും സംഭവം റിപ്പോര്‍ട്ട് ചെയ്തത് ഏവരേയും ഞെട്ടിച്ചിരുന്നു. എന്നാല്‍ നോട്ടുബുക്കുകള്‍ മാത്രമല്ല സൗദിയില്‍ വിറ്റഴിയ്ക്കുന്ന സ്‌കൂള്‍ ബാഗുകളിലും പ്രശ്‌നം തന്നെയാണ്.

കുരിശ് അടയാളമുള്ള സ്‌കൂള്‍ ബാഗുകളാണ് പ്രമുഖ വ്യാപാര സ്ഥാപനങ്ങളില്‍ വില്‍പ്പനയ്ക്ക് വച്ചിരിയ്ക്കുന്നത്. ഇത്തം മതചിഹ്നങ്ങള്‍ ഒന്നും തന്നെ രാജ്യത്ത് ഉപയോഗിയ്ക്കാന്‍ പാടില്ല. ഒരു പ്രമുഖ വ്യാപാര സ്ഥാപനത്തില്‍ മദീന ശാഖയില്‍ നിന്നും കുരിശ് അടയാളമുള്ള ബാഗുകള്‍ പിടിച്ചെടുത്തു. ഇത്തരം ബാഗുകള്‍ വില്‍ക്കുന്നുണ്ടെന്ന് മത പൊലീസിന് വിവരം ലഭിച്ചതിനെത്തുടര്‍ന്നാണ് ബാഗുകള്‍ പിടിച്ചെടുത്തത്.

Saudi

ബാഗുകളുടെ ശേഖരം തന്നെ കടയില്‍ ഉണ്ടായിരുന്നു. ബാഗുകള്‍ കണ്ടെടുത്ത സാഹചര്യത്തില്‍ സ്ഥാപനം ഉടമയെ ചോദ്യം ചെയ്യുന്നതിന് വിളിപ്പിച്ചിട്ടുണ്ട്. ഇയാളെ ചോദ്യം ചെയ്താല്‍ മാത്രമേ സംഭവത്തെപ്പറ്റി കൂടുതല്‍ വിവരങ്ങള്‍ അറിയാന്‍ സാധിയ്ക്കൂ.

English summary
Saudi Arabia’s Islamic police seized school bags carrying cross images just a day before millions of pupils returned to class after a three-month summer break.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X